‘കാലത്തിന് ഉണക്കാന്‍ സാധിക്കാത്ത ഒരു മുറിവും മനുഷ്യന്റെ മനസിലുണ്ടാവില്ല’; കഴിഞ്ഞത് കഴിഞ്ഞുയെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ കെ സുധാകരന്റെ മറുപടി
പ്രതിപക്ഷ നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്തത് കോണ്‍ഗ്രസുകാര്‍ നെഞ്ചോട് ചേര്‍ത്തു വച്ച തീരുമാനമായിരുന്നെന്ന് കെ സുധാകരന് എംപി. എല്ലാവരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി തീരുമാനമെടുക്കാന്‍ ഹൈക്കമാന്റിന് സാധിക്കില്ലെന്നും ജനാധിപത്യപരമായ രീതിയിലായിരുന്നു ഹൈക്കാന്‍ഡ് തീരുമാനമെന്നും കെ സുധാകരന് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. കെ സുധാകരന്റെ വാക്കുകള്‍: ”കോണ്‍ഗ്രസുകാര്‍ നെഞ്ചോട് ചേര്‍ത്തു വച്ച തീരുമാനമായിരുന്നു ഹൈക്കമാന്റിന്റേത്. അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തികള്‍ക്കുണ്ടാകാം. എല്ലാവരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി തീരുമാനമെടുക്കാന്‍ ഹൈക്കമാന്റിന് സാധിക്കില്ല. ജനാധിപത്യപരമായ രീതിയിലായിരുന്നു ഹൈക്കാന്‍ഡ് തീരുമാനം. എംഎല്‍എമാരുടെയും എംപിമാരുടെയും അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് […]
23 May 2021 10:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പ്രതിപക്ഷ നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്തത് കോണ്‍ഗ്രസുകാര്‍ നെഞ്ചോട് ചേര്‍ത്തു വച്ച തീരുമാനമായിരുന്നെന്ന് കെ സുധാകരന് എംപി. എല്ലാവരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി തീരുമാനമെടുക്കാന്‍ ഹൈക്കമാന്റിന് സാധിക്കില്ലെന്നും ജനാധിപത്യപരമായ രീതിയിലായിരുന്നു ഹൈക്കാന്‍ഡ് തീരുമാനമെന്നും കെ സുധാകരന് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.
കെ സുധാകരന്റെ വാക്കുകള്‍: ”കോണ്‍ഗ്രസുകാര്‍ നെഞ്ചോട് ചേര്‍ത്തു വച്ച തീരുമാനമായിരുന്നു ഹൈക്കമാന്റിന്റേത്. അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തികള്‍ക്കുണ്ടാകാം. എല്ലാവരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി തീരുമാനമെടുക്കാന്‍ ഹൈക്കമാന്റിന് സാധിക്കില്ല. ജനാധിപത്യപരമായ രീതിയിലായിരുന്നു ഹൈക്കാന്‍ഡ് തീരുമാനം. എംഎല്‍എമാരുടെയും എംപിമാരുടെയും അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് വിഡി സതീശന് പ്രതിപക്ഷ നേതാവായത്. എല്ലാവരുടെയും താല്പര്യങ്ങള് സംരക്ഷിക്കാന്‍ എല്ലാ കാലത്തും ഒരു പാര്‍ട്ടിക്ക് സാധിക്കില്ല. അത് ഉള്‍കൊള്ളാനുള്ള മനസ് എല്ലാവരും കാണിക്കണം. സതീശനെ പ്രതിപക്ഷ നേതാവാക്കിയത് എല്ലാവരും സ്വാഗതം ചെയ്തതാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയടക്കം അത് ഉള്‍ക്കൊണ്ടു. നേതൃത്വം അംഗീകരിച്ച തീരുമാനമാണത്. തലമുറ മാറ്റം യുവത്വം ആവശ്യപ്പെടുന്നു. സതീശന് എല്ലാ ആശംസകളും നേരുന്നു.”
ചെന്നിത്തലയുടെ ‘കഴിഞ്ഞത് കഴിഞ്ഞു’ എന്ന പരാമര്‍ശത്തിന് സുധാകരന് നല്കിയ മറുപടി: ”ആ മുറിവ് കാലം ഉണക്കും. അതൊക്കെ കാലം തീര്‍ത്തുകൊള്ളും. കാലത്തിന് ഉണക്കാന്‍ സാധിക്കാത്ത ഒരു മുറിവും മനുഷ്യന്റെ മനസിലുണ്ടാവില്ല.”
കെപിസിസി അധ്യക്ഷനാകുമോയെന്ന ചോദ്യത്തിന് സുധാകരന് നല്കിയ മറുപടി: ”ഞാന്‍ കെപിസിസി അധ്യക്ഷനാകുമെന്ന ഒരു വിവരവും എനിക്ക് കിട്ടിയിട്ടില്ല. ആരും ആവശ്യപ്പെട്ടിട്ടില്ല. ചോദിച്ചിട്ടില്ല. അതുകൊണ്ട് ഒരു പ്രതികരണം നല്കാന് സാധിക്കില്ല. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റടുക്കുമെന്ന ഞാന്‍ പറഞ്ഞിട്ടുണ്ട്. അധ്യക്ഷനാകാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ടില്ല. ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. അത് കൈവരിക്കും. പാര്‍ട്ടിയില്‍ ഇനി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നിയമനം നടക്കാന്‍ സാധ്യത വളരെ കുറവാണ്. ഗ്രൂപ്പുകള്‍ കാലക്രമേണ ഇല്ലാതാകും. അതിന്റെ ആദ്യത്തെ തുടക്കമാണ് സതീശന്റെ വരവ്. പാര്‍ട്ടിയില്‍ എനിക്കൊരു ഗ്രൂപ്പമില്ല. ഞാന്‍ ഐ ഗ്രൂപ്പാണെന്ന് പുറത്ത് അറിയപ്പെടുന്നത് എന്റെ അറിവോടെയല്ല. ആദ്യമുണ്ടായിരുന്നു, ഇപ്പോഴില്ല.”