Top

പാര്‍ട്ടി പുനഃസംഘടനാ ഘട്ടത്തില്‍ തന്നെ ഓര്‍ക്കണമെന്നോര്‍പ്പിച്ച് കെ മുരളീധരന്‍; ‘അഭിപ്രായം തേടണമെന്ന് ആഗ്രഹമുണ്ട്’

കോണ്‍ഗ്രസ് പുനഃസംഘടനാ ഘട്ടത്തില്‍ തന്നെ ഓര്‍ക്കണമെന്ന് വടകര എംപി കെ മുരളീധരന്‍. തന്നോട് അഭിപ്രായം തേടണമെന്ന് ആഗ്രഹമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ ചുമതലയിലേക്ക് എത്തുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളോടും മുരളീധരന്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച് രാഹുല്‍ഗാന്ധി ഒന്നും പറയുമോ താന്‍ ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും തരാം എന്ന് ആരും പറഞ്ഞിട്ടും ഇല്ലെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. ഗ്യാസ് വിലയും കുതിച്ചുയരുന്നു; ഗാര്‍ഹിക സിലണ്ടറുകള്‍ക്ക് കൂട്ടിയത് 25.50 രൂപ കെ മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പോസ്റ്റിന് താഴെ […]

30 Jun 2021 11:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ട്ടി പുനഃസംഘടനാ ഘട്ടത്തില്‍ തന്നെ ഓര്‍ക്കണമെന്നോര്‍പ്പിച്ച് കെ മുരളീധരന്‍; ‘അഭിപ്രായം തേടണമെന്ന് ആഗ്രഹമുണ്ട്’
X

കോണ്‍ഗ്രസ് പുനഃസംഘടനാ ഘട്ടത്തില്‍ തന്നെ ഓര്‍ക്കണമെന്ന് വടകര എംപി കെ മുരളീധരന്‍. തന്നോട് അഭിപ്രായം തേടണമെന്ന് ആഗ്രഹമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ ചുമതലയിലേക്ക് എത്തുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളോടും മുരളീധരന്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച് രാഹുല്‍ഗാന്ധി ഒന്നും പറയുമോ താന്‍ ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും തരാം എന്ന് ആരും പറഞ്ഞിട്ടും ഇല്ലെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.

ഗ്യാസ് വിലയും കുതിച്ചുയരുന്നു; ഗാര്‍ഹിക സിലണ്ടറുകള്‍ക്ക് കൂട്ടിയത് 25.50 രൂപ

കെ മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പോസ്റ്റിന് താഴെ ശക്തമായ ക്യാമ്പയിനാണ് നടക്കുന്നത്. രാജ്യത്തെ ഇന്ധനവിലവര്‍ധനവിനെതിരെയുള്ള രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് മുരളീധരനായുള്ള ആവശ്യം ശക്തമാക്കികൊണ്ട് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

കെപിസിസി, ഡിസിസി പുനഃസംഘടനാ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജൂലൈ രണ്ടിന് യോഗം ചേരുന്നുണ്ട്. കെ മുരളീധരന്‍ തന്നെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ കെവി തോമസിനെ അറിയിച്ചത്. കെവി തോമസ് ഡല്‍ഹിയിലെത്തി താരിഖ് അന്‍വറുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ഇതിനിടെയാണ് മുരളീധരന്‍ കണ്‍വീനറാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്ന് താരിഖ് അന്‍വര്‍ അറിയിക്കുന്നത്.

‘കെ എം വരട്ടെ’; മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കണമെന്നാവശ്യം; രാഹുലിന്റെ ട്വിറ്റീന് അടിയിലും ക്യാമ്പയിന്‍

ഗ്രൂപ്പുകളുടെ താല്‍പ്പര്യത്തെ മറികടന്ന് പ്രവര്‍ത്തകരുടെ ആവശ്യമനുസരിച്ച് പ്രതിപക്ഷനേതാവിനേയും കെപിസിസി അധ്യക്ഷനേയും പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നിലുള്ള അടുത്ത ആശയക്കുഴപ്പം യുഡിഎഫ് കണ്‍വീനറെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ചാണ്.

Next Story