Top

ഷാഫി പറമ്പിലിനെതിരെ ശങ്കരനാരായണന്റെ മകള്‍; ‘വോട്ടര്‍ സ്ലിപ്പ് നല്‍കിയത് ബിജെപി മണ്ഡലം പ്രസിഡന്റ്’

ഷാഫി പറമ്പിലിനെതിരെ മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്റെ മകള്‍ അനുപമ. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ.ശ്രീധരനും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി. പ്രമോദും അച്ഛനെ കാണാന്‍ വീട്ടില്‍ വന്നെങ്കിലും ഷാഫി മാത്രം എത്തിയില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വോട്ടര്‍ സ്ലിപ്പ് പോലും നല്‍കിയില്ല. മറുപടി കോണ്‍ഗ്രസുകാര്‍ പറയണം. ചിലപ്പോള്‍ ഒരു വീടായി വിട്ടു പോയതായിരിക്കാം. എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. ബിജെപി മണ്ഡലം പ്രസിഡന്റ് സ്മിതേഷാണ് സ്ലിപ്പ് നല്‍കിയതെന്നും അനുപമ പറഞ്ഞു. […]

6 April 2021 2:17 AM GMT

ഷാഫി പറമ്പിലിനെതിരെ ശങ്കരനാരായണന്റെ മകള്‍; ‘വോട്ടര്‍ സ്ലിപ്പ് നല്‍കിയത് ബിജെപി മണ്ഡലം പ്രസിഡന്റ്’
X

ഷാഫി പറമ്പിലിനെതിരെ മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്റെ മകള്‍ അനുപമ. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ.ശ്രീധരനും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി. പ്രമോദും അച്ഛനെ കാണാന്‍ വീട്ടില്‍ വന്നെങ്കിലും ഷാഫി മാത്രം എത്തിയില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വോട്ടര്‍ സ്ലിപ്പ് പോലും നല്‍കിയില്ല. മറുപടി കോണ്‍ഗ്രസുകാര്‍ പറയണം. ചിലപ്പോള്‍ ഒരു വീടായി വിട്ടു പോയതായിരിക്കാം. എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. ബിജെപി മണ്ഡലം പ്രസിഡന്റ് സ്മിതേഷാണ് സ്ലിപ്പ് നല്‍കിയതെന്നും അനുപമ പറഞ്ഞു. ആര്‍ക്കും അനുകൂലമായും പ്രതികൂലമായും പറയുന്നില്ലെന്നും അച്ഛനെ ഓര്‍മ്മിപ്പിക്കാനാണ് മാധ്യമങ്ങളെ കണ്ടതെന്നും അനുപമ അഭിപ്രായപ്പെട്ടു.

അതേസമയം, കേരളത്തില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് മത്സരമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വളരെയധികം മുന്‍പോട്ട് പോകാന്‍ സാധിച്ചു. 85നും 90നും ഇടയില്‍ സീറ്റ് നേടി കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ഷാഫി പറഞ്ഞു.

Next Story