Top

‘അധികാരത്തിനായി കെട്ടിമുട്ടി നില്‍ക്കുന്നവര്‍ പാര്‍ട്ടിക്ക് ഭാരം’; ഗ്രൂപ്പ് നോക്കിയാല്‍ യുഡിഎഫ് അധികാരത്തില്‍ എത്തില്ലെന്ന് സുധാകരന്‍

അധികാരത്തിന് വേണ്ടി പാര്‍ട്ടിയില്‍ നില്‍ക്കുന്നവര്‍ ഒഴിഞ്ഞുപോകുന്നതാണ് സൗകര്യമെന്ന് കോണ്‍ഗ്രസ് എംപി കെ സുധാകരന്‍. അവര്‍ പോയാല്‍ പാര്‍ട്ടിയുടെ ഭാരം ഒഴിഞ്ഞുവെന്ന് കരുതുമെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടില്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുന്ന സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം. കഴിഞ്ഞ ദിവസം വയനാട് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെ സുധാകരനും മുരളീധരനേയും നേതൃത്വം ജില്ലയിലേക്ക് അയച്ചിരുന്നു. ‘പാര്‍ട്ടിക്ക് അതൊക്കെ ഭാരങ്ങളാണ്. പാര്‍ട്ടിയുടെ ഭാരം ഒഴിഞ്ഞു. അധികാരത്തിന് വേണ്ടി പാര്‍ട്ടിക്കകത്ത് കെട്ടിമുട്ടി നില്‍ക്കുന്നവര്‍ ഒഴിഞ്ഞുപോകുന്നത് നമുക്ക് സൗകര്യമാണ്. പാര്‍ട്ടിക്കും […]

5 March 2021 12:04 AM GMT

‘അധികാരത്തിനായി കെട്ടിമുട്ടി നില്‍ക്കുന്നവര്‍ പാര്‍ട്ടിക്ക് ഭാരം’; ഗ്രൂപ്പ് നോക്കിയാല്‍ യുഡിഎഫ് അധികാരത്തില്‍ എത്തില്ലെന്ന് സുധാകരന്‍
X

അധികാരത്തിന് വേണ്ടി പാര്‍ട്ടിയില്‍ നില്‍ക്കുന്നവര്‍ ഒഴിഞ്ഞുപോകുന്നതാണ് സൗകര്യമെന്ന് കോണ്‍ഗ്രസ് എംപി കെ സുധാകരന്‍. അവര്‍ പോയാല്‍ പാര്‍ട്ടിയുടെ ഭാരം ഒഴിഞ്ഞുവെന്ന് കരുതുമെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടില്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുന്ന സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം. കഴിഞ്ഞ ദിവസം വയനാട് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെ സുധാകരനും മുരളീധരനേയും നേതൃത്വം ജില്ലയിലേക്ക് അയച്ചിരുന്നു.

‘പാര്‍ട്ടിക്ക് അതൊക്കെ ഭാരങ്ങളാണ്. പാര്‍ട്ടിയുടെ ഭാരം ഒഴിഞ്ഞു. അധികാരത്തിന് വേണ്ടി പാര്‍ട്ടിക്കകത്ത് കെട്ടിമുട്ടി നില്‍ക്കുന്നവര്‍ ഒഴിഞ്ഞുപോകുന്നത് നമുക്ക് സൗകര്യമാണ്. പാര്‍ട്ടിക്കും നല്ലതാണ്. പികെ അനില്‍കുമാര്‍, എംഎസ് വിശ്വനാഥന്‍ എന്നിവരാണ് പോയത്. കെകെ വിശ്വനാഥന്‍ പാര്‍ട്ടിക്കകത്ത് നില്‍ക്കുന്നു. ഇവര്‍ രണ്ട് പേരും അധികാരത്തിനായി പോയതാണ്. അവരെ തേടി നടക്കാന്‍ ആരേും പോകേണ്ടതില്ലായെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷാഫി പറമ്പിലും ഗോപിനാഥും തമ്മില്‍ യാതൊരു തര്‍ക്കവുമില്ല. ഗോപിനാഥ് പാര്‍ട്ടിവിട്ട് പോകില്ല.’ സുധാകരന്‍ പറഞ്ഞു.

ഇത്തവണ ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കില്ലെന്നും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്താല്‍ യുഡിഎഫ് അധികാരത്തില്‍ എത്തില്ലായെന്ന് തീര്‍ത്ത് പറയുകയാണെന്നും സുധാകരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ വിറ്റഴിക്കല്‍ മേളയാണെന്ന പിണറായി വിജയന്റെ ആരോപണത്തില്‍ സിപിഐഎമ്മില്‍ നിന്നും പോകുന്നവരോ എന്നായിരുന്നു സുധാകരന്റെ മറുചോദ്യം.

കഴിഞ്ഞ ദിവസമായിരുന്നു കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്നും എംഎസ് വിശ്വനാഥന്‍ രാജിവെക്കുന്നത്. ഇദ്ദേഹം പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജി വെച്ചിരുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയായിരുന്നു വിശ്വനാഥന്റെ രാജി. ജില്ലയില്‍ കോണ്‍ഗ്രസ് വിട്ടവരെക്കുറിച്ച് ഇതു വരെ ചര്‍ച്ച ചെയ്തിട്ടില്ല. വയനാട് കോണ്‍ഗ്രസ് നേതൃത്വം പരാജയമാണ്. ഒരേ വ്യക്തി തന്നെ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായി തുടരുന്നു. അതാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉയര്‍ത്തിയാണ് വിശ്വനാഥന്റെ രാജി.

Next Story