‘ശ്വാസം മുട്ടിച്ചുകൊല്ലുന്ന സമീപനം’; പ്രഫുല്‍ പട്ടേല്‍ ഗുണ്ടാ അഡ്മിനിസ്ട്രേറ്ററെന്ന് കെ മുരളീധരന്
ദ്വീപിലെ ഏക ഗുണ്ട അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലാണെന്നും മുരളീധരന് ആക്ഷേപിച്ചു.
27 May 2021 2:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപ് അഡ്മിനിസ്ട്രറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ദ്വീപിലെ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്നും ശ്വാസം മുട്ടിച്ചുകൊല്ലുന്ന സമീപനമാണ് അഡ്മിനിസ്ട്രറ്റര്‍ സ്വീകരിക്കുന്നതെന്നും മുരളീധരന് പറഞ്ഞു. ദ്വീപിലെ ഏക ഗുണ്ട അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലാണെന്നും മുരളീധരന് ആക്ഷേപിച്ചു.
ലക്ഷദ്വീപ് ജനങ്ങള്‍ക്ക് ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. ഇന്ത്യയിലെ ഏറ്റവും സമാധാനവാദികളായ ജനങ്ങളാണ് ലക്ഷദ്വീപുകാരെന്നും അവരുടെ പ്രതിഷേധങ്ങള്‍ക്കൊപ്പം ചേരുന്നെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.ലക്ഷദ്വീപിലെ മുഴുവന്‍ ജനങ്ങള്‍ക്കു വേണ്ടി കേരള പ്രദേശ് കോണ്‍ഗ്രസ് ഐക്യധാര്‍ഡ്യം പ്രഖ്യാപിക്കുന്നു. അവരോടൊപ്പം അവസാന നിമിഷം വരെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടാവും. ലക്ഷദ്വീപിലെ ജനങ്ങള്‍ ഇന്ത്യാ രാജ്യത്തെ ഏറ്റവും സമാധാന വാദികളായ ജനങ്ങളാണ്. അവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാറില്ല. ഞാന്‍ കേന്ദ്രഭരണ പ്രദേശങ്ങളുടെയും പൂര്‍ണമായ ചുമതലയുള്ള ആഭ്യന്തര സഹമന്ത്രിയായിട്ട് അഞ്ച് വര്‍ഷക്കാലം എനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യാ രാജ്യത്ത് മാത്രമല്ല ലോകത്തില്‍ത്തന്നെ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ഒരു പ്രദേശമേതാണ് എന്ന് നമ്മള് ഒരു ഗവേഷണം നടത്തിയാല്‍ അതില്‍ ലക്ഷദ്വീപുണ്ടാവുംമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ വ്യക്തിയാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇതിനിടെ പ്രതിപക്ഷ നേതാക്കള്‍ക്ക് ലക്ഷദ്വീപിലേക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു. എഐസിസി സംഘത്തിനാണ് അനുമതി നിഷേധിച്ചത്. രണ്ട് തവണ അഡ്മിനിസ്ട്രേഷന് കത്ത് നല്‍കിയിട്ടും അനുമതി നല്‍കിയില്ലെന്നും നേതാക്കള്‍ പറയുന്നു. ദ്വീപില്‍ 144 പ്രഖ്യാപിച്ചത് പ്രകാരം നിരോധനം നിലനില്ക്കുന്നു, കൊവിഡ്-19 വ്യാപനം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് സംഘത്തിന് അഡ്മിനിസ്ട്രേറ്റര്‍ അനുമതി നിഷേധിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.