‘പത്ത് പേര് ഒരാളെ വന്ന് കാണുമ്പോള്‍ നിവൃത്തിയില്ലല്ലോ; ഇവരുടെ കൈയ്യില്‍ എന്താണെന്ന് എനിക്ക് അറിയോ?’; ബിജെപിയില്‍ ചേര്‍ന്ന സുന്ദര
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദര ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടായിട്ടില്ലെന്ന് സുന്ദര പറയുന്നുണ്ടെങ്കിലും ബിജെപി നേതാക്കള്‍ അദ്ദേഹവുമായി കൂടികാഴ്ച്ച നടത്തിയെന്നാണ് പ്രതികരണത്തില്‍ നിന്നും ലഭിക്കുന്ന സൂചന. ‘മയങ്ങിയതല്ല. ഒരാളെ പത്താള് വന്ന് കാണുമ്പോള്‍ നമുക്ക് നിവൃത്തിയില്ലല്ലോ. ഞാന്‍ ഒറ്റക്കല്ലേ. ഇവരുടെ കൈയ്യില്‍ എന്താണെന്ന് എനിക്ക് അറിയോ. ഭീഷണിയല്ല. പിന്നെ എന്റെ വീട്ടുകാരെല്ലാം പറഞ്ഞു പിന്‍വലിക്കണമെന്ന്. പത്രിക പിന്‍വലിക്കണമെന്ന് ബിജെപിക്ക് ആവശ്യപ്പെട്ടിരുന്നു. എന്നെ അവര്‍ കണ്ടിരുന്നുവെന്ന് […]

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദര ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടായിട്ടില്ലെന്ന് സുന്ദര പറയുന്നുണ്ടെങ്കിലും ബിജെപി നേതാക്കള്‍ അദ്ദേഹവുമായി കൂടികാഴ്ച്ച നടത്തിയെന്നാണ് പ്രതികരണത്തില്‍ നിന്നും ലഭിക്കുന്ന സൂചന.
‘മയങ്ങിയതല്ല. ഒരാളെ പത്താള് വന്ന് കാണുമ്പോള്‍ നമുക്ക് നിവൃത്തിയില്ലല്ലോ. ഞാന്‍ ഒറ്റക്കല്ലേ. ഇവരുടെ കൈയ്യില്‍ എന്താണെന്ന് എനിക്ക് അറിയോ. ഭീഷണിയല്ല. പിന്നെ എന്റെ വീട്ടുകാരെല്ലാം പറഞ്ഞു പിന്‍വലിക്കണമെന്ന്. പത്രിക പിന്‍വലിക്കണമെന്ന് ബിജെപിക്ക് ആവശ്യപ്പെട്ടിരുന്നു. എന്നെ അവര്‍ കണ്ടിരുന്നുവെന്ന് ഞാന്‍ ബിഎസ്പി ജില്ലാ നേതൃത്വത്തോട് പറഞ്ഞിരുന്നു. അവരോട് സത്യം പറയണ്ടെ. ബാക്കി ഇടപാടൊന്നും പറഞ്ഞിട്ടില്ല. പത്രിക പിന്‍വലിക്കാന്‍ നേരിട്ട് പോകും. ബിജെപിയില്‍ പ്രവര്‍ത്തിക്കും.’ കെ സുന്ദര മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് 11 മണി മുതല്‍ 3 മണിവരെയാണ് പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം. ശനിയാഴ്ച്ച വൈകിട്ട് 4 ന് ശേഷം കെ സുന്ദരയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ബിഎസ്പി ജില്ലാ നേതാക്കള്‍ ആരോപിച്ചിരുന്നു. അതേസമയം സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന പറഞ്ഞ് ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതി ഇന്നലെ രാത്രി തന്നെ പിന്‍വലിച്ചു.
നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിന് പിന്നാലെ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുന്ദരയ്ക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് പ്രാദേശിക പ്രവര്‍ത്തകര്‍ നേരത്തെ പ്രതികരിച്ചിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.