‘പോളിംഗ് ഉദ്യോഗസ്ഥര്‍ ഇടതുപക്ഷ യൂണിയനില്‍പെട്ടവര്‍’; ആന്തൂരും പയ്യന്നൂരും കല്യാശേരിയും വനിതാ ഉദ്യോഗസ്ഥരെന്ന് കെ സുധാകരന്
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോളിംഗ് ബൂത്തുകളില്‍ എത്തുന്ന ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഇടതുപക്ഷ യൂണിയനില്പെട്ടവരാണെന്ന ഗുരുതര ആരോപണവുമായി കെ സുധാകരന് എംപി. ബൂത്തിലെത്തി കഴിഞ്ഞാല്‍ ഇവര്‍ക്ക് സിപിഐഎം പ്രവര്‍ത്തകര്‍ എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്നുവെന്നും കെ സുധാകരന് ആരോപിച്ചു. ഇതിന് പുറമേ സിപിഐഎം ആധിപത്യമുള്ള മേഖലകളില്‍ വനിതകളെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്നും ഇവരെ ഭീഷണിപ്പെടുത്തിയാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ നടത്താമല്ലോയെന്നും സുധാകരന് കുറ്റപ്പെടുത്തി. ഈ തെരഞ്ഞെടുപ്പില്‍ സത്യസന്ധതയും ജനാധിപത്യവും ഇല്ലെന്നും ഇടതുപക്ഷത്തിന് വേണ്ടി ബോധപൂര്‍വ്വം സംവിധാനങ്ങളെ മാറ്റിയെന്നും സുധാകരന് ആരോപിച്ചു. ‘ഭൂരിപക്ഷം ഉദ്യോസ്ഥരും […]

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോളിംഗ് ബൂത്തുകളില്‍ എത്തുന്ന ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഇടതുപക്ഷ യൂണിയനില്പെട്ടവരാണെന്ന ഗുരുതര ആരോപണവുമായി കെ സുധാകരന് എംപി. ബൂത്തിലെത്തി കഴിഞ്ഞാല്‍ ഇവര്‍ക്ക് സിപിഐഎം പ്രവര്‍ത്തകര്‍ എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്നുവെന്നും കെ സുധാകരന് ആരോപിച്ചു. ഇതിന് പുറമേ സിപിഐഎം ആധിപത്യമുള്ള മേഖലകളില്‍ വനിതകളെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്നും ഇവരെ ഭീഷണിപ്പെടുത്തിയാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ നടത്താമല്ലോയെന്നും സുധാകരന് കുറ്റപ്പെടുത്തി.
ഈ തെരഞ്ഞെടുപ്പില്‍ സത്യസന്ധതയും ജനാധിപത്യവും ഇല്ലെന്നും ഇടതുപക്ഷത്തിന് വേണ്ടി ബോധപൂര്‍വ്വം സംവിധാനങ്ങളെ മാറ്റിയെന്നും സുധാകരന് ആരോപിച്ചു.
‘ഭൂരിപക്ഷം ഉദ്യോസ്ഥരും ഇടതുപക്ഷ യൂണിയനില്‍പെട്ടവരാണ്. ബോധപൂര്‍വ്വം അവരെ നിയമിപ്പിച്ചിരുന്നു. സിപിഐഎം ആധിപത്യമുള്ള ആന്തൂരിലോ പയ്യന്നൂര്‍, കല്ല്യാശേരി തുടങ്ങിയ പ്രദേശങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരാണ്. അതാകുമ്പോള്‍ അവരെ ഭയപ്പെടുത്തി കാര്യങ്ങള്‍ ചെയ്യും. പോളിംഗ് ബൂത്തിലേക്ക് വരുന്ന ഉദ്യോഗസ്ഥരുടെ ലിസ്റ്റുകള്‍ ആദ്യം തന്നെ ലോക്കല്‍ കമ്മിറ്റികള്‍ക്ക് കൈമാറും. ലിസ്റ്റ് കിട്ടികഴിഞ്ഞാല്‍ സിപിഐഎം പ്രവര്‍ത്തകര്‍ ആദ്യം അവരെ ചെന്ന് കാണും. അവരെ താമസിപ്പിക്കുന്നത് സിപിഐഎം അനുകൂലമുള്ള വീടുകളിലോ അല്ലെങ്കില്‍ അവര്‍ താമസിക്കുന്നിടത്ത് എല്ലാ സൗകര്യങ്ങളും ഏര്‍പ്പാട് ചെയ്ത് കൊടുക്കുകയോ ചെയ്യുന്നു. ഇത് കാലാകാലങ്ങളായി നടക്കുന്നത്. സിപിഐഎമ്മിന്റെ ഗൂണ്ടായിസം നടക്കുന്ന പ്രദേങ്ങളില്‍ ഉദ്യോഗസ്ഥര്‍ എത്ര നീതി പൂര്‍വ്വം തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കും. ഇതൊക്കെ കാല്ക്കുലേറ്റഡാണ്. ഏത് വിധേനയും കള്ളവോട്ട് ചെയ്ത് അധികാരത്തില്‍ എത്താനാണ് ശ്രമം. അത് ഉറപ്പിക്കാനാണ് ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യം പുറത്തിറക്കിയത്.’ കെ സുധാകരന് ആരോപിച്ചു.
ഈ തെരഞ്ഞെടുപ്പില്‍ സത്യസന്ധതയും ജനാധിപത്യവും ഇല്ല. ഇത് ഇടതുപക്ഷത്തിന് വേണ്ടി ബോധപൂര്‍വ്വമായി യാന്ത്രികമായി തെരഞ്ഞെടുപ്പ് സംവിധാനം മാറ്റിയിരിക്കുന്നുവെന്നും സുധാകരന് ആരോപിച്ചു.
‘സ്ത്രീ സ്ത്രീ തന്നെ, പുരുഷന്മാര് പുരുഷന്മാര് തന്നെ. സ്ത്രീകള്‍ക്ക് എത്രമാത്രം പിടിച്ചുനില്ക്കാന് കഴിയുമെന്ന് നിങ്ങള്‍ സഹോദരിമാരോട് തന്നെ ചോദിച്ച് നോക്കുക. അവര്‍ പറയും. ശബ്ദമുയര്‍ത്തിയാല്‍ നിശബ്ദമാവുന്ന സ്ത്രീകളാണ്. അല്ലാത്തവര്‍ അത്യപൂര്‍വ്വമാണ്. മഹാഭൂരിപക്ഷം വരുന്ന സ്ത്രീകളും ഒരിക്കലും പരിചയമില്ലാത്ത ഒരു പ്രദേശത്ത്, സിപിഐഎം ഭൂരിപക്ഷം ഉള്ള പ്രദേശത്ത് ധൈര്യം കാണിക്കാന്‍ നില്‍ക്കുവോ. പുരുഷന്മാര്ക്ക് പറ്റുന്നില്ല. പിന്നയല്ലേ സ്ത്രീകള്‍ക്ക്. അവരെ കുറ്റപ്പെടുത്തിയല്ല. അവര്‍ ദുര്‍ബലരല്ല. അത്തരം മണ്ഡലങ്ങളില്‍ സ്ത്രീകളേയും പുരുഷന്മാരേയും ഒരുമിച്ച് ചുമതലയില്‍ ഇടണം.’ കെ സുധാകരന് കൂട്ടിചേര്‍ത്തു.