Top

‘അസൂയപ്പെട്ടിട്ട് കാര്യമില്ല’; കെപിസിസി പ്രസിഡന്റാക്കണമെന്ന ഫ്‌ളക്‌സുകള്‍ പ്രവര്‍ത്തകരുടെ വികാരമെന്ന് കെ സുധാകരന്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തിരിച്ചടിയ്ക്ക് പിന്നാലെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പോസ്റ്ററുകളും ഫഌക്‌സുകളും പ്രത്യക്ഷപ്പെട്ട സംഭവങ്ങളോട് പ്രതികരിച്ച് കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് കെ സുധാകരന്‍. ഫഌക്‌സുകള്‍ സ്വാഭാവിക പ്രതികരണമാണെന്ന് കണ്ണൂര്‍ എംപി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവര്‍ക്ക് അഷ്ടമുള്ള നേതാവ് പ്രസിഡന്റ് ആകണമെന്ന് പറഞ്ഞതില്‍ ഒരു തെറ്റുമില്ല. അവരുടെ വികാരം ജനാധിപത്യപരമായി രേഖപ്പെടുത്താന്‍ സംഘടനാ തെരഞ്ഞെടുപ്പ് ഇല്ല. വികാര പ്രകടനത്തിനുള്ള മാര്‍ഗങ്ങളില്‍ ഒന്നായി മാത്രമേ ഫഌക്‌സുകളെ കാണുന്നുള്ളൂയെന്നും സുധാകരന്‍ പറഞ്ഞു. ഞാന്‍ ആരോടും […]

20 Dec 2020 7:03 AM GMT

‘അസൂയപ്പെട്ടിട്ട് കാര്യമില്ല’; കെപിസിസി പ്രസിഡന്റാക്കണമെന്ന ഫ്‌ളക്‌സുകള്‍ പ്രവര്‍ത്തകരുടെ വികാരമെന്ന് കെ സുധാകരന്‍
X

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തിരിച്ചടിയ്ക്ക് പിന്നാലെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പോസ്റ്ററുകളും ഫഌക്‌സുകളും പ്രത്യക്ഷപ്പെട്ട സംഭവങ്ങളോട് പ്രതികരിച്ച് കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് കെ സുധാകരന്‍. ഫഌക്‌സുകള്‍ സ്വാഭാവിക പ്രതികരണമാണെന്ന് കണ്ണൂര്‍ എംപി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവര്‍ക്ക് അഷ്ടമുള്ള നേതാവ് പ്രസിഡന്റ് ആകണമെന്ന് പറഞ്ഞതില്‍ ഒരു തെറ്റുമില്ല. അവരുടെ വികാരം ജനാധിപത്യപരമായി രേഖപ്പെടുത്താന്‍ സംഘടനാ തെരഞ്ഞെടുപ്പ് ഇല്ല. വികാര പ്രകടനത്തിനുള്ള മാര്‍ഗങ്ങളില്‍ ഒന്നായി മാത്രമേ ഫഌക്‌സുകളെ കാണുന്നുള്ളൂയെന്നും സുധാകരന്‍ പറഞ്ഞു.

ഞാന്‍ ആരോടും ആവശ്യപ്പെട്ടിട്ടല്ല ഈ ബോര്‍ഡ് വെയ്ക്കുന്നത്. അതില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉണ്ടായിട്ട് കാര്യമില്ല.

കെ സുധാകരന്‍

ജോസ് കെ മാണിയെ മുന്നണിയില്‍ പിടിച്ചുനിര്‍ത്താതിരുന്നത് തിരിച്ചടിയായെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ജോസ് കെ മാണിയില്‍ നിന്ന് എത്ര വോട്ട് കിട്ടും എന്നതിലുപരിയായി പ്രാതിനിധ്യവും പ്രഭാവവുമായിരുന്നു പരിഗണിക്കേണ്ടത്. ജോസ് കെ മാണി വിഭാഗം പോയത് മുന്നണി ദുര്‍ബലമായെന്ന പ്രതീതിയുണ്ടാക്കിയെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

എംപിയായി തുടരാന്‍ എനിക്ക് ഇപ്പോഴും താല്‍പര്യമില്ല. മികവുറ്റ ഏകോപനത്തിലൂടെയല്ലാതയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റെ സ്ഥാനം രാജിവെയ്ക്കും.

