
കോടിയേരി ബാലകൃഷ്ണനെ കൈവിട്ടത് പോലെ കേന്ദ്ര നേതൃത്വം പിണറായി വിജയനേയും കൈവിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മങ്ങുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു. അഴിമതികളില്‍ മുഖ്യമന്ത്രിയുടെ പങ്ക് കൂടുതല്‍ തെളിയുകയാണ്. കള്ളപ്പണം വിനിയോഗിക്കുന്നതിനുള്ള ഒരു മറയായി ഊരാളുങ്കല്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നതെന്നും ശരിയായ പരിശോധന നടന്നാല്‍ ഞെട്ടിപ്പിക്കുന്ന അഴിമതി കഥകള്‍ പുറത്ത് വരുമെന്നും സുരേന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ഒരു മറയാണ് ഊരാളുങ്കലെന്നും ഊരാളുങ്കലിനെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുന്നുവെന്നും സുരേന്ദ്രന് ആരോപിച്ചു. മുഖ്യമന്ത്രിയെ പാര്‍ട്ടിക്കകത്ത് വേണ്ടാതായിരിക്കുന്നു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങിയാല്‍ വിജയ സാധ്യത ഉള്ള സ്ഥാനാര്‍ഥികള്‍ വരെ പരാജയപെടുമെന്നും സുരേന്ദ്രന് ആരോപിച്ചു.
വിജിലന്‍സിന്റെ പരിശോധനയെ എന്തിനാണ് തോമസ് ഐസക് വേവലാതിയോടെ നോക്കി കാണുന്നത്. പ്രവാസി ചിട്ടി തട്ടിപ്പ് അന്വേഷിക്കാന്‍ ഏജന്‍സികള്‍ എത്തുമോ എന്ന ഭയമാണ് ഐസ്സക്കിനെന്നും സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രന് അഭിപ്രായപ്പെട്ടു. പിണറായിക്കും കോടിയേരിക്കും പ്രചാരണത്തിന് ഇറങ്ങാന്‍ പറ്റാത്ത രീതിയില്‍ ആയിരിക്കുന്നു കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് ഊരാളുങ്കലിനു ലഭിച്ച കരാറുകളുടെ എണ്ണം വ്യക്തമാക്കണമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. പാലാരിവട്ടത്തിന്റെ മറ്റൊരു പതിപ്പാണ് കിഫ്ബിയെന്നും സുര്ന്ദ്രന് ആരോപിച്ചു.
- TAGS:
- K Surendran