Top

മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപം പിന്‍വലിക്കാതെ സുധാകരന്‍; ഷാനി മോള്‍ ഉസ്മാനെതിരെ കെപിസിസിക്ക് പരാതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ജാതീയ അധിക്ഷേപം പിന്‍വലിക്കാതെ എംപിയും കെപിസിസി വൈസ് പ്രസിഡന്റുമായ കെ. സുധാകരന്‍. ജാതിത്തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെയാണ് അപമാനമാവുകയെന്ന് സുധാകരന്‍ ചോദിച്ചു. ഒപ്പം തന്റെ പരാര്‍ശത്തെ ഷാനി മോന്‍ ഉസ്മാന്‍ എംഎല്‍എ വിമര്‍ശിച്ചതിനെതിരെയും കെ സുധാകരന്‍ രംഗത്തു വന്നു. ഷാനിമോള്‍ ഉസ്മാനെതിരെ കെപിസിസിയില്‍ പരാതി നല്‍കിയിരിക്കുകയാണ് സുധാകരന്‍. പ്രസ്താവനയില്‍ സിപിഐഎമ്മിന് ഇല്ലാത്ത പ്രശ്‌നം കോണ്‍ഗ്രസിനകത്തു നിന്നുള്ളവര്‍ക്ക് തോന്നുന്നതെന്തിനെന്ന് സുധാകരന്‍ ചോദിച്ചു. ‘ സിപിഐഎമ്മാണ് ഇത് വിഷയമാക്കേണ്ടത്. എന്നാല്‍ അവര്‍ പ്രതികരിച്ചിട്ടില്ല. പക്ഷെ കോണ്‍ഗ്രസിന്റെ […]

4 Feb 2021 2:16 AM GMT

മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപം പിന്‍വലിക്കാതെ സുധാകരന്‍; ഷാനി മോള്‍ ഉസ്മാനെതിരെ കെപിസിസിക്ക്  പരാതി
X

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ജാതീയ അധിക്ഷേപം പിന്‍വലിക്കാതെ എംപിയും കെപിസിസി വൈസ് പ്രസിഡന്റുമായ കെ. സുധാകരന്‍. ജാതിത്തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെയാണ് അപമാനമാവുകയെന്ന് സുധാകരന്‍ ചോദിച്ചു.

ഒപ്പം തന്റെ പരാര്‍ശത്തെ ഷാനി മോന്‍ ഉസ്മാന്‍ എംഎല്‍എ വിമര്‍ശിച്ചതിനെതിരെയും കെ സുധാകരന്‍ രംഗത്തു വന്നു. ഷാനിമോള്‍ ഉസ്മാനെതിരെ കെപിസിസിയില്‍ പരാതി നല്‍കിയിരിക്കുകയാണ് സുധാകരന്‍. പ്രസ്താവനയില്‍ സിപിഐഎമ്മിന് ഇല്ലാത്ത പ്രശ്‌നം കോണ്‍ഗ്രസിനകത്തു നിന്നുള്ളവര്‍ക്ക് തോന്നുന്നതെന്തിനെന്ന് സുധാകരന്‍ ചോദിച്ചു.

‘ സിപിഐഎമ്മാണ് ഇത് വിഷയമാക്കേണ്ടത്. എന്നാല്‍ അവര്‍ പ്രതികരിച്ചിട്ടില്ല. പക്ഷെ കോണ്‍ഗ്രസിന്റെ താല്‍പര്യം എന്താണ്. ഇക്കാര്യത്തില്‍ കെപിസിസി നേതൃത്വത്തിന് കത്തയിച്ചിട്ടുണ്ട്. അവര്‍ നയം വ്യക്തമാക്കണം,’ സുധാകരന്‍ പറഞ്ഞു.

പിണറായി വിജയനെതിരായ ചെത്തുകാരന്റെ മകന്‍ പരാമര്‍ശത്തില്‍ കെ സുധാകരന്‍ മാപ്പ് പറയണമെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എയുടെ പ്രതികരണം. സുധാകരന്റെ പരാമര്‍ശത്തോട് ഒരു തരത്തിലും യോജിക്കാന്‍ സാധിക്കില്ല. തൊഴിലിനെ അപമാനിച്ച് സുധാകരന്‍ സംസാരിച്ചത് അങ്ങേയറ്റം തെറ്റാണ്. തൊഴില്‍ ചെയ്യാതെ പണമുണ്ടാക്കുന്നതിനെയാണ് ശക്തമായി എതിര്‍ക്കേണ്ടത്. കൃത്യമായ തൊഴിലില്ലാതെ പല തരത്തിലും പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമര്‍ശിക്കാം. ഇതിപ്പോ ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം അങ്ങേയറ്റത്തെ തെറ്റായി പോയി. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കെ സുധാകരനെ ഞാന്‍ ഓര്‍മ്മപ്പെടുത്തുകയാണെന്ന് ഷാനിമോള്‍ പറഞ്ഞു.

തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ പരാമര്‍ശം. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് സുധാകരന്‍ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ അപഹസിച്ചു.

Next Story