Top

പിണറായി‌ക്കെതിരെ കെ സുധാകരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് മുല്ലപ്പള്ളി; ‘സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുന്നു’

ഇക്കാര്യം രാവിലെ കെസി വേണുഗോപാലുമായും കൂടിയാലോചിച്ചെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

18 March 2021 12:55 AM GMT

പിണറായി‌ക്കെതിരെ കെ സുധാകരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് മുല്ലപ്പള്ളി; ‘സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുന്നു’
X

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് കെ സുധാകരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്നും അന്തിമ തീരുമാനം ഉടന്‍ പുറത്തുവരുമെന്നും മുല്ലപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

പാര്‍ട്ടി ദേശീയ നേതൃവുമായി ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ ഉടനുണ്ടാകുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചര്‍ച്ചകള്‍ക്കായി ഉടനെത്തും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം നാളെയായതിനാല്‍ ചര്‍ച്ചകള്‍ അധികസമയം നീട്ടിക്കൊണ്ടുപോകില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം രാവിലെ കെസി വേണുഗോപാലുമായും കൂടിയാലോചിച്ചെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

പത്രിക സമര്‍പ്പണത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ധര്‍മ്മടത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാകാത്തത് കോണ്‍ഗ്രസിന് തലവേദനയായിരുന്നു. ധര്‍മ്മടത്ത് സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യവുമായി മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും സുധാകരന്റെ വീട്ടിലെത്തിയിരുന്നു. മുന്‍പ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. പിന്നീട് പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

Next Story