‘അടൂരില്‍ ബിജെപി എന്നെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും’; മറുകണ്ടംചാടിയതിന്റെ കാരണം വിശദീകരിച്ച് കെ പ്രതാപന്
തിരുവനന്തപുരം: അടൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസില്‍നിന്നും കൂറുമാറിയെത്തിയ പന്തളം പ്രതാപന്. ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ ലഭിക്കും. കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും പ്രതാപന് പറഞ്ഞു. കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടെങ്കിലേ സ്ഥാനാര്‍ത്ഥിത്വം ലഭിക്കൂ. തനിക്ക് സീറ്റില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുരേന്ദ്രന് നയിച്ച വിജയയാത്രയുടെ സമാപനചടങ്ങില്‍ വച്ചാണ് കെ പ്രതാപന് ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഷാള്‍ അണിയിച്ചാണ് പ്രതാപന് ബിജെപി അംഗത്വം നല്‍കിയത്. ഇത്തവണത്തെ നിയമസഭാ […]

തിരുവനന്തപുരം: അടൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസില്‍നിന്നും കൂറുമാറിയെത്തിയ പന്തളം പ്രതാപന്. ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ ലഭിക്കും. കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും പ്രതാപന് പറഞ്ഞു.
കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടെങ്കിലേ സ്ഥാനാര്‍ത്ഥിത്വം ലഭിക്കൂ. തനിക്ക് സീറ്റില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുരേന്ദ്രന് നയിച്ച വിജയയാത്രയുടെ സമാപനചടങ്ങില്‍ വച്ചാണ് കെ പ്രതാപന് ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഷാള്‍ അണിയിച്ചാണ് പ്രതാപന് ബിജെപി അംഗത്വം നല്‍കിയത്.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂരിലേക്ക് യുഡിഎഫ് പരിഗണിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പ്രതാപന്റെ പേരും കേട്ടിരുന്നു. എംജി കണ്ണന്, ബാബു ദിവാകരന് എന്നിവരോടൊപ്പമാണ് പ്രതാപന്റെ പേരും ഉയര്‍ന്നത്. എന്നാല്‍, സീറ്റിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും അറിയിച്ചതിനെ തുടര്‍ന്നാണ് ബിജെപിയിലേക്ക് ചാടിയത്. മുന്‍ കെപിസിസി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പ്രതാപന്റെ ബിജെപിയിലേക്കുള്ള കൂറുമാറ്റത്തില്‍ അതീവ ഹൃദയവേദയാണ് അനുഭവിക്കുന്നതെന്നും വാര്‍ത്ത കനത്ത ആഘാതമുണ്ടാക്കുന്നെന്നുമാണ് സഹോദരനും മുന്‍മന്ത്രിയുമായ പന്തളം സുധാകരന് പറഞ്ഞു. സഹോദരന് ബിജെപിയിലേക്ക് പോകുമെന്നതിന്റെ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ആ നീക്കം ശക്തമായി തടയുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
‘എന്തായിരുന്നു ഈ മനംമാറ്റത്തിനുവഴിവെച്ചസാഹചര്യമെന്നെങ്കിലും പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്. സഹപ്രവര്‍ത്തകരായ,പരിചിതരും അപരിചിതരും അമര്‍ഷത്തോടെ, ഖേദത്തോടെ, സംശയത്തോടെ, വേദനയോടെ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു. മറുപടി പറഞ്ഞു തളരുന്നു. പക്ഷേ എന്റ ശക്തി കോണ്‍ഗ്രസ്സാണ്. ഈ കുടുംബം ഉപേക്ഷിച്ചുപോകുന്ന ഒരാളെ തടയാന്‍ മുന്‍ അറിവുകളില്ലാഞ്ഞതിനാല്‍ കഴിഞ്ഞില്ലന്ന ചിന്ത അലട്ടുന്നുണ്ട്. ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമര്‍ശിക്കാനല്ലാതെ തടസ്സപ്പെടുത്താന്‍ രക്തബന്ധങ്ങള്‍ക്കും പരിമിതിയുണ്ടല്ലോ..?’, പന്തളം സുധാകരന് ഫേസ്ബുക്കില്‍ കുറിച്ചു.