ലീഗിന് കൂടുതല്‍ സീറ്റ് നല്‍കണമെന്ന് കെ. മുരളീധരന്; ‘ഈ മൂന്നില്‍ രണ്ടെണ്ണം വേണ’മെന്ന് ലീഗ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന ആവശ്യവുമായി കെ. മുരളീധരന് എംപി. യുഡിഎഫില്‍ നിന്നു വിട്ടുപോയ പാര്‍ട്ടികളുടെ സീറ്റ് വീതം വയ്ക്കുമ്പോള്‍ ലീഗിന് പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് മുരളീധരന്റെ ആവശ്യം. കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റ് വീതം വയ്ക്കുമ്പോള്‍ ലീഗിനെയും പരിഗണിക്കണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു. സിറ്റിംഗ് എംഎല്‍എമാര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നും നാലുതവണയില്‍ കൂടുതല്‍ മത്സരിച്ച് വിജയിച്ചവര്‍ക്ക് സീറ്റ് നല്കുന്നതില് തെറ്റില്ലെന്നും മുരളീധരന് പറഞ്ഞു. അതേസമയം, കോഴിക്കോട് ജില്ലയില്‍ അധികമായി രണ്ട് സീറ്റുകള്‍ ചോദിക്കണമെന്ന് ലീഗ് […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന ആവശ്യവുമായി കെ. മുരളീധരന് എംപി. യുഡിഎഫില്‍ നിന്നു വിട്ടുപോയ പാര്‍ട്ടികളുടെ സീറ്റ് വീതം വയ്ക്കുമ്പോള്‍ ലീഗിന് പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് മുരളീധരന്റെ ആവശ്യം. കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റ് വീതം വയ്ക്കുമ്പോള്‍ ലീഗിനെയും പരിഗണിക്കണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു.
സിറ്റിംഗ് എംഎല്‍എമാര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നും നാലുതവണയില്‍ കൂടുതല്‍ മത്സരിച്ച് വിജയിച്ചവര്‍ക്ക് സീറ്റ് നല്കുന്നതില് തെറ്റില്ലെന്നും മുരളീധരന് പറഞ്ഞു.
അതേസമയം, കോഴിക്കോട് ജില്ലയില്‍ അധികമായി രണ്ട് സീറ്റുകള്‍ ചോദിക്കണമെന്ന് ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. വടകര, പേരാമ്പ്ര, ബേപ്പൂര്‍ സീറ്റുകളില്‍ ഏതെങ്കിലും രണ്ട് സീറ്റുകള്‍ വേണമെന്നാണ് ലീഗിന്റെ വശ്യം.
തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം കേള്‍ക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും, ബ്ദുറഹ്മാന്‍ രണ്ടത്താണിയും എത്തിയപ്പോഴാണ് കോഴിക്കോട് ജില്ലാ കമ്മറ്റി ഈ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച ബാലുശേരിക്ക് പകരം കുന്ദമംഗലം വാങ്ങണമെന്നും അധികമായി കിട്ടുന്ന സീറ്റില്‍ യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യവും യൂത്ത് ലീഗ് -എംഎസ്എഫ് നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു.