Top

‘കൊടിസുനിയെ പാര്‍ട്ടി പുറത്താക്കിയെന്ന് പറഞ്ഞാല്‍ മൂക്ക് കൊണ്ട് ‘ക്ഷ’ വരക്കേണ്ടി വരും’; വെല്ലുവിളിച്ച് സുധാകരന്‍

സ്വര്‍ണക്കടത്ത് കേസില്‍ സിപിഐഎം ബന്ധം വ്യക്തമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കണ്ണൂരില്‍ ഇതൊന്നും പുത്തരിയല്ലെന്നും ടിപി ചന്ദ്രശേഖരന്‍ വധിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടിസുനിയേയും കിര്‍മാണി മനോജിനേയും പാര്‍ട്ടിക്ക് തള്ളിപറയാന്‍ കഴിയുമോയെന്നും സുധാകരന്‍ ചോദിച്ചു. പാര്‍ട്ടിയും പ്രതികളും പരസ്പര സഹായസഹകരണ സംഘങ്ങളാണെന്നും ഐആര്‍പിസിയുടെ മുന്നിണി പോരാളികളാണ് ഇവരെന്നും സുധാകരന്‍ ചൂണ്ടികാട്ടി. അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവി ‘അതേയ്, ഞങ്ങള്‍ക്ക് ഇതൊരു പുത്തരിയല്ല. ഇത് കാലങ്ങളായി കണ്ണൂരില്‍ നടന്നുവരുന്നതാണ്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം കൊടിസുനിയും കിര്‍മാണി […]

30 Jun 2021 1:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കൊടിസുനിയെ പാര്‍ട്ടി പുറത്താക്കിയെന്ന് പറഞ്ഞാല്‍ മൂക്ക് കൊണ്ട് ‘ക്ഷ’ വരക്കേണ്ടി വരും’; വെല്ലുവിളിച്ച് സുധാകരന്‍
X

സ്വര്‍ണക്കടത്ത് കേസില്‍ സിപിഐഎം ബന്ധം വ്യക്തമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കണ്ണൂരില്‍ ഇതൊന്നും പുത്തരിയല്ലെന്നും ടിപി ചന്ദ്രശേഖരന്‍ വധിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടിസുനിയേയും കിര്‍മാണി മനോജിനേയും പാര്‍ട്ടിക്ക് തള്ളിപറയാന്‍ കഴിയുമോയെന്നും സുധാകരന്‍ ചോദിച്ചു. പാര്‍ട്ടിയും പ്രതികളും പരസ്പര സഹായസഹകരണ സംഘങ്ങളാണെന്നും ഐആര്‍പിസിയുടെ മുന്നിണി പോരാളികളാണ് ഇവരെന്നും സുധാകരന്‍ ചൂണ്ടികാട്ടി.

അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവി

‘അതേയ്, ഞങ്ങള്‍ക്ക് ഇതൊരു പുത്തരിയല്ല. ഇത് കാലങ്ങളായി കണ്ണൂരില്‍ നടന്നുവരുന്നതാണ്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം കൊടിസുനിയും കിര്‍മാണി മനോജും ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ പോയശേഷം കണ്ണൂര്‍സെന്‍ട്രല്‍ ജയിലിന്റെ അവസ്ഥ പലതവണ നിങ്ങളോട് ഞങ്ങള്‍ പറഞ്ഞതാണ്. മുഖ്യമന്ത്രി ലാഘവത്തോടെ പറയുന്നത് കേട്ടു കുറ്റം ചെയ്തവരെ സംരക്ഷിക്കില്ലായെന്ന്. ഈ പറയുന്ന ആരെയെങ്കിലും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മുഖ്യമന്ത്രിക്ക് ഇത് പറയാന്‍ സാധിക്കുമോ. വെല്ലുവിളിക്കുന്നു. കൊടിസുനിക്കെതിരെയും കിര്‍മാണി മനോജിനെതിരേയും നടപടിയെടുക്കാന്‍ സിപിഐഎമ്മിന് സാധിക്കുമോ. പാര്‍ട്ടിയും പ്രതികളും പരസ്പര സഹായസഹകരണ സംഘങ്ങളാണ്. ഐആര്‍പിസിയെ നിങ്ങള്‍ അംഗീകരിക്കുന്നില്ലേ. ഐആര്‍പിസിയുടെ മുന്നിണി പോരാളികളാണ് ഇവര്‍. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ മുന്നിലാണ് ഇവര്‍. ‘ സുധാകരന്‍ പറഞ്ഞു.

കൊടി സുനി ഉള്‍പ്പെടുന്നവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് പറയുകയല്ലാതെ അത് ചെയ്തിട്ടില്ലെന്നും കണ്ണൂര്‍ ജയില്‍ സുപ്രണ്ട് തന്നെ കൊടിസുനിയാണെന്നും ലസുധാകരന്‍ പരിഹസിച്ചു.

‘കൊവിഡാനന്തര മരണവും കൊവിഡ്-19 മരണപട്ടികയില്‍ ഉള്‍പ്പെടുത്തണം’; സഹോദരന്റെ മരണം ചൂണ്ടികാട്ടി കെ സുധാകരന്‍

‘കൊടിസുനിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാല്‍ മൂക്ക് കൊണ്ട് ക്ഷ വരക്കേണ്ടി വരും നിങ്ങള്‍. പാര്‍ട്ടിയില്‍ ഇല്ലെങ്കില്‍ ജയിലില്‍ ഇത്രയും തണല്‍ ആര് ഒരുക്കും. ജയില്‍ സുപ്രണ്ട് തന്നെ കൊടിസുനിയാണ്. ആകാശ് തില്ലങ്കേരി തടവുകാരന്‍ ആയിരിക്കുമ്പോള്‍ കാമുകിയുമായി സംസാരിക്കാന്‍ പ്രത്യേകം സമയവും മുറിയും വരെ കൊടുത്തിട്ടുണ്ട്. ആരാണ് സഹായിക്കുന്നത്. എന്നിട്ട് നാണമില്ലാതെ പറയും പുറത്താക്കി, പുറത്താക്കിയെന്ന്. ആളുകളെ കണ്ണില്‍ പൊടിയിടുകയാണ്. ഡിവൈഎഫ്‌ഐ തള്ളിപറഞ്ഞപ്പോള്‍ ആകാശ് തില്ലങ്കേരി പറഞ്ഞു ഞാന്‍ പ്രതികരിക്കുമെന്ന്. എന്നാല്‍ പ്രതികരണം വന്നോ, ഇല്ല. പോയി കാലുപിടിച്ചു. എണ്ണിപറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. യുവാക്കള്‍ ആര്‍ഭാട ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ക്ക് പണം ഉണ്ടാക്കാന്‍ സഹായിക്കുന്നത് ഇപി ജയരാജനും പിണറായിയും ഉള്‍പ്പെടുന്നവരാണ്. അവരാണ് റോള്‍ മോഡല്‍.’ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം

Next Story