Top

‘പ്രതിപക്ഷ നേതാവ് 24 ന് സഭയിലുണ്ടാവും’; കോണ്‍ഗ്രസ് മുക്തമാക്കാന്‍ മോഡിക്ക് കഴിയുന്നില്ല പിന്നെയാണോ പിണറായിക്കെന്ന് കെ മുരളീധരന്‍

പ്രതിപക്ഷ നേതാവ് 24 ന് നിയമ സഭയില്‍ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പ്രതിപക്ഷ നേതാവ് നിയമം സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്നും ഇക്കാര്യത്തില്‍ ഇന്നോ നാളെയോ തീരുമാനമുണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് ആരെന്ന് എംഎല്‍എമാര്‍ പറയുമെന്നും മുരളീധരന്‍ പറഞ്ഞു. നേതൃത്വത്തില്‍ തലമുറ മാറ്റം ആവശ്യമാണ്. താന്‍ മാറിത്തരാന്‍ തയ്യാറാണെന്നും തന്റെ കാര്യം മാത്രമേ തനിക്ക് പറയാന്‍ കഴിയൂയെന്നും കെ മുരളീധരന്‍ പറഞ്ഞു. ‘പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന മെയ് 24 ന് പ്രതിപക്ഷ നേതാവ് […]

21 May 2021 1:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പ്രതിപക്ഷ നേതാവ്  24 ന് സഭയിലുണ്ടാവും’; കോണ്‍ഗ്രസ് മുക്തമാക്കാന്‍ മോഡിക്ക് കഴിയുന്നില്ല പിന്നെയാണോ പിണറായിക്കെന്ന് കെ മുരളീധരന്‍
X

പ്രതിപക്ഷ നേതാവ് 24 ന് നിയമ സഭയില്‍ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പ്രതിപക്ഷ നേതാവ് നിയമം സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്നും ഇക്കാര്യത്തില്‍ ഇന്നോ നാളെയോ തീരുമാനമുണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് ആരെന്ന് എംഎല്‍എമാര്‍ പറയുമെന്നും മുരളീധരന്‍ പറഞ്ഞു. നേതൃത്വത്തില്‍ തലമുറ മാറ്റം ആവശ്യമാണ്. താന്‍ മാറിത്തരാന്‍ തയ്യാറാണെന്നും തന്റെ കാര്യം മാത്രമേ തനിക്ക് പറയാന്‍ കഴിയൂയെന്നും കെ മുരളീധരന്‍ പറഞ്ഞു.

‘പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന മെയ് 24 ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാവും. അതില്‍ ആര്‍ക്കും ആശങ്ക വേണ്ട. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. കൊവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. രാജ്യത്തെ കോണ്‍ഗ്രസ് വിമുക്തമാക്കാന്‍ നരേന്ദ്ര മോദിക്ക് കഴിയുന്നില്ല. പിന്നെയാണോ പിണറായി വിജയന്‍ അങ്ങനെ വിചാരിക്കുന്നത്,’ മുരളീധരന്‍ ചോദിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍്ഗരസിനുണ്ടായത് വലിയ പരാജയമാണ്. അത് പരാജയമായി തന്നെ കാണുന്നു. സംസ്ഥാനത്ത് പാര്‍ട്ടി ഇല്ലാതായതാണ് പരാജയത്തിന് കാരണം. സംസ്ഥാനത്ത് കോണ്‍ഗ്രസിന് അടിത്തറ നഷ്ടപ്പെട്ടു. അത് തിരിച്ചു പിടിക്കേണ്ടതുണ്ട്. പരാജയം പരാജയമായി കാണുന്നു. എന്നാല്‍ പരാജയം ശാശ്വതമല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

Next Story