‘എല്ലാ നേതാക്കളെയും ഒന്നിച്ചു കൊണ്ടുപോകും’; കെ സുധാകരന്റെ പ്രതികരണം
കോണ്‍ഗ്രസിനെ ശക്തമായി തിരികെ കൊണ്ടുവരുമെന്നും എല്ലാ നേതാക്കളെയും ഒന്നിപ്പിച്ച് മുന്നോട്ടുപോകുമെന്നും കെ സുധാകരന്. പാര്‍ട്ടിക്കുള്ളില്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തും. പാര്‍ട്ടിക്കും നേതാക്കന്മാര്ക്കും സ്വീകാര്യമാകുന്ന മാറ്റങ്ങളായിരിക്കും നടപ്പിലാക്കുകയെന്നും സുധാകരന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കെ സുധാകരന് റിപ്പോര്‍ട്ടറിനോട് പറഞ്ഞത്: ”രാഹുല്‍ ഗാന്ധി എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം വളരെ ആവേശത്തോടെയാണ് ഞാന്‍ ഉള്‍ക്കൊണ്ടത്. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങള്‍ സ്വീകരിക്കും. എല്ലാ അഭിപ്രായഭിന്നതകളും മാറ്റിവയ്ക്കും. ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോകും. പാര്‍ട്ടിക്കുള്ളില്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തും. പാര്‍ട്ടിക്കും […]
8 Jun 2021 5:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോണ്‍ഗ്രസിനെ ശക്തമായി തിരികെ കൊണ്ടുവരുമെന്നും എല്ലാ നേതാക്കളെയും ഒന്നിപ്പിച്ച് മുന്നോട്ടുപോകുമെന്നും കെ സുധാകരന്. പാര്‍ട്ടിക്കുള്ളില്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തും. പാര്‍ട്ടിക്കും നേതാക്കന്മാര്ക്കും സ്വീകാര്യമാകുന്ന മാറ്റങ്ങളായിരിക്കും നടപ്പിലാക്കുകയെന്നും സുധാകരന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
കെ സുധാകരന് റിപ്പോര്‍ട്ടറിനോട് പറഞ്ഞത്: ”രാഹുല്‍ ഗാന്ധി എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം വളരെ ആവേശത്തോടെയാണ് ഞാന്‍ ഉള്‍ക്കൊണ്ടത്. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങള്‍ സ്വീകരിക്കും. എല്ലാ അഭിപ്രായഭിന്നതകളും മാറ്റിവയ്ക്കും. ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോകും. പാര്‍ട്ടിക്കുള്ളില്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തും. പാര്‍ട്ടിക്കും നേതാക്കന്മാര്ക്കും സ്വീകാര്യമാകുന്ന മാറ്റങ്ങളായിരിക്കും നടപ്പിലാക്കുക. കുത്തഴിഞ്ഞ സാഹചര്യങ്ങള്‍ ഒഴിവാക്കി പരമാവധി സെമി കേഡര്‍ സ്വഭാവത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടുവരാനാണ് ഞാന്‍ മനസുകൊണ്ട് ഉദേശിക്കുന്നത്. അതിന് പാര്‍ട്ടിയുടെയും ഹൈക്കമാന്റിന്റെയും അനുമതി വേണം. അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യും. വ്യത്യസ്ത ശൈലി സ്വീകരിക്കുമ്പോള്‍ അതിന് ഹൈക്കമാന്റ് അനുമതി വേണം. അത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിന് പുതിയ മുഖം കൈവരിക്കാന്‍ സാധിക്കും. ”
പാര്‍ട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെ മാറ്റി ഒറ്റക്കെട്ടായി എല്ലാ നേതാക്കളെയും സഹകരിപ്പിച്ച് പഴയ കോണ്‍ഗ്രസിനെ താന്‍ തിരികെ കൊണ്ടുവരുമെന്നും മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ സുധാകരന് പറഞ്ഞു. ”അതിന് എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നു. പ്രശ്നങ്ങള്‍ അവസനിപ്പിക്കണം. ആവേശമുള്ള ഒരു ടീമായി മുന്നോട്ടുപോകാന്‍ സാധിക്കണം. കോണ്‍ഗ്രസ് തരിച്ചുവരും. അതില്‍ സംശയം വേണ്ട. ഗ്രൂപ്പിനെക്കാള്‍ വലുത് കര്‍മശേഷിക്കും അര്‍പ്പണബുദ്ധിക്കുമാണ്. പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്ന നേതാക്കളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരും.”
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നില്‍ക്കുമ്പോഴാണ് മുല്ലപ്പള്ളി രാമചന്ദ്രന് പകരക്കാരനായി കെ സുധാകരന് കെപിസിസിയുടെ തലപ്പത്ത് എത്തുന്നത്. നിലവില്‍ കണ്ണൂര്‍ എംപിയാണ് കെ സുധാകരന്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് കെ സുധാകരനെ കെപിസിസി അധ്യക്ഷനായി രാഹുല്‍ ഗാന്ധി നിശ്ചയിച്ചത്. അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുല്‍ ഗാന്ധി നേരിട്ടാണ് സുധാകരനെ വിളിച്ചറിയിച്ചത്.
മുതിര്‍ന്ന പല നേതാക്കളുടെയും എതിര്‍പ്പുകള മറികടന്നാണ് അധ്യക്ഷസ്ഥാനത്ത് കെ.സുധാകരന് എത്തിയത്. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദേശിക്കുന്നില്ലെന്ന നിലപാടില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഭൂരിപക്ഷം എംപിമാരും എംഎല്‍എമാരും കെ സുധാകരനാണ് പിന്തുണ അറിയിച്ചിരുന്നത്. ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ലെങ്കിലും പ്രതിപക്ഷനേതാവ് വിഡി സതീശനും സുധാകരന് അധ്യക്ഷ സ്ഥാനത്തെത്തുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഭിപ്രായവും പ്രവര്‍ത്തകരുടെ വികാരവുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.