‘ഭരണഘടനക്ക് ഇടപെടാന്‍ ഭക്തി പൊതുവിഷയമല്ല’; ശബരിമലയില്‍ എന്ത് ചെയ്യുമെന്ന ജനത്തിന്റെ ചോദ്യത്തിനുള്ള മറുപടിയാണ് യുഡിഎഫിന്റെ കരടെന്ന് കെ സുധാകരന്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. താന്‍ പറഞ്ഞ കാര്യങ്ങള്‍ പിണറായി അംഗീകരിച്ചെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങള്‍ പിണറായി അംഗീകരിച്ചെന്നാണ് കരുതുന്നത്. എന്നാല്‍ എതിരാളിയെ വിമര്‍ശിച്ചപ്പോള്‍ സ്വന്തം പാര്‍ട്ടി നേതാക്കള്‍ തള്ളിപ്പറഞ്ഞപ്പോള്‍ വേദനയുണ്ടായി. എന്നാല്‍ പാര്‍ട്ടി പിന്നീട് ഇത് തിരുത്തിയപ്പോള്‍ സന്തോഷമുണ്ടായെന്നും കെ സുധാകരന് പറഞ്ഞു. കെപിസിസി പദവി മാത്രം ലക്ഷ്യം വെച്ചല്ല താന്‍ പ്രവര്‍ത്തിക്കുന്നത്. മുല്ലപ്പള്ളിയെ കുറിച്ച് ആര്‍ക്കും ഇപ്പോള്‍ പരാതിയില്ല. സംഘടന […]

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. താന്‍ പറഞ്ഞ കാര്യങ്ങള്‍ പിണറായി അംഗീകരിച്ചെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ പറഞ്ഞ കാര്യങ്ങള്‍ പിണറായി അംഗീകരിച്ചെന്നാണ് കരുതുന്നത്. എന്നാല്‍ എതിരാളിയെ വിമര്‍ശിച്ചപ്പോള്‍ സ്വന്തം പാര്‍ട്ടി നേതാക്കള്‍ തള്ളിപ്പറഞ്ഞപ്പോള്‍ വേദനയുണ്ടായി. എന്നാല്‍ പാര്‍ട്ടി പിന്നീട് ഇത് തിരുത്തിയപ്പോള്‍ സന്തോഷമുണ്ടായെന്നും കെ സുധാകരന് പറഞ്ഞു.
കെപിസിസി പദവി മാത്രം ലക്ഷ്യം വെച്ചല്ല താന്‍ പ്രവര്‍ത്തിക്കുന്നത്. മുല്ലപ്പള്ളിയെ കുറിച്ച് ആര്‍ക്കും ഇപ്പോള്‍ പരാതിയില്ല. സംഘടന തെരഞ്ഞെടുപ്പ് നടക്കാത്തത് കോണ്‍ഗ്രസിന്റെ ദുരന്തമാണെന്നും കെ സുധാകരന് പറഞ്ഞു.
ശബരിമല കരട് യുഡിഎഫ് പുറത്തിറക്കിയത് ഭക്തജനങ്ങള്‍ക്ക് പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയാണ്. ഭരണഘടനക്ക് ഇടപെടാന്‍ ഭക്തി പൊതുവിഷയമല്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന് ജനം സ്വാഭാവികമായി ചോദിക്കുന്ന കാര്യമാണ്. അതിനുള്ള മറുപടിയാണ് കരട് പത്രികയിലുള്ളതെന്നും കെ സുധാകരന് പറഞ്ഞു.