കെ സുധാകരന്‍

കണ്ണൂരില്‍ ഒരു അധികാരവുമില്ലാതെ കോണ്‍ഗ്രസിന് നേതൃത്വം കൊടുക്കാന്‍ എനിക്ക് സാധിക്കും. ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അല്ലെന്നും കോണ്‍ഗ്രസ് എംപി കൂട്ടിച്ചേര്‍ത്തു.

കെ സുധാകരന്‍ പറഞ്ഞത്

“ആരെന്ത് പറഞ്ഞാലും കെ എം മാണിയ്ക്ക് എന്തു പോരായ്മകളുണ്ടെങ്കിലും കെ എം മാണി കെ എം മാണിയാണ്. അദ്ദേഹം ഈ മുന്നണിയുടെ ഒരു തൂണാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി വിട്ട് മറ്റൊരു മുന്നണിയിലേക്ക് പോകുമ്പോളുകാവുന്ന ഒരു സാമൂഹിക പ്രതിഫലനമുണ്ട്. ജനമനസുകളില്‍ യുഡിഎഫ് ദുര്‍ബലമാകുന്നു എന്ന തോന്നല്‍. വോട്ട് എത്ര എന്നതല്ല ചോദ്യം. വോട്ടിന്റെ വലുപ്പം കൊണ്ടല്ല. ജനങ്ങളിലുണ്ടാക്കുന്ന എഫക്ടാണ്. ഏത് വിധേനയും അത് ഒഴിവാക്കേണ്ടതായിരുന്നു. ആ പ്രശ്‌നം പരിഹരിച്ച മുന്നോട്ടുപോകേണ്ടതായിരുന്നു.

എംപിയായി തുടരാന്‍ എനിക്ക് ഇപ്പോഴും താല്‍പര്യമില്ല. മികവുറ്റ ഏകോപനത്തിലൂടെയല്ലാതയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റെ സ്ഥാനം രാജിവെയ്ക്കും. കണ്ണൂരില്‍ ഒരു അധികാരവുമില്ലാതെ കോണ്‍ഗ്രസിന് നേതൃത്വം കൊടുക്കാന്‍ എനിക്ക് സാധിക്കും.

സ്വാഭാവികമായ പ്രതികരണമല്ലേ? അവര്‍ക്ക് ഇഷ്ടമുള്ള നേതാവ് പ്രസിഡന്റ് ആകണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്? അവരുടെ വികാരം രേഖപ്പെടുത്താനോ, അവരുടെ വികാരം പരിഗണിക്കാനോ ഈ പാര്‍ട്ടിക്ക് അകത്ത് ജനാധിപത്യപരമായ സംഘടനാ തെരഞ്ഞെടുപ്പ് ഇല്ല. പാര്‍ട്ടിയിലെ അണികള്‍, താഴെ തട്ടിലെ നേതാക്കന്‍മാര്‍, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവര്‍ക്കൊക്കെ വികാരം പ്രകടിപ്പിക്കാന്‍ വ്യത്യസ്മായ മാര്‍ഗങ്ങളുണ്ട്. അതില്‍ ഒന്നായി മാത്രമേ ഇതിനെ കാണുന്നുള്ളൂ. ഞാന്‍ ആരോടും ആവശ്യപ്പെട്ടിട്ടല്ല ഈ ബോര്‍ഡ് വെയ്ക്കുന്നത്. അതില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉണ്ടായിട്ട് കാര്യമില്ല.”

Next Story