Top

മുല്ലപ്പള്ളിയുടെ കെപിസിസി ഓഫീസ് എടുക്കാതെ സുധാകരന്‍; തെരഞ്ഞെടുത്തത് ചെന്നിത്തലയുടേത്

നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തെരഞ്ഞെടുത്തത് നേരത്തെ രമേശ് ചെന്നിത്തലയും വിഎം സുധീരനും കെപിസിസി പ്രസിഡണ്ടായി ഉപയോഗിച്ച ഓഫീസ്. 3 വര്‍ഷമായി ഈ മുറി ഒഴിഞ്ഞുകിടക്കുകയായിരുന്നു. പഴയമന്ദിരത്തിന്റെ ഭാഗമായുള്ള പ്രസിഡണ്ടുമാരുടെ ഓഫീസാണ് മുല്ലപ്പള്ളി തെരഞ്ഞെടുത്തത്. കെ മുരളീധരന്‍ പ്രസിഡണ്ടായപ്പോള്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലാണ് പിന്നീടു വന്ന പ്രസിഡണ്ടുമാരുടെ ഓഫീസ് എങ്കിലും മുല്ലപ്പള്ളി അവിടേക്ക് പോയിരുന്നില്ല. ‘കടത്തിയത് 1000 ലിറ്ററിലധികം മദ്യം’; ലോക്ക്ഡൗണിനിടെ ബവ്‌റിജസ് ഔട്ട്‌ലറ്റില്‍ ജീവക്കാരുടെ തിരിമറി കെ സുധാകരന്‍ ഇന്നാണ് കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. […]

15 Jun 2021 11:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപ്പള്ളിയുടെ കെപിസിസി ഓഫീസ് എടുക്കാതെ സുധാകരന്‍; തെരഞ്ഞെടുത്തത് ചെന്നിത്തലയുടേത്
X

നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തെരഞ്ഞെടുത്തത് നേരത്തെ രമേശ് ചെന്നിത്തലയും വിഎം സുധീരനും കെപിസിസി പ്രസിഡണ്ടായി ഉപയോഗിച്ച ഓഫീസ്. 3 വര്‍ഷമായി ഈ മുറി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

പഴയമന്ദിരത്തിന്റെ ഭാഗമായുള്ള പ്രസിഡണ്ടുമാരുടെ ഓഫീസാണ് മുല്ലപ്പള്ളി തെരഞ്ഞെടുത്തത്. കെ മുരളീധരന്‍ പ്രസിഡണ്ടായപ്പോള്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലാണ് പിന്നീടു വന്ന പ്രസിഡണ്ടുമാരുടെ ഓഫീസ് എങ്കിലും മുല്ലപ്പള്ളി അവിടേക്ക് പോയിരുന്നില്ല.

‘കടത്തിയത് 1000 ലിറ്ററിലധികം മദ്യം’; ലോക്ക്ഡൗണിനിടെ ബവ്‌റിജസ് ഔട്ട്‌ലറ്റില്‍ ജീവക്കാരുടെ തിരിമറി

കെ സുധാകരന്‍ ഇന്നാണ് കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. രാവിലെ 11 മണിക്കും 11.30 നും ഇടയിലാണ് സുധാകരന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങ്. ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും സുധാകരന്‍ ഹാരാര്‍പ്പണം നടത്തും.

പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനില്‍ എത്തുന്ന സുധാകരന് സേവാദള്‍ വോളണ്ടിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. 11 മണിയോടെയാണ് സുധാകരന്‍ സ്ഥാനമേല്‍ക്കുക. ഇതിനു ശേഷം കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും.

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും

കെപിസിസി അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്ന തനിക്ക് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്ന് കെ സുധാകരന്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു.

Next Story