Top

‘ബിജെപി നല്‍കിയ മൊബൈലില്‍’ സുരേന്ദ്രനെതിരെ വീണ്ടും സുന്ദര; ‘പണം തന്നിട്ടില്ലെന്ന് അമ്മയെ കൊണ്ട് പറയിപ്പിച്ചത് ബിജെപിക്കാര്‍’

മഞ്ചേശ്വരത്തെ മത്സരരംഗത്ത് നിന്നുള്ള പിന്‍മാറ്റത്തില്‍, ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും കെ സുന്ദര. ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ തനിക്കാരും പണം തന്നിട്ടില്ലെന്നും തന്നാലും അത് വാങ്ങില്ലെന്ന് സുന്ദര റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. പണം തന്നിട്ടില്ലെന്ന് അമ്മയെ കൊണ്ട് പറയിപ്പിച്ചത് ബിജെപിക്കാരാണെന്നും കെ സുന്ദര പറഞ്ഞു. കെ സുന്ദര പറഞ്ഞത്: ”കെ സുരേന്ദ്രനെതിരെ പറയാന്‍ എനിക്ക് ആരും പണം തന്നിട്ടില്ല. തന്നാലും ഞാന്‍ വാങ്ങില്ല. പണം തന്നിട്ടില്ലെന്ന് അമ്മയെ കൊണ്ട് ബിജെപിക്കാര്‍ […]

6 Jun 2021 10:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബിജെപി നല്‍കിയ മൊബൈലില്‍’ സുരേന്ദ്രനെതിരെ വീണ്ടും സുന്ദര; ‘പണം തന്നിട്ടില്ലെന്ന് അമ്മയെ കൊണ്ട് പറയിപ്പിച്ചത് ബിജെപിക്കാര്‍’
X

മഞ്ചേശ്വരത്തെ മത്സരരംഗത്ത് നിന്നുള്ള പിന്‍മാറ്റത്തില്‍, ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും കെ സുന്ദര. ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ തനിക്കാരും പണം തന്നിട്ടില്ലെന്നും തന്നാലും അത് വാങ്ങില്ലെന്ന് സുന്ദര റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. പണം തന്നിട്ടില്ലെന്ന് അമ്മയെ കൊണ്ട് പറയിപ്പിച്ചത് ബിജെപിക്കാരാണെന്നും കെ സുന്ദര പറഞ്ഞു.

കെ സുന്ദര പറഞ്ഞത്: ”കെ സുരേന്ദ്രനെതിരെ പറയാന്‍ എനിക്ക് ആരും പണം തന്നിട്ടില്ല. തന്നാലും ഞാന്‍ വാങ്ങില്ല. പണം തന്നിട്ടില്ലെന്ന് അമ്മയെ കൊണ്ട് ബിജെപിക്കാര്‍ പറയിപ്പിച്ചതാണ്. അവര്‍ നാട്ടുകാര്‍ തന്നെയാണ്, എപ്പോഴും കാണുന്നവരാണ്. ഇന്ന് പൊലീസിന് നല്‍കിയ മൊഴിയിലും ബിജെപി രണ്ടര ലക്ഷം നല്‍കിയെന്ന് തന്നെയാണ് പറഞ്ഞത്. മൊഴി എവിടെയും മാറ്റില്ല. കോടതിയിലും ആവര്‍ത്തിക്കും. കേസുമായി മുന്നോട്ട് പോകുന്നതില്‍ ഭയമില്ല. പൊലീസ് സംരക്ഷണമുണ്ട്. മൂന്നു പേരാണ് സുരക്ഷയുടെ ഭാഗമായി കൂടെയുള്ളത്. പണം നല്‍കാന്‍ എത്തിയ സംഘത്തില്‍ സുനില്‍ നായിക്കും നാട്ടിലെ പ്രവര്‍ത്തകരുമുണ്ടായിരുന്നു. സുനിലിനെ നേരത്തെ അറിയില്ല. ഇവര്‍ പണം കൈമാറുമ്പോള്‍ സുരേന്ദ്രനാണ് പണം നല്‍കിയതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. സുരേന്ദ്രന്‍ വിജയിച്ചാല്‍ മംഗലാപുരത്ത് വൈന്‍ ഷോപ്പ് വേണമെന്ന് ഞാന്‍ അങ്ങോട്ടാണ് ആവശ്യപ്പെട്ടത്. കര്‍ണാടകയില്‍ ബിജെപിക്കാര്‍ ഭരിക്കുന്നത് കൊണ്ടാണിത്. കേരളത്തില്‍ ലൈസന്‍സ് കിട്ടില്ല. ബിജെപിക്കാര്‍ നല്‍കിയ സ്മാര്‍ട്ട് ഫോണ്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.”

