Top

പിണറായിയെ പോലെ ജിഹാദികളാണ് മമതയുടേയും ശക്തിയെന്ന് സുരേന്ദ്രന്‍; ‘സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടേണ്ടവരെന്ന് മാധ്യമങ്ങള്‍ പറയുന്നു’

ബംഗാള്‍ കലാപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം അവലംബിക്കുന്നത് ലജ്ജാകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബംഗാളില്‍ സിപിഎമ്മിന്റെ അതേ പാതയില്‍ അക്രമത്തിന്റെ വഴിയേ തന്നെയാണ് മമതയും പോകുന്നത്. പിണറായിയെ പോലെ ജിഹാദികളാണ് മമതയുടേയും ശക്തി. സമാന സ്വാഭാവമുള്ളതു കൊണ്ടാവും പിണറായി മമതയെ പിന്തുണയ്ക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കെ.സുരേന്ദ്രന്‍ പറഞ്ഞത്: ”ബംഗാളിലെ മനുഷ്യക്കുരുതി വിഭജനകാലത്തെ ഓര്‍മ്മിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ബംഗാളില്‍ സിപിഎമ്മിന്റെ അതേ പാതയില്‍ അക്രമത്തിന്റെ വഴിയേ തന്നെയാണ് മമതയും പോകുന്നത്. പിണറായിയെ പോലെ ജിഹാദികളാണ് […]

7 May 2021 10:37 AM GMT

പിണറായിയെ പോലെ ജിഹാദികളാണ് മമതയുടേയും ശക്തിയെന്ന് സുരേന്ദ്രന്‍; ‘സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടേണ്ടവരെന്ന് മാധ്യമങ്ങള്‍ പറയുന്നു’
X

ബംഗാള്‍ കലാപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം അവലംബിക്കുന്നത് ലജ്ജാകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബംഗാളില്‍ സിപിഎമ്മിന്റെ അതേ പാതയില്‍ അക്രമത്തിന്റെ വഴിയേ തന്നെയാണ് മമതയും പോകുന്നത്. പിണറായിയെ പോലെ ജിഹാദികളാണ് മമതയുടേയും ശക്തി. സമാന സ്വാഭാവമുള്ളതു കൊണ്ടാവും പിണറായി മമതയെ പിന്തുണയ്ക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കെ.സുരേന്ദ്രന്‍ പറഞ്ഞത്: ”ബംഗാളിലെ മനുഷ്യക്കുരുതി വിഭജനകാലത്തെ ഓര്‍മ്മിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ബംഗാളില്‍ സിപിഎമ്മിന്റെ അതേ പാതയില്‍ അക്രമത്തിന്റെ വഴിയേ തന്നെയാണ് മമതയും പോകുന്നത്. പിണറായിയെ പോലെ ജിഹാദികളാണ് മമതയുടേയും ശക്തി. സമാന സ്വാഭാവമുള്ളതു കൊണ്ടാവും പിണറായി മമതയെ പിന്തുണയ്ക്കുന്നത്. ബംഗാളില്‍ നിന്നും ആയിരങ്ങളാണ് ആസാമിലേക്ക് പാലായനം ചെയ്യുന്നത്. ”

”തിരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ച ആക്രമണം ഇപ്പോഴും തുടരുകയാണ്. ആളുകളെ കൊന്ന് മരത്തില്‍ കെട്ടിതൂക്കുക, സ്ത്രീകളെ പീഡിപ്പിക്കുക, കൊച്ചുകുട്ടികളെയും വൃദ്ധന്‍മാരെയും ആക്രമിക്കുക തുടങ്ങിയ കിരാത സംഭവങ്ങളാണ് അവിടെ നടക്കുന്നത്. സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ പോയ കേന്ദ്രമന്ത്രിയെ വരെ അക്രമിക്കുകയാണ് തൃണമൂല്‍ ഭീകരര്‍. ഇത്രയും വലിയ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമുണ്ടായിട്ടും കേരളത്തിലെ മാദ്ധ്യമങ്ങള്‍ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ബംഗാളിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കൊല്ലപ്പെടുന്നവര്‍ സംഘപരിവാറുകരാണെന്നും അവര്‍ കൊല്ലപ്പെടേണ്ടവരാണെന്നുമാണ് ചില മാദ്ധ്യമപ്രവര്‍ത്തകര്‍ പരസ്യമായി പറയുന്നത്. പിണറായിയുടെ രണ്ടാം വരവോടെ മാദ്ധ്യമങ്ങളെല്ലാം പൂര്‍ണമായും അടിയറവ് പറഞ്ഞു.”

Next Story