അസംബ്ലിയില്‍ വെച്ച് കാണാമെന്നായിരുന്നു അവസാനം പറഞ്ഞത്; നഷ്ടം കാലം നികത്തട്ടെ; പ്രകാശിനെ അനുശോചിച്ച് ടി സിദ്ധിഖും സുധാകരനും
നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍. പ്രകാശിന്റെ വിയോഗം തീരാനഷ്ടമാണുണ്ടാക്കുന്നതെന്നും ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. രണ്ട് ദിവസം മുമ്പ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. നിലമ്പൂരില്‍ എന്തായാലും വിജയിക്കുമെന്നാണ് വിലയിരുത്തല്‍. അസംബ്ലിയില്‍ വെച്ച് കാണാമെന്നാണ് അവസാനം പറഞ്ഞത്. എങ്ങനെയാണ് ഇതം സംഭവിച്ചതെന്ന് അറിയില്ല. ഉള്‍ക്കൊള്ളാന്‍ കഴിയില്ല.- ടി സിദ്ധിഖ് പറഞ്ഞു. ഞെട്ടലോടെയാണ് കേട്ടത്. മനസ് തൊട്ടറിഞ്ഞ നേതാവാണ് നഷ്ടപ്പെട്ടത്. എന്നും ഒരു വലംകൈയ്യാണ് അദ്ദേഹം. എളിമയില്‍ നിന്നും […]

നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍. പ്രകാശിന്റെ വിയോഗം തീരാനഷ്ടമാണുണ്ടാക്കുന്നതെന്നും ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
രണ്ട് ദിവസം മുമ്പ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. നിലമ്പൂരില്‍ എന്തായാലും വിജയിക്കുമെന്നാണ് വിലയിരുത്തല്‍. അസംബ്ലിയില്‍ വെച്ച് കാണാമെന്നാണ് അവസാനം പറഞ്ഞത്. എങ്ങനെയാണ് ഇതം സംഭവിച്ചതെന്ന് അറിയില്ല. ഉള്‍ക്കൊള്ളാന്‍ കഴിയില്ല.- ടി സിദ്ധിഖ് പറഞ്ഞു.
ഞെട്ടലോടെയാണ് കേട്ടത്. മനസ് തൊട്ടറിഞ്ഞ നേതാവാണ് നഷ്ടപ്പെട്ടത്. എന്നും ഒരു വലംകൈയ്യാണ് അദ്ദേഹം. എളിമയില്‍ നിന്നും വളര്‍ന്നുവന്ന് സ്നേഹദരങ്ങള്‍ പിടിച്ചുപറ്റി വിജയം പ്രതീക്ഷിച്ചിരിക്കുന്ന വിവി പ്രകാശന്റെ വിയോഗം എങ്ങനെ ഉള്‍ക്കൊള്ളും. അത് ഒരു തീരാ നഷ്ടമാണ്. എന്ത് പറയണമെന്ന് അറിയില്ല. പാര്‍ട്ടിക്ക് വന്ന നഷ്ടം കാലം നികത്തട്ടെ.-കെ സുധാകരന് പറഞ്ഞു.
അവിശ്വസനീയം..പ്രിയ സുഹൃത്ത് ശ്രീ വി.വി പ്രകാശിന് കണ്ണീരോടെ വിട..ആദരാഞ്ജലികള്‍- പിവി അന്‍വര്‍
പ്രകാശിന്റേത് അവിചാരിതമായ വേര്‍പാടാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇന്നലെ കാലത്തും പ്രകാശുമായി സംസാരിച്ചിരുന്നുവെന്നും കൊവിഡ്-19 കണ്ട്രോള് റൂം തുടങ്ങുന്നതടക്കമുള്ള കാര്യങ്ങളും തെരഞ്ഞെടുപ്പ് സംബന്ധിച്ച് കാര്യങ്ങളെല്ലാം ഓര്‍ക്കുകയാണ്. എല്ലാവരേയും ചേര്‍ത്തുപിടിച്ച നേതാവ്, ലാളിത്യമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
ഒരു സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിലമ്പൂരില്‍ യുഡിഎഫിനു വന്‍ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഖകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു സഹപ്രവര്ത്തകന് എന്നതിനേക്കാള്‍ സ്നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് പ്രകാശിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു വിവി പ്രകാശിന്റെ അന്ത്യം. 56 വയസ്സായിരുന്നു പുലര്‍ച്ചെ 3മണിയോടെ കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
ഹൈസ്കൂള്‍ പഠന കാലത്ത് തന്നെ കെഎസ്യു പ്രവര്‍ത്തകനായ വിവി പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. പിന്നീട് കെസി വേണുഗോപാല്‍ പ്രസിഡന്റായ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി. കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡന്റായ കെപിസിസി കമ്മിറ്റികളില്‍ സെക്രട്ടറിയായ വി.വി പ്രകാശ് നാലു വര്‍ഷം മുമ്പ് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിതനായി.