‘കേരളത്തിലേക്ക് വരുമ്പോള്‍ ഒരു വ്യവസ്ഥ മാത്രമാണ് അഖിലേന്ത്യാ കോണ്‍ഗ്രസിനു മുന്നില്‍ വെച്ചത്’; അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത സമയത്തെ ഓര്‍മ്മകളുമായി മുല്ലപ്പള്ളി
കെപിസി അധ്യക്ഷാ സ്ഥാനമേല്‍ക്കുന്ന കെ സുധാകരന് എല്ലാവിധ ആശംസകളും നേര്‍ന്ന് സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്. രണ്ടര വര്‍ഷം മുമ്പ് താന്‍ കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റപ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തനിക്ക് അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയതെന്നു പറഞ്ഞ മുല്ലപ്പള്ളി കെ കരുണാകരന് എകെ ആന്റണി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ നല്കിയ സ്നേഹവും വാത്സല്യവും പിന്തുണയും ഓര്‍ത്തെടുത്തു. ഇന്ദിരാഭവിനില് നടന്ന വിടങ്ങാല് പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്ത് സമയത്ത് ഒരു ആവശ്യമാണ് ഹൈക്കമാന്റിന് മുന്നില്‍ താന്‍ വെച്ചതെന്നും […]
16 Jun 2021 1:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കെപിസി അധ്യക്ഷാ സ്ഥാനമേല്‍ക്കുന്ന കെ സുധാകരന് എല്ലാവിധ ആശംസകളും നേര്‍ന്ന് സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്. രണ്ടര വര്‍ഷം മുമ്പ് താന്‍ കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റപ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തനിക്ക് അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയതെന്നു പറഞ്ഞ മുല്ലപ്പള്ളി കെ കരുണാകരന് എകെ ആന്റണി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ നല്കിയ സ്നേഹവും വാത്സല്യവും പിന്തുണയും ഓര്‍ത്തെടുത്തു. ഇന്ദിരാഭവിനില് നടന്ന വിടങ്ങാല് പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്ത് സമയത്ത് ഒരു ആവശ്യമാണ് ഹൈക്കമാന്റിന് മുന്നില്‍ താന്‍ വെച്ചതെന്നും മുല്ലപ്പള്ളി പറയുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പൂര്‍ണസഹകരണം ആയിരുന്നു അത്. ഉമ്മന്‍ചാണ്ടും രമേശ് ചെന്നിത്തലയും ഈ നിമിഷം വരെ പരിപൂര്‍ണായ സഹായ സഹകരണം നല്‍കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുല്ലപ്പള്ളിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍,
‘കോണ്‍ഗ്രസില്‍ അടിമുടി മാറ്റമാഗ്രഹിക്കുന്ന മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഈ അവസരത്തില്‍ അനുമോദനം അറിയിക്കുന്നു. രണ്ടര വര്‍ഷം മുമ്പ് ഇതേ ഹാളില്‍ വെച്ചാണ് ഞാന്‍ അധികാരം ഏറ്റു വാങ്ങിയത്. സോണിയ ജി, രാഹുല്‍ ജി എകെ ആന്റണി തുടങ്ങിയ നേതാക്കള്‍ കലവറിയില്ലാത്ത പിന്തുണയാണ് ഇതുവരെ എനിക്ക് നല്‍കിയത്. ഇത്തരമൊരു ചടങ്ങില്‍ സംസാരിക്കുമ്പോള്‍ എന്റെ രാഷ്ട്രീയ ജീവിതത്തില്‍ പ്രകാശ ഗോപുരമായി വര്‍ത്തിച്ച ഇന്ദിരാജിയെയും രാഹുല്‍ജിയെയും ഞാനീ സന്ദര്‍ഭത്തില്‍ അനുസ്മരിക്കുന്നു. പ്രിയപ്പെട്ട കെ കുരുണാകരന് നല്കിയ അളവറ്റ സ്നേഹ വാത്സല്യത്തിന് നന്ദി രേഖപ്പെടുത്തുന്നു. അത്രയേറെ കടപ്പാടെനിക്കുണ്ട്. പ്രത്യേകിച്ച് ശ്രീമാന്‍ എകെ ആന്റണി അന്നത്തെ ഉദ്ഘാടന പ്രസംഗം നടത്തിയ നിമിഷം ഞാന്‍ ഓര്‍ത്തെടുക്കുകയാണ്. ആദര്‍ശ നിഷ്ഠയുള്ള ഒരു നേതാവില്‍ നിന്നു ഞാന്‍ കേട്ട പ്രസംഗമായിരുന്നു അത്. ഒരു പുതിയ നരേറ്റീവ് കേരളത്തിലെ കോണ്‍ഗ്രസിന് നല്കിയ പ്രസംഗം ആയിരുന്നു അതെന്നും മുല്ലപ്പള്ളി പറഞ്ഞു.
‘പ്രസിഡന്റ് പദവി എന്നെ സംബന്ധിച്ച് സത്യസന്ധമായി വിലയിരുത്തുമ്പോള്‍ ഒരു കടുത്ത വെല്ലുവിളായായിട്ടായിരുന്നു ഞാന്‍ കണ്ടത്. കേന്ദ്രത്തിലും കേരളത്തിലും അധികാരം നഷ്ടപ്പെട്ട് കോണ്‍ഗ്രസ് ഇനി തിരിച്ചു വരികയില്ല എന്ന് എല്ലാവരും വിധിയെഴുതിയ ആ ചരിത്രത്തിലെ വിഷമകരമായ സാഹചര്യം. അതു കൊണ്ട് തന്നെ ദൗത്യം വളരെ വലുതായിരുന്നു. പ്രതിസന്ധികള്‍ പ്രയാസമേറിയതായിരുന്നു. കേരളത്തിലേക്ക് വരുമ്പോള്‍ ഒരു വ്യവസ്ഥ മാത്രമാണ് അഖിലേന്ത്യാ കോണ്‍ഗ്രസിനു മുന്നില്‍ ഞാന്‍ വെച്ചത്. അത് എനിക്ക് സമ്പൂര്‍ണമായ സഹായ സഹകരണം എനിക്ക് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കണമെന്നായിരുന്നു അത്. ശ്രീമാന്‍ രമേശ് ചെന്നിത്തലയെയും ശ്രീമാന്‍ ഉമ്മന്‍ചാണ്ടിയുടെയും ഈ നിമിഷത്തില്‍ ഓര്‍ക്കുന്നു. അവരെനിക്ക് ഈ നിമിഷം വരെ പരിപൂര്‍ണമായ സഹായ സഹകരണം നല്‍കിയിട്ടുണ്ടെന്ന കാര്യം ഞാന്‍ രേഖപ്പെടുത്തുന്നു. അവരോടെനിക്ക് നന്ദിയുണ്ട്’
‘പലപ്പോഴും ജില്ലാ കോണ്‍ഗ്രസ് നേതാക്കളോടും എല്ലാ തലത്തിലും പ്രവര്‍ത്തിക്കുന്ന നേതാക്കളോടും കാര്‍ക്കശ്യത്തിന്റെ ഭാഷയില്‍ ഞാന്‍ സംസാരിച്ചിട്ടുണ്ട്. അച്ചടക്കവും ഐക്യവും ഉറപ്പുവരുത്താനാണ് ആ നിലപാട് ഞാന്‍ സ്വീകരിച്ചത്. ആഭ്യന്തര ജനാധിപത്യം പാര്‍ട്ടിയുടെ എല്ലാ തലത്തിലും ഉണ്ടാവണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഇന്റേണല്‍ ഡെമോക്രസി ഉറപ്പു വരുത്താതെ ഒരു സെമി കേഡര്‍ പാര്‍ട്ടി പോലുമല്ലാത്ത കോണ്‍ഗ്രസിനു മുന്നോട്ട് പോവാനും ലക്ഷ്യത്തില്‍ എത്തിച്ചേരാനുമാവില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചു. ഡിസ്കസ്, ഡിബേറ്റ്, ആന്റ് ഡീസന്റ് അതായിരുന്നു എന്റെ തീരുമാനം. ജനാധിപത്യത്തിന്റെ കാതലും അതു തന്നെയാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു,’ വിടവാങ്ങല്‍ പ്രസംഗത്തില്‍ മുല്ലപ്പള്ളി പറഞ്ഞു.