എന്‍ സുകന്യ മത്സരിച്ചേക്കും; പേര് ഉയര്‍ന്നത് തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും ജനവിധി തേടാനൊരുങ്ങി കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലറും സിപിഐഎം നേതാവുമായ എന്‍ സുകന്യ. കേരള സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്റെ ആദ്യ വനിതാ അധ്യക്ഷയായിരുന്ന എന്‍ സുകന്യ 32 വര്‍ഷത്തിന് ശേഷമാണ് ഇത്തവണ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ മികച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. വിജയസാധ്യത കണക്കിലെടുത്ത് തന്നെയാണ് സുകന്യയെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പാര്‍ട്ടി പരിഗണിക്കുന്നത്. യുവജന സംഘടനാ രംഗത്ത് സജീവമായുള്ള ചിന്ത ജെറോം, ഫസീല എന്നിവരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. കഴിഞ്ഞ നിയമസഭാ […]

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും ജനവിധി തേടാനൊരുങ്ങി കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലറും സിപിഐഎം നേതാവുമായ എന്‍ സുകന്യ. കേരള സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്റെ ആദ്യ വനിതാ അധ്യക്ഷയായിരുന്ന എന്‍ സുകന്യ 32 വര്‍ഷത്തിന് ശേഷമാണ് ഇത്തവണ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ മികച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. വിജയസാധ്യത കണക്കിലെടുത്ത് തന്നെയാണ് സുകന്യയെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പാര്‍ട്ടി പരിഗണിക്കുന്നത്.
യുവജന സംഘടനാ രംഗത്ത് സജീവമായുള്ള ചിന്ത ജെറോം, ഫസീല എന്നിവരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 വനിതകളെ ഇറക്കിയതില്‍ 8 പേരാണ് വിജയിച്ചത്. സിപിഐഎമ്മിന് വേണ്ടി മത്സരിച്ച കെകെ ശൈലജ, ജെ മേഴ്സികുട്ടി, യു പ്രതിഭ, വീണ ജോര്‍ജ്, അയിഷ പോറ്റി എന്നിവരാണ് വിജയിച്ചത്. ഇതില്‍ തന്നെ രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കൈകൊള്ളുകയാണെങ്കില്‍ വീണയും പ്രതിഭയും യോഗ്യത നേടും. ഇതിന് പുറമേ കെകെ ശൈലജ, മേഴ്സികുട്ടിയമ്മ എന്നിവര്‍ക്കും അവസരം നല്‍കിയേക്കും.
കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് മത്സരിക്കുകയാണെങ്കില്‍ ഭാര്യയും മുന്‍ എംഎല്‍എയുമായ കെകെ ലതികയ്ക്ക് സീറ്റ് ലഭിക്കാന്‍ ഇടയില്ല. പി മോഹനന്, കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് എന്നിവര്‍ മത്സരരംഗത്തുണാടവുമെന്നാണ് സൂചന.