Top

‘കൊല്ലപ്പെട്ടത് ബിജെപി പ്രവര്‍ത്തകന്‍, പിന്നില്‍ സിപിഐഎം’; എസി മൊയ്തീന് പങ്കെന്ന് കെ സുരേന്ദ്രന്‍’

തൃശൂര്‍: അന്തിക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊലപാതകത്തില്‍ മന്ത്രി എസി മൊയ്തീന്റെ പങ്ക് അന്വേഷിക്കണം. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കൊല്ലപ്പെട്ട നിധിന്‍ ബിജെപി പ്രവര്‍ത്തകനാണ്. ആസൂത്രിതമായി കൊലപാതകം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാരിന്റെയും മന്ത്രി എസി മൊയ്തീന്റെയും പങ്ക് അന്വേഷിക്കണം. ഒരാഴ്ചയായി മന്ത്രിക്ക് നിരക്കാത്ത പ്രകോപനമാണ് മൊയ്തീന്‍ തൃശൂരില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആര്‍എസ്എസിനും ബിജെപിക്കും എതിരെ പ്രചരണം നടത്തി അണികളെ കൊലപാതകത്തിന് പ്രേരിപ്പിക്കുകയായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. […]

10 Oct 2020 5:05 AM GMT

‘കൊല്ലപ്പെട്ടത് ബിജെപി പ്രവര്‍ത്തകന്‍, പിന്നില്‍ സിപിഐഎം’; എസി മൊയ്തീന് പങ്കെന്ന് കെ സുരേന്ദ്രന്‍’
X

തൃശൂര്‍: അന്തിക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊലപാതകത്തില്‍ മന്ത്രി എസി മൊയ്തീന്റെ പങ്ക് അന്വേഷിക്കണം. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കൊല്ലപ്പെട്ട നിധിന്‍ ബിജെപി പ്രവര്‍ത്തകനാണ്. ആസൂത്രിതമായി കൊലപാതകം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാരിന്റെയും മന്ത്രി എസി മൊയ്തീന്റെയും പങ്ക് അന്വേഷിക്കണം. ഒരാഴ്ചയായി മന്ത്രിക്ക് നിരക്കാത്ത പ്രകോപനമാണ് മൊയ്തീന്‍ തൃശൂരില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആര്‍എസ്എസിനും ബിജെപിക്കും എതിരെ പ്രചരണം നടത്തി അണികളെ കൊലപാതകത്തിന് പ്രേരിപ്പിക്കുകയായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതിയായ നിധിനെയാണ് ഇന്നുരാവിലെ ഒരുസംഘമാളുകള്‍ കാറില്‍നിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. നിധിന്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം ഇടിപ്പിച്ച ശേഷം നിധിനെ വിളിച്ചിരക്കി റോഡില്‍ വെട്ടിവീഴ്ത്തുകയായിരുന്നു. ഇതിന് ശേഷം അക്രമികള്‍ മറ്റൊരി വാഹനത്തില്‍ കയറി രക്ഷപെട്ടു.

ജൂലൈയിലാണ് ആദര്‍ശ് കൊല്ലപ്പെട്ടത് ഗുണ്ടാസംഘങ്ങളുടെ പകവീട്ടലായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. കേസിലെ എട്ടാം പ്രതിയായിരുന്നു നിധിന്‍.

Next Story