Top

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും

കെപിസിസി അധ്യക്ഷനായി കണ്ണൂര്‍ എംപി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്കും 11.30 നും ഇടയിലാണ് സുധാകരന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങ്. ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും സുധാകരന്‍ ഹാരാര്‍പ്പണം നടത്തും. പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനില്‍ എത്തുന്ന സുധാകരന് സേവാദള്‍ വോളണ്ടിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. 11 മണിയോടെയാണ് സുധാകരന്‍ സ്ഥാനമേല്‍ക്കുക. ഇതിനു ശേഷം കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി […]

15 Jun 2021 7:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും
X

കെപിസിസി അധ്യക്ഷനായി കണ്ണൂര്‍ എംപി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്കും 11.30 നും ഇടയിലാണ് സുധാകരന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങ്. ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും സുധാകരന്‍ ഹാരാര്‍പ്പണം നടത്തും.

പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനില്‍ എത്തുന്ന സുധാകരന് സേവാദള്‍ വോളണ്ടിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. 11 മണിയോടെയാണ് സുധാകരന്‍ സ്ഥാനമേല്‍ക്കുക. ഇതിനു ശേഷം കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും.

കെപിസിസി അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്ന തനിക്ക് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്ന് കെ സുധാകരന്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു.

കെ സുധാകരന്‍ പറയുന്നു: ‘പ്രിയ സഹപ്രവര്‍ത്തകരെ, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് എന്റെ പേര് നിര്‍ദ്ദേശിച്ച വിവരം അറിഞ്ഞു കാണുമല്ലോ. ഈ അവസരത്തില്‍ പാര്‍ട്ടി നേതൃത്വം എന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം വളരെ വലുതാണെന്ന ഉത്തമ ബോധ്യത്തോടെയാണ് ഞാന്‍ ചുമതല ഏറ്റെടുക്കുന്നത്. നാളെ (ജൂണ്‍ 16 ന്) കാലത്ത് 11 മണിക്ക് കെപിസിസി ആസ്ഥാനത്ത് വെച്ച് പാര്‍ട്ടി തന്ന ചുമതല ഔദ്യോഗികമായി ഞാന്‍ ഏറ്റെടുക്കുകയാണ്.’

‘എല്ലാവരെയും നേരില്‍ കണ്ട് അനുഗ്രഹം വാങ്ങണമെന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണമെന്നും നിങ്ങളുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നും ആഗ്രഹം ഉണ്ട് എന്നാല്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ അത് സാധ്യമല്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. എങ്കിലും എന്റെ പ്രിയ സുഹൃത്തുക്കളെ അനുഗ്രഹങ്ങളും മനസ്സു കൊണ്ടുള്ള സാന്നിധ്യവും എന്നോടൊപ്പം ഉണ്ടാകണമെന്ന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാന്‍ ആവശ്യപ്പെടുന്നു. കെപിസിസി ആസ്ഥാനത്ത് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ ഓണ്‍ലൈനായി നിങ്ങളോരോരുത്തരും പങ്കെടുക്കണമെന്നും തുടര്‍ന്നും നിങ്ങളുടെ വലിയ പിന്തുണ നല്‍കി മുന്നോട്ടുള്ള യാത്രയില്‍ എന്നോടൊപ്പം ഉണ്ടാകണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.’

Next Story