നൂറല്ല, നേമത്ത് നൂറ്റൊന്ന് ശതമാനം വിജയമെന്ന് മുരളീധരന്; ബിജെപിക്ക് സ്പേസ് ഉണ്ടാക്കുന്നത് ഇടതുപക്ഷം
നേമം ഗുജറാത്തല്ല, ഗാന്ധിജിയുടെ ഇന്ത്യയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് എംപി. മണ്ഡലത്തില്‍ തനിക്ക് നൂറ്റിയൊന്ന് ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും മുരളീധരന് പറഞ്ഞു. ഇടത് പക്ഷമാണ് ബിജെപിക്ക് സ്പേസ് ഉണ്ടാക്കി കൊടുക്കുന്നതെന്നും എംപി വിമര്‍ശിച്ചു. ‘ശുഭപ്രതീക്ഷയാണ്. ബുത്ത് തലം വരെ പ്രവര്‍ത്തനം ശക്തമായി. സജീവമാണ്. ഞങ്ങള്‍ ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് പോരാടുന്നത്. ഇടത്പക്ഷം് ഞങ്ങളും ബിജെപിയും തമ്മിലാണ് മത്സരമെന്നാണ് പറയുന്നത്. അത് ബിജെപിക്ക് ഇവിടെ സ്ഥാനം ഉണ്ടാക്കി കൊടുക്കുകയാണ്. അത് ഞങ്ങള്‍ ഒരിക്കലും ചെയ്യില്ല. ലക്ഷ്യം ബിജെപിയില്‍ നിന്നും […]

നേമം ഗുജറാത്തല്ല, ഗാന്ധിജിയുടെ ഇന്ത്യയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് എംപി. മണ്ഡലത്തില്‍ തനിക്ക് നൂറ്റിയൊന്ന് ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും മുരളീധരന് പറഞ്ഞു. ഇടത് പക്ഷമാണ് ബിജെപിക്ക് സ്പേസ് ഉണ്ടാക്കി കൊടുക്കുന്നതെന്നും എംപി വിമര്‍ശിച്ചു.
‘ശുഭപ്രതീക്ഷയാണ്. ബുത്ത് തലം വരെ പ്രവര്‍ത്തനം ശക്തമായി. സജീവമാണ്. ഞങ്ങള്‍ ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് പോരാടുന്നത്. ഇടത്പക്ഷം് ഞങ്ങളും ബിജെപിയും തമ്മിലാണ് മത്സരമെന്നാണ് പറയുന്നത്. അത് ബിജെപിക്ക് ഇവിടെ സ്ഥാനം ഉണ്ടാക്കി കൊടുക്കുകയാണ്. അത് ഞങ്ങള്‍ ഒരിക്കലും ചെയ്യില്ല. ലക്ഷ്യം ബിജെപിയില്‍ നിന്നും സീറ്റ് പിടിച്ചെടുക്കുകയെന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശീതരൂര്‍ നേടിയ 45000 വോട്ട് 60000 ആക്കിയാല്‍ സുഖകരമായ വിജയം ഉണ്ടാവും. നേമം ഗുജറാത്തല്ല, ഗാന്ധിജിയുടെ ഇന്ത്യയാണ്. നൂറ്റൊന്ന് ശതമാനം വിജയ പ്രതീക്ഷയുണ്ട്.’ മുരളീധരന് പറഞ്ഞു.
കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന് നേമം മണ്ഡലത്തില്‍ ഇത്തവണ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെക്കണം എന്ന തീരുമാനത്തിലാണ് കെ മുരളീധരനെ തന്നെ കോണ്‍ഗ്രസ് മണ്ഡലത്തിലിറക്കിയത്. കെ മുരളീധരന് മണ്ഡലത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബൂത്ത് കമ്മറ്റികള്‍ രൂപീകരിച്ചു. മണ്ഡലം രണ്ടായി തിരിച്ച് രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതലയും കൊടുത്തു. ബിജെപി വിരുദ്ധ വോട്ടുകള്‍ക്കൊപ്പം ഇടത്തേക്ക് പോയ നിഷ്പക്ഷ വോട്ടും ഏകീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
ശശി തരൂരാണ് ഇപ്പോള്‍ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ അളവ് കോല്. ലോക്സഭ തെരഞ്ഞെടുപ്പില്‍ തരൂര്‍ മണ്ഡലത്തില്‍ നിന്ന് നേടിയത് 46472 വോട്ടുകളാണ്. ആ സമയത്തും ബിജെപി 12000 വോട്ടിന് മുന്നിലായിരുന്നു.
ശശി തരൂര്‍ നേടിയ വോട്ടും അതിനോടൊപ്പം പതിനായിരം വോട്ടെങ്കിലും നേടിയാല്‍ മാത്രമേ നേമത്ത് വിജയ സാധ്യതയുള്ളൂ എന്നാണ് കോണ്‍ഗ്രസ് കണക്ക്. അതിനാല്‍ അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.