പിണക്കമെല്ലാം പറഞ്ഞുതീര്‍ക്കട്ടെ; വടകരയില്‍ ഞായറാഴ്ച മുതല്‍ സജീവമാകുമെന്ന് കെ മുരളീധരന്, കല്ലാമലയില്‍ പ്രശ്ന പരിഹാരം?
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകരയില്‍ പ്രചരണത്തിനെത്തുമെന്ന് കെ മുരളീധരന്. ഞായറാഴ്ചമുതല്‍ വടകരയില്‍ സജീവമാകും. കല്ലാമലയിലെ സ്ഥാനാര്‍ത്ഥി തര്‍ക്കത്തില്‍ പരിഹാരം കാണുമെന്നും മുരളീധരന് അറിയിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കം പരിഹരിക്കാമെന്ന് പ്രാദേശിക നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ട്. ആര്‍എംപിയുമായുള്ള നീക്കുപോക്ക് കെപിസിസിയെ അറിയിക്കേണ്ടത് പ്രാദേശിക നേതൃത്വമാണെന്നും മുരളീധരന് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയും ആര്‍എംപിയുമായി നീക്കുപോക്കുണ്ടാക്കാന്‍ രാഷ്ട്രീയാധികാര സമിതി തീരുമാനിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. വിമത സ്ഥാനാര്‍ത്ഥിക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കുകയും ചെയ്തതിന് പിന്നാലെയാണ് വടകരയില്‍ പ്രശ്നങ്ങള്‍ ഗുരുതരമായത്. വടകര ബ്ലോക്കില്‍ കല്ലാമല ഡിവിഷനില്‍ […]

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകരയില്‍ പ്രചരണത്തിനെത്തുമെന്ന് കെ മുരളീധരന്. ഞായറാഴ്ചമുതല്‍ വടകരയില്‍ സജീവമാകും. കല്ലാമലയിലെ സ്ഥാനാര്‍ത്ഥി തര്‍ക്കത്തില്‍ പരിഹാരം കാണുമെന്നും മുരളീധരന് അറിയിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കം പരിഹരിക്കാമെന്ന് പ്രാദേശിക നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ട്. ആര്‍എംപിയുമായുള്ള നീക്കുപോക്ക് കെപിസിസിയെ അറിയിക്കേണ്ടത് പ്രാദേശിക നേതൃത്വമാണെന്നും മുരളീധരന് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയും ആര്‍എംപിയുമായി നീക്കുപോക്കുണ്ടാക്കാന്‍ രാഷ്ട്രീയാധികാര സമിതി തീരുമാനിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
വിമത സ്ഥാനാര്‍ത്ഥിക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കുകയും ചെയ്തതിന് പിന്നാലെയാണ് വടകരയില്‍ പ്രശ്നങ്ങള്‍ ഗുരുതരമായത്. വടകര ബ്ലോക്കില്‍ കല്ലാമല ഡിവിഷനില്‍ വിമത സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് എത്തിയതോടെ താന്‍ വടകരയില്‍ പ്രചരണത്തിന് ഇറങ്ങില്ലെന്ന് മുരളീധരന് അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ മുരളീധരന് വട്ടിയൂര്‍കാവില്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തു.
താന്‍ പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പമാണെന്നും പ്രവര്‍ത്തകരുടെ ആത്മവീര്യം ചോര്‍ന്നുപോയിട്ടില്ല. നേതാക്കള്‍ കൂടി സഹകരിച്ചാല്‍ മതി. പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ട്. ഇത് ചര്‍ച്ച ചെയ്യേണ്ട സമയം ഇപ്പോഴല്ലഎല്ലാം രാഷ്ട്രീയ കാര്യസമിതിയില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വടകരയില്‍ സജീവമാകുമെന്ന് മുരളീധരന് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.