അന്ന് ‘സ്പീക്കറെ’ തോല്‍പ്പിച്ച ശശിധരന്, ഇന്ന് എല്‍ഡിഎഫിന്റെ തട്ടകം കീഴടക്കി പ്രസിഡന്റാകും
അന്ന് ‘സ്പീക്കറെ’ തോല്‍പ്പിച്ച് യൂണിവേഴ്സിറ്റി കൗണ്‍സിലറായ കെ ശശിധരന് ഇനി ചേലക്കര കൊണ്ടോഴി പഞ്ചായത്ത് പ്രസിഡന്റാകും. ഇടത് മുന്നണിയുടെ കുത്തകയായിരുന്ന കൊണ്ടോഴി പഞ്ചായത്തില്‍ വന്‍ വിജയമാണ് ഇത്തവണ യുഡിഎഫിന് സ്വന്തമാക്കാന്‍ സാധിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കെ ശശിധരന് പൊതുരംഗത്തേക്ക് എത്തുന്നത്. യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ നിന്നും ശശിധരന് യൂണിവേഴ്സിറ്റി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. മുപ്പത് വര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ച ഇദ്ദേഹം വരുന്ന മെയ് 31ന് സര്‍വ്വീസില്‍ നിന്ന് […]

അന്ന് ‘സ്പീക്കറെ’ തോല്‍പ്പിച്ച് യൂണിവേഴ്സിറ്റി കൗണ്‍സിലറായ കെ ശശിധരന് ഇനി ചേലക്കര കൊണ്ടോഴി പഞ്ചായത്ത് പ്രസിഡന്റാകും. ഇടത് മുന്നണിയുടെ കുത്തകയായിരുന്ന കൊണ്ടോഴി പഞ്ചായത്തില്‍ വന്‍ വിജയമാണ് ഇത്തവണ യുഡിഎഫിന് സ്വന്തമാക്കാന്‍ സാധിച്ചത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കെ ശശിധരന് പൊതുരംഗത്തേക്ക് എത്തുന്നത്. യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ നിന്നും ശശിധരന് യൂണിവേഴ്സിറ്റി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.
മുപ്പത് വര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ച ഇദ്ദേഹം വരുന്ന മെയ് 31ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും. നിലവില്‍ കെപിഎസ് മേനോന് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലാണ്. മാധ്യമപ്രവര്‍ത്തകനായും ശശിധരന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊണ്ടാഴി പഞ്ചായത്ത് നാലാം വാര്‍ഡില്‍ നിന്നാണ് ശശിധരന് ഭരണ സമിതിയിലേക്കെത്തുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഈ വാര്‍ഡില്‍ യുഡിഎഫ് വിജയിക്കുന്നത് എന്നതും പ്രസക്തമാണ്. ആകെയുള്ള 15 സീറ്റില്‍ 8 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇവിടെ എല്‍ഡിഎഫ് അഞ്ചും എന്‍ഡിഎ രണ്ടും സീറ്റുകളാണ് നേടിയത്.
- TAGS:
- LDF
- Local Body Election
- UDF