ഞാന്‍ റെഡി; അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ താല്പര്യമുണ്ടെന്ന് കെ സുധാകരന്
കണ്ണൂര്‍: കെപിസിസി അധ്യക്ഷനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ താല്പര്യം പരസ്യമായി പ്രകടിപ്പിച്ച് കെ സുധാകരന്. അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ താല്പര്യമുണ്ട്. ദേശീയ നേതാക്കളോട് ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അധ്യക്ഷ സ്ഥാനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കെവി തോമസ് പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളോടും കെ സുധാകരന് പ്രതികരിച്ചു. കെവി തോമസിനെ നഷ്ടപ്പെടുത്തില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെയും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്‍ഡ് സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെപിസിസി […]

കണ്ണൂര്‍: കെപിസിസി അധ്യക്ഷനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ താല്പര്യം പരസ്യമായി പ്രകടിപ്പിച്ച് കെ സുധാകരന്. അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ താല്പര്യമുണ്ട്. ദേശീയ നേതാക്കളോട് ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അധ്യക്ഷ സ്ഥാനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കെവി തോമസ് പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളോടും കെ സുധാകരന് പ്രതികരിച്ചു. കെവി തോമസിനെ നഷ്ടപ്പെടുത്തില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെയും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കമാന്‍ഡ് സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് കെ സുധാകരനെ വിളിപ്പിച്ചതെന്നാണ് വിവരം.
കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്നതിനാല്‍ അദ്ധ്യക്ഷ പദവി ഒഴിയുവാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കെ സുധാകരന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നത്. സുധാകരനെ താത്കാലിക അദ്ധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. എകെ ആന്റണിയുടെ പിന്തുണയും സുധാകരനുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് സ്ഥാനവും ഏറ്റെടുക്കുമെന്നാണ് സുധാകരന്റെ നിലപാട്. നിലവില്‍ കണ്ണൂര്‍ എംപിയാണ് കെ സുധാകരന്.