
കോണ്‍ഗ്രസ്സില്‍ നേതൃത്വത്തിന്റെ കുറവുണ്ടെന്ന് കണ്ണൂര്‍ എംപി കെ സുധാകരന്. ഇത്തവണത്തെ തദ്ദേശതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് ശേഷമാണ് പ്രതികരണവുമായി കെ സുധാകന് രംഗത്തെത്തിയത്. തിരുവനന്തപുരത്ത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ വിഴ്ച്ചയെന്നും അദ്ദേഹം ആരോപിച്ചു.
ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും ജില്ലകളില്‍ കോണ്‍ഗ്രസ് പുറകോട്ട് പോയതില്‍ ആത്മപരിശോധന നടത്തണം. നേതൃത്വത്തില്‍ ഹൈക്കമാന്റ് നേരിട്ടിടപെട്ട് മാറ്റം വരണം. കെപിസിസി തലത്തിലും ജില്ലാതലത്തിലും അത് പ്രകടമാകണം. ഡല്‍ഹിയില്‍ പോയി രാഹുല്‍ ഗാന്ധിയെ കണ്ട് കര്യങ്ങള്‍ ധരിപ്പിക്കുമെന്നും കെ സുധാകരന് പറഞ്ഞു. ജില്ലയെ സംരക്ഷിക്കേണ്ടത് അവിടുത്തെ നേതാക്കന്മാരുടെ ഉത്തരവാദിത്വമാണ്. താന്‍ മറ്റിടങ്ങളിലേക്ക് ഇറങ്ങാതിരുന്നത് തന്റെ ജില്ലയില്‍ ശ്രദ്ധ ചെലുത്താനാണ്.
സ്വന്തം ജില്ലയില്‍ ഒരു റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയാത്ത നേതാവിന് യതൊരു വിലയും ഉണ്ടാവില്ലെന്നും സുധാകരന് പറഞ്ഞു. ജോസ് കെ മാണിയുടെ പാര്‍ട്ടി യുഡിഎഫ് വിട്ടത് തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിച്ചു എന്നതിനെ പറ്റിയും അദ്ദേഹം പ്രതികരച്ചു. ജോസ് കെ മാണിയെ മുന്നണിയില്‍ മിന്ന് മാറ്റിയത് മധ്യകേരളത്തില്‍ വലിയ ദുരന്തത്തിന് കാരണമായി. അത് തെരഞ്ഞെടുപപ് ഫലം വന്നപ്പോള്‍ വ്യക്തമായി.
ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കരുത് എന്ന് താന്‍ പറഞ്ഞിരുന്നു. അത് തന്നെയാണ് ഇന്നും തന്റെ നിലപാട്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് അവരെ തിരികെ കൊണ്ടുവരാന്‍ സാധിച്ചാല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം ഗുണം ചെയ്തു. എന്നാല്‍ കല്ലാമലയില്‍ ആര്‍എംപിയെ അപമാനിച്ചു എന്ന തോന്നല്‍ കോണ്‍ഗ്രസിന് അടിയായെന്നും സുധാകരന് അഭിപ്രായപ്പട്ടു.