തിരുവനന്തപുരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ നീചമായ വോട്ട് കച്ചവടം നടന്നു; കെ സുരേന്ദ്രന്
തിരുവനന്തപുരം: വിജയസാധ്യതയുള്ള സീറ്റുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ നീചമായ വോട്ട് കച്ചവടം നടന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് വോട്ട് മറിച്ചെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് വോട്ട് മറിച്ചു. യുഡിഎഫിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ പോലും വോട്ട് കുറഞ്ഞുവെന്നും കെ സുരേന്ദ്രന് പറഞ്ഞു. എല്‍ഡിഎഫിന്റെ വിജയം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിന്റെ ജാരസന്തതിയാണ്. ജമാഅത്തൈ ഇസ്ലാമിയും മുസ്ലിം ലീഗും ഇതിന് മധ്യസ്ഥത വഹിച്ചുവെന്നും കെ സുരേന്ദ്രന് പറഞ്ഞു. വോട്ട് കച്ചവടം നടന്നിട്ടുണ്ട്. […]

തിരുവനന്തപുരം: വിജയസാധ്യതയുള്ള സീറ്റുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ നീചമായ വോട്ട് കച്ചവടം നടന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് വോട്ട് മറിച്ചെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് വോട്ട് മറിച്ചു. യുഡിഎഫിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ പോലും വോട്ട് കുറഞ്ഞുവെന്നും കെ സുരേന്ദ്രന് പറഞ്ഞു.
എല്‍ഡിഎഫിന്റെ വിജയം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിന്റെ ജാരസന്തതിയാണ്. ജമാഅത്തൈ ഇസ്ലാമിയും മുസ്ലിം ലീഗും ഇതിന് മധ്യസ്ഥത വഹിച്ചുവെന്നും കെ സുരേന്ദ്രന് പറഞ്ഞു.
വോട്ട് കച്ചവടം നടന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രസക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. എല്‍ഡിഎഫിന് ഇപ്പോഴുണ്ടായ വിജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമാണെന്നും കെ സുരേന്ദ്രന് പറഞ്ഞു.
- TAGS:
- BJP
- K Surendran
- Trivandrum