കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചു പണിയെന്ന് കെ സുധാകരന്; ‘ജംബോ കമ്മിറ്റികള്‍ ഒഴിവാക്കും, ഭാരവാഹികളടക്കം 51 പേരുടെ കമ്മിറ്റി, ദളിതര്‍ക്കും സ്ത്രീകള്‍ക്കും സംവരണം’
കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചു പണി നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കും. ഭാരവാഹികളടക്കം 51 പേര് മാത്രം ഉള്‍പ്പെടുന്ന കമ്മിറ്റിക്ക് രൂപം നല്‍കുമെന്നും പൊതുജനങ്ങളിലേക്ക് പാര്‍ട്ടിയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സുധാകരന് വ്യക്തമാക്കി. മൂന്ന് വൈസ് പ്രസിഡന്റുമാരും 15 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതായിരിക്കും നേതൃത്വം. ഇതിന് താഴെ സെക്രട്ടറിമാരുണ്ടാകും. എക്സിക്യൂട്ടീവ് അംഗങ്ങള്‍ അല്ലെങ്കിലും അവരെ എക്സിക്യൂട്ടീവ് യോഗത്തില്‍ വിളിക്കും. സംസ്ഥാന നേതൃത്വം അതിന് താഴെ ജില്ലാ കമ്മിറ്റികള്‍, നിയോജക […]
23 Jun 2021 8:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചു പണി നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കും. ഭാരവാഹികളടക്കം 51 പേര് മാത്രം ഉള്‍പ്പെടുന്ന കമ്മിറ്റിക്ക് രൂപം നല്‍കുമെന്നും പൊതുജനങ്ങളിലേക്ക് പാര്‍ട്ടിയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സുധാകരന് വ്യക്തമാക്കി.
മൂന്ന് വൈസ് പ്രസിഡന്റുമാരും 15 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതായിരിക്കും നേതൃത്വം. ഇതിന് താഴെ സെക്രട്ടറിമാരുണ്ടാകും. എക്സിക്യൂട്ടീവ് അംഗങ്ങള്‍ അല്ലെങ്കിലും അവരെ എക്സിക്യൂട്ടീവ് യോഗത്തില്‍ വിളിക്കും. സംസ്ഥാന നേതൃത്വം അതിന് താഴെ ജില്ലാ കമ്മിറ്റികള്‍, നിയോജക മണ്ഡലം കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി എന്നിങ്ങനെയായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുക. ഏറ്റവും താഴെ തട്ടില്‍ അയല്‍ക്കൂട്ടങ്ങളുമുണ്ടാവും. ദളിതര്‍ക്കും സ്ത്രീകള്‍ക്കും സംവരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ഭരണഘടന പറയുന്നുണ്ട്. അത് ഉറപ്പാക്കുമെന്നും സുധാകരന് വ്യക്തമാക്കി.
പ്രവര്‍ത്തകര്‍ക്കിടയില്‍ അച്ചടക്കം ഉറപ്പാക്കുന്നതിനായി സംസ്ഥാനതലത്തിലും ജില്ലയിലും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണം പഠിക്കാന്‍ അഞ്ച് മേഖല കമ്മിറ്റികള്‍ ഉണ്ടാവും. കെപിസിസി തലത്തില്‍ മീഡിയ സെല്ലുണ്ടാകും. ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പടെ ആര് പങ്കെടുക്കണമെന്ന് മീഡിയ സെല്‍ തീരുമാനിക്കുമെന്നും സുധാകരന് പറഞ്ഞു. എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ തനിക്ക് അറിയാമെന്നും അതിനുള്ള കപ്പാസിറ്റി തനിക്കുണ്ടെന്നും സുധാകരന് വ്യക്തമാക്കി.
- TAGS:
- CONGRESS
- K Sudhakaran
- KPCC