‘ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കെല്ലാം തിരിച്ചടി കിട്ടിയിട്ടുണ്ട്’; മുല്ലപ്പള്ളിക്കിപ്പോള് മറുപടിയില്ലെന്ന് കെ മുരളീധരന്
ശ്രീവാസ്തവയെ ആരൊക്കെ വിശ്വസിച്ചിട്ടുണ്ടോ അവര്‍ക്കെല്ലാം തിരിച്ചടി കിട്ടിയിട്ടുണ്ട്. കെ കരുണാകരന് ഉള്‍പ്പെടെ തിരിച്ചടി കിട്ടിയിട്ടുണ്ടെന്നും മുരളീധരന് അഭിപ്രായപ്പെട്ടു.

ധനമന്ത്രി തോമസ് ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് ശ്രീ വാസ്തവയുടെ ഔദാര്യം വേണമെന്ന് കെ മുരളീധരന് എംപി. ശ്രീവാസ്തവ അറിയുന്ന കാര്യങ്ങള്‍ ക്യാബിനെറ്റ് മന്ത്രിമാര്‍ പോലും അറിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ശ്രീവാസ്തവയെ ആരൊക്കെ വിശ്വസിച്ചിട്ടുണ്ടോ അവര്‍ക്കെല്ലാം തിരിച്ചടി കിട്ടിയിട്ടുണ്ട്. കെ കരുണാകരന് ഉള്‍പ്പെടെ തിരിച്ചടി കിട്ടിയിട്ടുണ്ടെന്നും മുരളീധരന് അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പടുത്തിരിക്കുന്ന സമയത്ത് കല്ലാമല വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് താന്‍ ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും കെ മുരളീധരന് പറഞ്ഞു. ഇപ്പോള്‍ യുദ്ധമുഖത്താണ് നില്‍ക്കുന്നത് അസ്ത്രങ്ങള്‍ എയ്യേണ്ടത് സ്വന്തം പക്ഷത്തേക്കല്ല ശത്രു പക്ഷത്തേക്കാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിനുശേഷം എല്ലാം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചേക്കുമെന്ന വര്‍ത്ത വന്നതിന് പിന്നാലെ വടകര എംപി കെ മുരളീധരന് എംപി ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനെത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
വിഷയത്തില്‍ യുഡിഎഫ് നേതൃത്വം ഇടപെടുകയും കെപിസിസി നേതൃത്വം തീരുമാനം അംഗീകരിക്കാന്‍ തയ്യാറാവുകയും ചെയ്തതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനുള്ള തീരുമാനത്തിലെത്തുന്നത്.
ഇവിടെ ആദ്യഘട്ടത്തില്‍ ആര്‍എംപി യുഡിഎഫുമായി ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം അനുവദിക്കുകയും ചെയ്തു. ഇത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ അറിവോടെയായിരുന്നു. ഇതില്‍ അതൃപ്തി രേഖപ്പെടുത്തികൊണ്ട് മുരളീധരന് വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും പിന്മാറുകയും വട്ടിയൂര്‍കാവില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയുമായിരുന്നു.
വിഷയത്തില്‍ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ കല്ലാമല ഡിവിഷന് കോണ്‍ഗ്രസിന്റെ സീറ്റാണെന്നും അവിടെ കാലാകാലങ്ങളായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നതെന്നുമായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
- TAGS:
- K Muraleedharan