Top

‘വിഡി സതീശന്‍ പറഞ്ഞത് തന്നെയാണ് പാര്‍ട്ടി തീരുമാനം’; ചുമതലയേല്‍ക്കും മുമ്പ് കെ സുധാകരന്റെ പ്രതികരണം

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത് തന്നെയാണ് പാര്‍ട്ടി തീരുമാനമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. സര്‍ക്കാരിനെ പിന്തുണക്കേണ്ട വിഷയത്തില്‍ പിന്തുണക്കുകയും എതിര്‍ക്കേണ്ട വിഷയത്തില്‍ എതിര്‍ക്കുകയും വേണം. അതാണ് പ്രതിപക്ഷ ധര്‍മ്മമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ഇതുവരെ എല്ലാ കാര്യങ്ങളും മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും സംസാരിച്ചിട്ടുണ്ടെന്നും എല്ലാവരും തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു. ട്വിറ്ററിന് ഇനി ഇന്ത്യയില്‍ നിയമ പരിരക്ഷയില്ല; ആദ്യ കേസ് മുസ്ലിം വയോധികനെ മര്‍ദ്ദിച്ച സംഭവത്തിലെ ട്വീറ്റുകള്‍ ‘രമേശ് ചെന്നിത്തലയും […]

16 Jun 2021 12:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘വിഡി സതീശന്‍ പറഞ്ഞത് തന്നെയാണ് പാര്‍ട്ടി തീരുമാനം’; ചുമതലയേല്‍ക്കും മുമ്പ് കെ സുധാകരന്റെ പ്രതികരണം
X

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത് തന്നെയാണ് പാര്‍ട്ടി തീരുമാനമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. സര്‍ക്കാരിനെ പിന്തുണക്കേണ്ട വിഷയത്തില്‍ പിന്തുണക്കുകയും എതിര്‍ക്കേണ്ട വിഷയത്തില്‍ എതിര്‍ക്കുകയും വേണം. അതാണ് പ്രതിപക്ഷ ധര്‍മ്മമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

ഇതുവരെ എല്ലാ കാര്യങ്ങളും മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും സംസാരിച്ചിട്ടുണ്ടെന്നും എല്ലാവരും തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.

ട്വിറ്ററിന് ഇനി ഇന്ത്യയില്‍ നിയമ പരിരക്ഷയില്ല; ആദ്യ കേസ് മുസ്ലിം വയോധികനെ മര്‍ദ്ദിച്ച സംഭവത്തിലെ ട്വീറ്റുകള്‍

‘രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്റെ മുമ്പില്‍ അങ്ങനെയൊരു പ്രശ്‌നമില്ല. ഞാന്‍ അവരുമായെല്ലാം സംസാരിച്ചിട്ടുണ്ട്.’ എന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ അതൃപ്തിയില്‍ സുധാകരന്റെ പ്രതികരണം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നതിന് മുമ്പാണ് സുധാകരന്റെ പ്രതികരണം.

നേരത്തെ രമേശ് ചെന്നിത്തലയും വിഎം സുധാകരനും കെപിസിസി പ്രസിഡണ്ടായി ഉരുന്നപ്പോള്‍ ഉപയോഗിച്ച ഓഫീസാണ് സുധാകരന്‍ ഉപയോഗിക്കുന്നത്. 3 വര്‍ഷമായി ഈ മുറി ഒഴിഞ്ഞുകിടക്കുകയാണ്.

യുഡിഎഫ് കണ്‍വീനര്‍: ഹൈക്കമാന്‍ഡിന് മുന്നില്‍ ഈ പേരുകള്‍; താരിഖ് അന്‍വറിനെ കണ്ട് കെവി തോമസ്

പഴയമന്ദിരത്തിന്റെ ഭാഗമായുള്ള പ്രസിഡണ്ടുമാരുടെ ഓഫീസാണ് മുല്ലപ്പള്ളി തെരഞ്ഞെടുത്തത്. കെ മുരളീധരന്‍ പ്രസിഡണ്ടായപ്പോള്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലാണ് പിന്നീടു വന്ന പ്രസിഡണ്ടുമാരുടെ ഓഫീസ് എങ്കിലും മുല്ലപ്പള്ളി അവിടേക്ക് പോയിരുന്നില്ല.

Next Story