Top

‘കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ ശുനകനോ’; വിജയരാഘവനെതിരെ കെ സുധാകരന്‍

മതമൗലികവാദികളുമായി കൂട്ടുകെട്ട് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ട് പോയതെന്ന എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി കെ സുധാകരന്‍. എ വിജയന്‍ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാന്‍ താല്‍പര്യം ഇല്ല. എന്നാല്‍ കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുമായി കൂടികാഴ്ച്ചക്ക് പിന്നാലെയായിരുന്നു വിജയരാഘവന്റെ പ്രസ്താവന. കെപിസിസി അധ്യക്ഷ […]

29 Jan 2021 2:58 AM GMT

‘കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ ശുനകനോ’; വിജയരാഘവനെതിരെ കെ സുധാകരന്‍
X

മതമൗലികവാദികളുമായി കൂട്ടുകെട്ട് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ട് പോയതെന്ന എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി കെ സുധാകരന്‍. എ വിജയന്‍ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാന്‍ താല്‍പര്യം ഇല്ല. എന്നാല്‍ കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുമായി കൂടികാഴ്ച്ചക്ക് പിന്നാലെയായിരുന്നു വിജയരാഘവന്റെ പ്രസ്താവന. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോയെന്ന ചോദ്യത്തിന് താന്‍ പ്രസിഡണ്ട് സ്ഥാനം കാത്തിരിക്കുകയല്ല, പാര്‍ട്ടി നല്‍കുന്ന ഏത് സ്ഥാനവും സ്വീകരിക്കുമെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.

വിജയരാഘവന്റെ പ്രസ്താവനക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു. ഒരു കപട മതേതരവാദിയുടെ ഹൃദയത്തില്‍ നിന്ന് മാത്രമെ അത്തരമൊരു പ്രസ്താവന പുറത്ത് വരികയുള്ളൂവെന്നും ബാബറി മസ്ജിദ് അടക്കമുള്ള വിഷയങ്ങളില്‍ ലീഗിന്റെ നിലപാട് കണ്ടില്ലാന്ന് വെക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.

കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി ഡിവിഷന്‍ ബിജെപിയുടെ കോണ്‍ഗ്രസ് വിമുക്ത പരീക്ഷണത്തിനുള്ള ഇടമാണെന്ന ആരോപത്തിലും മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു. തില്ലേങ്കേരി ബിജെപിയുടെ മുതിര്‍ന്ന നേതാവ് വത്സന്‍ തില്ലങ്കേരിയുടെ ജന്മനാടാണെന്നും കേരളത്തില്‍ തില്ലങ്കേരി മോഡല്‍ ബിജെപി-സിപിഐഎം ധാരണയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Next Story