Top

കോണ്‍ഗ്രസ് തോറ്റ് തുന്നംപാടിയിട്ടും ഒരക്ഷരം മിണ്ടാതെ സുധാകരന്‍; ചാണ്ടിയും ചെന്നിത്തലയും സൂക്ഷിച്ചോളൂ?

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കിയ കോണ്‍ഗ്രസിന് ഇത്തവണ തിരിച്ചടികളുണ്ടാകുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പുഫലം ഇതിലേക്ക് സൂചനയും നല്‍കി. എന്നാല്‍ ശക്തി കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഇത്രയധികം ആഘാതമുണ്ടാവുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചില്ല. പ്രചരണ വേളയില്‍ വിവാദ പ്രസ്താവനകള്‍ നടത്തി രംഗം ചൂടാക്കിയ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ തോല്‍വിക്ക് പിന്നാലെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. നേരത്തെ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാകുമെന്ന് പ്രവചിച്ച സുധാകരന്‍ വിവാദത്തിലായിരുന്നു. മുല്ലപ്പള്ളി […]

3 May 2021 4:41 AM GMT

കോണ്‍ഗ്രസ് തോറ്റ് തുന്നംപാടിയിട്ടും ഒരക്ഷരം മിണ്ടാതെ സുധാകരന്‍; ചാണ്ടിയും ചെന്നിത്തലയും സൂക്ഷിച്ചോളൂ?
X

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കിയ കോണ്‍ഗ്രസിന് ഇത്തവണ തിരിച്ചടികളുണ്ടാകുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പുഫലം ഇതിലേക്ക് സൂചനയും നല്‍കി. എന്നാല്‍ ശക്തി കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഇത്രയധികം ആഘാതമുണ്ടാവുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചില്ല. പ്രചരണ വേളയില്‍ വിവാദ പ്രസ്താവനകള്‍ നടത്തി രംഗം ചൂടാക്കിയ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ തോല്‍വിക്ക് പിന്നാലെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

നേരത്തെ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാകുമെന്ന് പ്രവചിച്ച സുധാകരന്‍ വിവാദത്തിലായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കളുടെ പ്രതികരണത്തെക്കാള്‍ സുധാകരന്‍ എന്ത് പറയുന്നമെന്നത് സംബന്ധിച്ച് രാഷ്ട്രീയ നിരീക്ഷകരും ആകംശയിലാണ്. കോണ്‍ഗ്രസിന്റെ പതനം അംഗീകരിച്ച് മൂവരും സ്ഥാനത്ത് നിന്ന് മാറിയാല്‍ സംസ്ഥാന നേതൃത്വത്തിലേക്ക് എത്താന്‍ സുധാകരന്‍ ശ്രമിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

പാര്‍ട്ടി പിടിച്ചെടുക്കാന്‍ സുധാകരന്‍ ശ്രമിച്ചാല്‍ എ, ഐ ഗ്രൂപ്പുകള്‍ക്കും കാര്യമായൊന്നും ചെയ്യാനാവില്ല. തെരഞ്ഞെടുപ്പിലെ പരാജയം ഇരു ഗ്രൂപ്പുകള്‍ക്കും കനത്ത ആഘാതമാണ്. ഈ സാഹചര്യത്തില്‍ കലാപക്കൊടി പാറിച്ചാല്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ കാര്യമായി ബാധിക്കുമെന്ന് ഗ്രൂപ്പ് നേതാക്കള്‍ക്ക് അറിയാം. കോണ്‍ഗ്രസിന്റെ പ്രാഥമിക വിലയിരുത്തല്‍ പൂര്‍ത്തിയാക്കി ശേഷമാവും യുഡിഎഫ് യോഗം ചേരുക. കോണ്‍ഗ്രസ് നേതൃമാറ്റവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന്റെ അഭിപ്രായവും പരിഗണിക്കേണ്ടി വരും. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ലീഗ് എം.എല്‍.എയുടെ പേര് നിര്‍ദേശിക്കപ്പെട്ടാലും അദ്ഭുതപ്പെടേണ്ടി വരില്ല.

Next Story