Top

‘മുഖ്യമന്ത്രിക്ക് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷ’; മക്കളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പറഞ്ഞത് ആരെന്ന് മുഖ്യമന്ത്രി പറയണമെന്നും സുധാകരന്‍

തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങളില്‍ മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയും ശൈലിയുമാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന്റെ അതേ ഭാഷയില്‍ മറുപടി പറയാന്‍ ആ നിലവാരത്തിലേക്ക് താഴാന്‍ തനിക്ക് സാധിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. സംസ്‌കാര ഹീനമായ പ്രതികരണം മുഖ്യമന്ത്രിയില്‍ നിന്നും കേരളം പ്രതീക്ഷിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ”വാരികയിലെ അഭിമുഖത്തില്‍ ഞാന്‍ പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് പറഞ്ഞിട്ടില്ല. പിണറായിയെ ചവിട്ടി വീഴ്ത്തിയ അഭ്യാസിയാണെന്ന് എവിടെയും തെളിയിക്കേണ്ട ആവശ്യം എനിക്കില്ല. അഭിമുഖം എടുത്ത […]

19 Jun 2021 12:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മുഖ്യമന്ത്രിക്ക് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷ’; മക്കളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പറഞ്ഞത് ആരെന്ന് മുഖ്യമന്ത്രി പറയണമെന്നും സുധാകരന്‍
X

തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങളില്‍ മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയും ശൈലിയുമാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന്റെ അതേ ഭാഷയില്‍ മറുപടി പറയാന്‍ ആ നിലവാരത്തിലേക്ക് താഴാന്‍ തനിക്ക് സാധിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. സംസ്‌കാര ഹീനമായ പ്രതികരണം മുഖ്യമന്ത്രിയില്‍ നിന്നും കേരളം പ്രതീക്ഷിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ”വാരികയിലെ അഭിമുഖത്തില്‍ ഞാന്‍ പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് പറഞ്ഞിട്ടില്ല. പിണറായിയെ ചവിട്ടി വീഴ്ത്തിയ അഭ്യാസിയാണെന്ന് എവിടെയും തെളിയിക്കേണ്ട ആവശ്യം എനിക്കില്ല. അഭിമുഖം എടുത്ത വ്യക്തിയോടെ ഓഫ് ദ റെക്കോര്‍ഡായി പറഞ്ഞ കാര്യങ്ങള്‍ അവര്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.” ഇത്തരം ചതിവ് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.

സ്വന്തം അനുഭവം മാധ്യമങ്ങളുടെ മുന്നില്‍ എഴുതി വായിച്ച അനുഭവം മറ്റാര്‍ക്കുമില്ലെന്നും മുഖ്യമന്ത്രിയുടെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന ആരോപണത്തോട് സുധാകരന്‍ പ്രതികരിച്ചു. ”ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ അന്തസ്സിന് യോജിച്ചതല്ല. സ്വന്തം മക്കളെ തട്ടികൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് പിണറായി വിജയന്‍ വിവരം പൊലീസില്‍ അറിയിച്ചില്ല. ആരാണ് ഈ കാര്യം പറഞ്ഞത്, മരിച്ച് പോയ സുഹൃത്തും ഫിനാന്‍സറുമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോളേജ് വിദ്യാര്‍ഥിക്കെന്ത് ഫിനാന്‍സര്‍. എനിക്ക് അങ്ങനെ ഒരാളെ അറിയില്ല. മരിച്ചയാള്‍ക്ക് എന്തേ പേരില്ല. മുഖ്യമന്ത്രി എന്തു കൊണ്ട് അദ്ദേഹത്തിന്റെ പേര് പറയുന്നില്ല. പൊലീസില്‍ പരാതി കൊടുത്തില്ല.. എന്തുകൊണ്ട് മറ്റാരോടും പറഞ്ഞില്ല. മക്കള്‍ക്ക് ഭീഷണിയുണ്ടെന്ന കാര്യം അമ്മമാരോടും ഭാര്യയോടുമാണ് എല്ലാവരും പറയുന്നത്. അവരുടെ സുരക്ഷയെ കരുതി. എന്നാല്‍ പിണറായി അത് പറഞ്ഞില്ല. അച്ഛന്റെ സ്ഥാനത്താണോ അദ്ദേഹമെന്ന് എനിക്ക് സംശയമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് യോജിക്കുന്ന പ്രതികരണമല്ല പിണറായി വിജയന്‍ നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്ത് വ്യക്തിപരമായ ബഹുമാനിക്കും. പിണറായി വിജയന്‍ അന്തസിന് അനസരിച്ച് പ്രതികരിക്കണം.”

എറണാകുളം ഡിസിസി ഓഫീസില്‍ വച്ചായിരുന്നു സുധാകരന്റെ വാര്‍ത്താസമ്മേളനം.

ബ്രണ്ണന്‍ കോളേജിലെ സംഘര്‍ഷത്തിനിടെ പിണറായി വിജയനെ കൈകാര്യം ചെയ്തുവെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് സുധാകരനും മുഖ്യമന്ത്രിയും തമ്മിലുള്ള വാക്കുതര്‍ക്കം ആരംഭിച്ചത്. തന്നെ തല്ലിയെന്നും ചവിട്ടിയെന്നും സുധാകരന്‍ പറയുന്നത് സ്വപ്നത്തിലാവുമെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി നല്‍കിയ മറുപടി. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാനും സുധാകരന്‍ പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

Next Story