Top

‘സ്വപ്‌നാ സുരേഷിനെ അറിയില്ലായെന്ന്… നാല് വര്‍ഷം കൊണ്ടുനടന്നില്ലേ’; അധിക്ഷേപ പരാമര്‍ശവുമായി സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപപരാമര്‍ശവുമായി കെ സുധാകരന്‍ എംപി. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ അറിയില്ലായെന്ന് പറഞ്ഞത് ജനം അറിയാന്‍ പാടില്ലാത്ത ബന്ധം ഉള്ളത് കൊണ്ടാണെന്നും സുധാകരന്‍ ആരോപിച്ചു. ഇത്രയും പരിചയമുള്ള ഒരു വനിതയെ എനിക്ക് അറിയില്ലായെന്ന് എന്തിന് പറഞ്ഞുവെന്നും സുധാകരന്‍ ചോദിച്ചു. ‘സ്വപനാ സുരേഷോ, എന്ത് സുരേഷ് എന്ത് സ്വപ്‌ന എന്ന്, അതും പറഞ്ഞ് ഒറ്റ പോക്ക് ആയിരുന്നു. അയാള്‍ക്ക് അറിയില്ല സ്വപ്‌നാ സുരേഷിനെ. നാല് വര്‍ഷം കൊണ്ട് നടന്നു. ഐടി സെമിനാറുകളില്‍ പങ്കെടുപ്പിച്ച്, […]

21 March 2021 2:38 AM GMT

‘സ്വപ്‌നാ സുരേഷിനെ അറിയില്ലായെന്ന്… നാല് വര്‍ഷം കൊണ്ടുനടന്നില്ലേ’; അധിക്ഷേപ പരാമര്‍ശവുമായി സുധാകരന്‍
X

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപപരാമര്‍ശവുമായി കെ സുധാകരന്‍ എംപി. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ അറിയില്ലായെന്ന് പറഞ്ഞത് ജനം അറിയാന്‍ പാടില്ലാത്ത ബന്ധം ഉള്ളത് കൊണ്ടാണെന്നും സുധാകരന്‍ ആരോപിച്ചു. ഇത്രയും പരിചയമുള്ള ഒരു വനിതയെ എനിക്ക് അറിയില്ലായെന്ന് എന്തിന് പറഞ്ഞുവെന്നും സുധാകരന്‍ ചോദിച്ചു.

‘സ്വപനാ സുരേഷോ, എന്ത് സുരേഷ് എന്ത് സ്വപ്‌ന എന്ന്, അതും പറഞ്ഞ് ഒറ്റ പോക്ക് ആയിരുന്നു. അയാള്‍ക്ക് അറിയില്ല സ്വപ്‌നാ സുരേഷിനെ. നാല് വര്‍ഷം കൊണ്ട് നടന്നു. ഐടി സെമിനാറുകളില്‍ പങ്കെടുപ്പിച്ച്, സ്വാഗതം പറഞ്ഞ്, എല്ലാ കാര്യങ്ങളും ചെയ്ത് വിദേശത്തേക്ക് പോകുമ്പോള്‍ മുഖ്യമന്ത്രിയോടൊപ്പം വിദേശത്തേക്ക് പോയി താമസിക്കുന്ന ഹോട്ടലില്‍ താമസിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയെ സഹായിച്ച് ഓഫീസില്‍ ഫയലും കൊണ്ട് പോകുന്ന ചിത്രം സിസിടിവി ക്യാമറയില്‍ മുഴുവനായും കണ്ട് നാണവും മാനവും ഉളുപ്പും ഇല്ലാതെ ഈ മുഖ്യമന്ത്രി പറയുകയാണ് എനിക്ക് സ്വപ്നയെ അറിയില്ലായെന്ന്. ആ പ്രതികരണത്തിലേക്കാണ് ഞാന്‍ വിരല്‍ ചൂണ്ടുന്നത്. ഇത്രയും പരിചയമുള്ള ഒരു വനിതയെ എനിക്ക് അറിയില്ലായെന്ന് എന്തിന് പറഞ്ഞു. ജനം അറിയാതിരിക്കാനുള്ള ബന്ധം, വസ്തുക്കള്‍ ഈ നിയമനത്തിലും നാല് വര്‍ഷത്തെ ജീവിതത്തിലും ഉണ്ടായിരുന്നു എന്നതിന്റെ പകല്‍പോലത്തെ വെളിച്ചമാണ് ആ നിഷേധത്തിന്റെ കാരണം.’ സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന്‍ അന്തസും ആഭിജാത്യവുമില്ലാത്ത മുഖ്യമന്ത്രിയാണെന്നും സുധാകരന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. നേരത്തെ സ്വപ്‌നാ സുരേഷിനെതിരായ സുധാകരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ വിവാദമായിരുന്നു. പത്താം ക്ലാസുപോലും പാസാവാത്ത ഒരു അഭിസാരികയെ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കാന്‍ ഏല്‍പിച്ചെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു എംപി. കേരളത്തില്‍ സര്‍ക്കാര്‍ പറയുന്നതുപോലെ കൊവിഡ് വ്യാപനമില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

‘കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇന്ത്യയിലെ മറ്റൊരു മുഖ്യമന്ത്രിയുടെ ഓഫീസിനോടും തുലനം ചെയ്യാന്‍ സാധിക്കില്ല. സാമ്പത്തിക ഇടപാടുകള്‍, കമ്മീഷനുകള്‍, അവിഹിത ഇടപെടലുകള്‍, സ്വര്‍ണ കടത്തുകള്‍, എല്ലാ ഏജന്‍സികളും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങള്‍…. രാജ്യത്ത് മറ്റേത് മുഖ്യമന്ത്രിക്കാണ് ഇതുപോലെ ഉണ്ടായിട്ടുള്ളത്? സ്വര്‍ണ കടത്ത് കേസിന്റെ പ്രതിസ്ഥാനത്തേക്ക് സ്വപ്ന സുരേഷിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ സ്വപ്ന സുരേഷിനെ അറിയില്ലെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. എന്താണ് സ്വപ്ന? ആരാണ് സ്വപ്നയെന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മുറിക്ക് മുമ്പില്‍ പ്രിന്‍സിപല്‍ സെക്രട്ടറിയുടെ ഓഫീസാണ്. ആ ഓഫീസിന്റെ തൊട്ടപ്പുറത്ത് സ്വപ്ന സുരേഷിന്റെ മുറിയാണ്. ഐടിയുടെ കോഡിനേറ്ററാണ് സ്വപ്ന സുരേഷ്. ഒന്നര ലക്ഷത്തിലധികമാണ് ശമ്പളം. എന്താണ് ക്വാളിഫിക്കേഷന്‍? പത്താംക്ലാസുപോലും പാസാകാത്ത ഒരു അഭിസാരികയെ പിടിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ച്, സ്വര്‍ണ കടത്തിനും എല്ലാ അഴിമതിക്കും കൂട്ടുനിന്ന്, മുഖ്യമന്ത്രിയോടൊപ്പം മൂന്നര വര്‍ഷക്കാലം ഒരുമിച്ച് നടന്ന്, ഐടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച സ്വപ്ന സുരേഷിനെ തനിക്ക് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെ, മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ സംസ്ഥാനം അളന്ന് തൂക്കണ്ടേ എന്നാണ് എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത്’, സുധാകരന്റെ പ്രസംഗം ഇങ്ങനെ.

Next Story