’48 മണിക്കൂര്‍’; കെപിസിസി ചര്‍ച്ച ചെയ്യുമെന്ന ഉറപ്പില്‍ കെ സുധാകരന് എ വി ഗോപിനാഥിന്റെ ഡെഡ് ലൈന്‍
എവി ഗോപിനാഥും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള പ്രശ്നങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കെ സുധാകരന്റെ ഉറപ്പ്. പാലക്കാട്ടെ പാര്‍ട്ടിയിലെ കരുത്തനായ നേതാവിലൊരാളാണ് ഗോപിനാഥ് എന്നും സുധാകരന് പറഞ്ഞു. ഗോപിനാഥിന്റെ പെരിങ്ങോട്ടുകുറിശ്ശിയിലെ വീട്ടിലെത്തി ഗോപിനാഥുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സുധാകരന് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസില്‍ രണ്ടുതരം നേതാക്കളുണ്ട്. അണികളില്ലാത്തവരും അണികളുള്ളവരും. അണികളുള്ള നേതാവാണ് ഗോപിനാഥ്. അദ്ദേഹത്തിന്റെ പ്രശ്നങ്ങള്‍ നേതൃത്വം മനസിലാക്കുമെന്നും പരിഹരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും സുധാകരന് പറഞ്ഞു. കെപിസിസിക്ക് തീരുമാനമെടുക്കാന്‍ രണ്ടുദിവസത്തെ സമയമാണ് ചോദിച്ചിരിക്കുന്നത്.അനുകൂലതീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രശ്നപരിഹാരത്തിനായി കാത്തിരിക്കുന്നെന്നും […]

എവി ഗോപിനാഥും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള പ്രശ്നങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കെ സുധാകരന്റെ ഉറപ്പ്. പാലക്കാട്ടെ പാര്‍ട്ടിയിലെ കരുത്തനായ നേതാവിലൊരാളാണ് ഗോപിനാഥ് എന്നും സുധാകരന് പറഞ്ഞു. ഗോപിനാഥിന്റെ പെരിങ്ങോട്ടുകുറിശ്ശിയിലെ വീട്ടിലെത്തി ഗോപിനാഥുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സുധാകരന് ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസില്‍ രണ്ടുതരം നേതാക്കളുണ്ട്. അണികളില്ലാത്തവരും അണികളുള്ളവരും. അണികളുള്ള നേതാവാണ് ഗോപിനാഥ്. അദ്ദേഹത്തിന്റെ പ്രശ്നങ്ങള്‍ നേതൃത്വം മനസിലാക്കുമെന്നും പരിഹരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും സുധാകരന് പറഞ്ഞു. കെപിസിസിക്ക് തീരുമാനമെടുക്കാന്‍ രണ്ടുദിവസത്തെ സമയമാണ് ചോദിച്ചിരിക്കുന്നത്.അനുകൂലതീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രശ്നപരിഹാരത്തിനായി കാത്തിരിക്കുന്നെന്നും ഗോപിനാഥ് പറഞ്ഞു. മറിച്ചാണെങ്കില്‍ സ്വന്തം നിലപാടുമായി മുന്നോട്ടുപോകുമെന്നും ഗോപിനാഥ് വ്യക്തമാക്കി. പാലക്കാട്ടെ മുതിര്‍ന്ന നേതാക്കളായ വിഎസ് വിജയരാഘവന്, കെ അച്യുതന്, വിസി കബീര്‍, കെഎ ചന്ദ്രന് എന്നിവരും സുധാകരനൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്നലെ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഗോപിനാഥ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് വേണ്ടി എന്ത് ത്യാഗം ചെയ്തിട്ടും കാര്യമില്ലെന്നും ഗ്രൂപ്പിലാതെ പാര്‍ട്ടിക്കുള്ളില്‍ നില്ക്കാന് കഴിയില്ലെന്നും ഗോപിനാഥ് തുറന്നടിച്ചു. രണ്ടു നേതാക്കളുണ്ട്. അവരുടെ താല്പര്യത്തിന് അനുസരിച്ച് നില്ക്കാന് സാധിച്ചില്ലെങ്കില്‍ അവര്‍ പിന്നലെ കോണ്‍ഗ്രസിലുണ്ടാവില്ലെന്നും അവരെ ഒതുക്കി കളയുമെന്നും ഗോപിനാഥ് പറഞ്ഞിരുന്നു.
ഗോപിനാഥ് പറഞ്ഞത് ഇങ്ങനെ: ”രമേശ് ചെന്നിത്തല എന്നോട് ഒരു ദിവസം വിളിച്ച് പറഞ്ഞു, ഗോപീ, ഞാന്‍ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഞാന്‍ ഗോപിയുടെ പേര് കൊടുക്കുന്നു. പിന്നെ പറഞ്ഞത് പരസ്യമായ പറയാന്‍ പറ്റാത്തതാണ്. ആരെ വെട്ടണമെന്ന് ചിലരുടെ പേനത്തുമ്പിലാണ് തീരുമാനിക്കുന്നത്. അത് വെട്ടിയാല്‍ പോയി. കോണ്‍ഗ്രസിന് വേണ്ടി എന്ത് ത്യാഗം ചെയ്തിട്ടും കാര്യമില്ല. ഗ്രൂപ്പിലാതെ കോണ്‍ഗ്രസില്‍ നില്ക്കാന് കഴിയില്ല. ഈ രണ്ടു വ്യക്തികളുടെ താല്പര്യത്തിന് അനുസരിച്ച് ആര്‍ക്കെങ്കിലും കഴിഞ്ഞിട്ടില്ലെങ്കില്‍ അവന് കോണ്ഗ്രസിലുണ്ടാവില്ല. അവനെ ഒതുക്കി വിട്ടിട്ടുണ്ടാകും.” ഇതിന് പിന്നാലെയാണ് സുധാകരന് അടക്കമുള്ള നേതാക്കള്‍ ഗോപിനാഥുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്.
അതേസമയം, ഗോപിനാഥ് അടക്കമുള്ള യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് സമിതിയില്‍ നിന്ന് രാജിവയ്ക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 16 അംഗഭരണസമിതിയില്‍ കോണ്‍ഗ്രസിന് 11 അംഗങ്ങളുണ്ട്. സിപിഐഎമ്മിന് അഞ്ച് അംഗങ്ങളാണുള്ളത്. ഗോപിനാഥും സംഘവും രാജിവച്ചാല്‍ 42 വര്‍ഷമായി യുഡിഎഫിന്റെ കയ്യിലുള്ള പഞ്ചായത്ത് ഭരണം നഷ്ടമാകും. ഗോപിനാഥ് എന്ത് തീരുമാനമെടുത്താലും തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളി ഇന്നലെ പറഞ്ഞിരുന്നു.