Top

‘ശബ്ദം മുകേഷിന്റേതാണോ എന്നറിയില്ല, കുട്ടിയുടെ പ്രശ്നം അറിഞ്ഞാല്‍ പരിഹരിക്കും’; വിവാദ ഫോണ്‍ കോളില്‍ ആദ്യ പ്രതികരണവുമായി ഒറ്റപ്പാലം എംഎല്‍എ

മുകേഷ് എംഎല്‍എയുടെ ഫോണ്‍കോള്‍ വിവാദത്തില്‍ ആദ്യ പ്രതികരണവുമായി ഒറ്റപ്പാലം എംഎല്‍എ കെ പ്രേംകുമാര്‍. ശബ്ദം മുകേഷിന്റേത് തന്നെയാണെന്ന് ഉറപ്പുവരുത്താതെ ഒന്നും പറയാനാകില്ലെന്നും വിളിച്ച കുട്ടിയാരാണെന്നറിഞ്ഞാല്‍ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. അത്യാവശ്യ കാര്യം പറയാന്‍ വിളിച്ച ഒറ്റപ്പാലം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് മുകേഷ് കയര്‍ത്ത് സംസാരിച്ചെന്ന ആരോപണത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘സംഭവത്തിന്റെ സത്യാവസ്ഥയറിയാന്‍ മുകേഷ് എംഎല്‍എയെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഫോണില്‍ കിട്ടിയില്ല. ഇത് അദ്ദേഹത്തിന്റെ ശബ്ദമാണോ എന്നും ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ […]

4 July 2021 5:18 AM GMT
നിഷ എം കുഞ്ഞപ്പൻ

‘ശബ്ദം മുകേഷിന്റേതാണോ എന്നറിയില്ല, കുട്ടിയുടെ പ്രശ്നം അറിഞ്ഞാല്‍ പരിഹരിക്കും’;  വിവാദ ഫോണ്‍ കോളില്‍ ആദ്യ പ്രതികരണവുമായി ഒറ്റപ്പാലം എംഎല്‍എ
X

മുകേഷ് എംഎല്‍എയുടെ ഫോണ്‍കോള്‍ വിവാദത്തില്‍ ആദ്യ പ്രതികരണവുമായി ഒറ്റപ്പാലം എംഎല്‍എ കെ പ്രേംകുമാര്‍. ശബ്ദം മുകേഷിന്റേത് തന്നെയാണെന്ന് ഉറപ്പുവരുത്താതെ ഒന്നും പറയാനാകില്ലെന്നും വിളിച്ച കുട്ടിയാരാണെന്നറിഞ്ഞാല്‍ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. അത്യാവശ്യ കാര്യം പറയാന്‍ വിളിച്ച ഒറ്റപ്പാലം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് മുകേഷ് കയര്‍ത്ത് സംസാരിച്ചെന്ന ആരോപണത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സംഭവത്തിന്റെ സത്യാവസ്ഥയറിയാന്‍ മുകേഷ് എംഎല്‍എയെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഫോണില്‍ കിട്ടിയില്ല. ഇത് അദ്ദേഹത്തിന്റെ ശബ്ദമാണോ എന്നും ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നും അറിയാതെ പ്രതികരിക്കുന്നത് ശരിയായ കാര്യമല്ല’. കുട്ടിയുടെ പ്രശ്‌നമെന്താണെന്ന് അറിഞ്ഞാല്‍ പരിഹരിക്കുമെന്നും പ്രേംകുമാര്‍ ഉറപ്പു നല്‍കി.

അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി കൂട്ടുകാരന്റെ കൈയ്യില്‍ നിന്നും നമ്പര്‍ വാങ്ങി എംഎല്‍എയെ വിളിച്ച വിദ്യാര്‍ത്ഥിയോടാണ് മുകേഷ് എംഎല്‍എ കയര്‍ത്ത് സംസാരിച്ചത്.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥി സ്വന്തം എംഎല്‍എയെ വിളിക്കാതെ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. നമ്പര്‍ തന്ന കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണമെന്നും മുകേഷ് വിദ്യാര്‍ത്ഥിയോട് പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. അത്യാവശ്യം പറയാനാണ് വിളിച്ചതെങ്കിലും ഒരിക്കല്‍ പോലും മുകേഷ് വിദ്യാര്‍ത്ഥി വിളിച്ചതിന്റെ കാര്യവും അന്വേഷിക്കുന്നില്ല. പാലക്കാട് എംഎല്‍എ എന്നൊരു ആള്‍ ജീവനോടെ ഇല്ലേയെന്നാണ് മുകേഷ് മറിച്ച് ചോദിക്കുന്നത്.

സംഭാഷണം പൂര്‍ണരൂപം

Next Story