‘ബാക്കി….ഇവിടെ സിപിഐഎമ്മും കോണ്‍ഗ്രസും ഉണ്ടല്ലോ’; കേരളത്തിലും കൂറുമാറ്റി സര്‍ക്കാരുണ്ടാക്കിയേക്കുമെന്ന് പറഞ്ഞ് കെ സുരേന്ദ്രന്
കോഴിക്കോട്: കേരളത്തില്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് 35-40 സീറ്റുകള്‍ മതിയാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സുരേന്ദ്രന് ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് 35-40 സീറ്റ് മതിയാവും’ എന്ന് സുരേന്ദ്രന് പറഞ്ഞു. അപ്പോള്‍ സംസ്ഥാന നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകളാണ് വേണ്ടത് എന്ന് പറഞ്ഞപ്പോള്‍ ”ബാക്കി…ഇവിടെ സിപി ഐഎമ്മും കോണ്‍ഗ്രസും ഉണ്ടല്ലോ” എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ചില നേതാക്കള്‍ ബിജെപിയുമായി ചര്‍ച്ച നടത്തുകയാണെന്ന് പറഞ്ഞ് അപ്പുറത്ത് വിലപേശുകയാണെന്നും […]

കോഴിക്കോട്: കേരളത്തില്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് 35-40 സീറ്റുകള്‍ മതിയാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സുരേന്ദ്രന് ഇക്കാര്യം പറഞ്ഞത്.
കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് 35-40 സീറ്റ് മതിയാവും’ എന്ന് സുരേന്ദ്രന് പറഞ്ഞു. അപ്പോള്‍ സംസ്ഥാന നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകളാണ് വേണ്ടത് എന്ന് പറഞ്ഞപ്പോള്‍ ”ബാക്കി…ഇവിടെ സിപി ഐഎമ്മും കോണ്‍ഗ്രസും ഉണ്ടല്ലോ” എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
ചില നേതാക്കള്‍ ബിജെപിയുമായി ചര്‍ച്ച നടത്തുകയാണെന്ന് പറഞ്ഞ് അപ്പുറത്ത് വിലപേശുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപി മറ്റ് പാര്‍ട്ടികളിലെ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേന്ദ്രന്റെ ഈ പ്രതികരണം.
കേരളത്തില്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് 35-40 സീറ്റുകള്‍ മതിയാവുമെന്ന് സുരേന്ദ്രന് പറഞ്ഞത് ചര്‍ച്ചയായി. തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന നിലപാടാണ് സുരേന്ദ്രന് ഇപ്പോള്‍ സ്വീകരിക്കുന്നത്.