അതേസമയം, വിഷയത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഫും രംഗത്തെത്തി. മഞ്ചേശ്വരത്തെ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാതിരിക്കാന്‍ പലര്‍ക്കും ബിജെപി പണം നല്‍കിയിട്ടുണ്ടെന്ന് എകെഎം അഷറഫ് പറഞ്ഞു. ഇതിന് കൃത്യമായ തെളിവ് തന്റെ കൈവശമുണ്ടെന്നും അഷറഫ് എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

അഷറഫ് പറഞ്ഞത്: ”ഇത് കേവലം സുന്ദരയുടെ വിഷയം മാത്രമല്ല. ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ഇടപാടുകളാണ് മഞ്ചേശ്വരത്ത് ബിജെപി നടത്തിയത്. അടുത്ത ദിവസങ്ങളില്‍ പലരും വെളിപ്പെടുത്തലുകള്‍ നടത്തും. സുരേന്ദ്രന് വോട്ട് ചെയ്യാന്‍ 25,000 രൂപയായിരുന്നു ബിജെപി ഓഫര്‍. ഇതില്‍ 10000 ആദ്യം നല്‍കും. ബാക്കി 15,000 രൂപ സുരേന്ദ്രന്‍ വിജയിച്ചാല്‍ കഴിഞ്ഞാല്‍ എന്നായിരുന്നു ഡീല്‍. പലര്‍ക്കും ഇത്തരത്തില്‍ പണം ലഭിച്ചു. ഇതിന് കൃത്യമായ തെളിവുകളുണ്ട്. വിഷയം ഞാന്‍ നാളെ നിയമസഭയില്‍ ഉന്നയിക്കും. വോട്ടു കച്ചവടത്തല്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇത് മാത്രമല്ല, പല ന്യൂനപക്ഷ കേന്ദ്രങ്ങില്‍ പോയി വോട്ട് ചെയ്യാതിരിക്കാനും ബിജെപി പണം നല്‍കിയിട്ടുണ്ട്. ഇതിനും കൃതൃമായ തെളിവുണ്ട്. 30 ആളുകള്‍ വോട്ട് ചെയ്തിട്ടില്ല. അവര്‍ക്ക് ബിജെപി പണം കൊടുത്തു.”

ഇതിനിടെ, കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി കൃഷ്ണദാസ് പക്ഷം രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനാണെന്നും വിവാദത്തിന്റെ ഉത്തരവാദിത്വം മറ്റുനേതാക്കള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ കൃഷ്ണദാസ് പക്ഷം അഭിപ്രായപ്പെട്ടു. കൊടകര വിവാദം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്ന് ആരോപിച്ച കൃഷ്ണദാസ് പക്ഷം സുരേന്ദ്രനെ പൂര്‍ണ്ണമായും തള്ളുന്ന പ്രതികരണമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് ഫണ്ട് ലഭിച്ചില്ലെന്ന പലഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പരാതിക്ക് ഈ ഘട്ടത്തില്‍ നേതൃത്വം മറുപടി പറയണമെന്നും കൃഷ്ണദാസ് പക്ഷം ആഞ്ഞടിച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കീഴ്ഘടകങ്ങള്‍ മുതല്‍ സമഗ്രമായ പുന:സംഘടന വേണമെന്നാണ് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പാളിയെന്നും വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ ഏകപക്ഷീയമായാണ് എടുത്തതെന്നും ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം പരിഗണിക്കുക പോലും ചെയ്തില്ലെന്നും കൃഷ്ണദാസ് പക്ഷം കുറ്റപ്പെടുത്തി. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് തോല്‍വിക്ക് കാരണമായെന്നും കൃഷ്ണദാസ് പക്ഷം ചൂണ്ടിക്കാട്ടി.

Next Story