Top

‘എനിക്ക് പണ്ടേ മനസ്സിലായി, ഒന്നും വേണ്ട എന്നു പറയുന്നത് അത് കൊണ്ടാണ്’ ; നമ്മുടെ ശത്രു നമ്മള്‍ തന്നെയാണെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ കെ മുരളീധരന്‍

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ സ്ഥാനമേറ്റ ചടങ്ങില്‍ കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളെ ശക്തമായി വിമര്‍ശനമാണ് കെ മുരളീധരന്‍ നടത്തിയത്. കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം, പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ എന്നിവയെ കെ മുരളീധരന്‍ വിമര്‍ശിച്ചു. കൊവിഡ് കാലത്ത് ജനങ്ങളുടെ പ്രതിസന്ധികളില്‍ സഹായിക്കേണ്ടതുണ്ടെന്നും അവശ്യ സമയത്ത് സഹായിക്കുന്നവരുടെയൊപ്പം മാത്രമേ ജനം നില്‍ക്കൂയെന്നും കെ മുരളീധരന്‍ പറഞ്ഞു. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണെന്നും ചിരിക്കുന്നവരെല്ലാം സ്‌നേഹിതരാണെന്ന് കരുതരുതെന്ന് മാത്രമാണ് പറയാനുള്ളതെന്ന് രമേശ് ചെന്നിത്തല നടത്തിയ പരാമാര്‍ശത്തിലും കെ മുരളീധരന്‍ വേദിയില്‍ വെച്ച് തന്നെ പ്രതികരണം […]

16 Jun 2021 3:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എനിക്ക് പണ്ടേ മനസ്സിലായി, ഒന്നും വേണ്ട എന്നു പറയുന്നത് അത് കൊണ്ടാണ്’ ; നമ്മുടെ ശത്രു നമ്മള്‍ തന്നെയാണെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ കെ മുരളീധരന്‍
X

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ സ്ഥാനമേറ്റ ചടങ്ങില്‍ കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളെ ശക്തമായി വിമര്‍ശനമാണ് കെ മുരളീധരന്‍ നടത്തിയത്. കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം, പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ എന്നിവയെ കെ മുരളീധരന്‍ വിമര്‍ശിച്ചു. കൊവിഡ് കാലത്ത് ജനങ്ങളുടെ പ്രതിസന്ധികളില്‍ സഹായിക്കേണ്ടതുണ്ടെന്നും അവശ്യ സമയത്ത് സഹായിക്കുന്നവരുടെയൊപ്പം മാത്രമേ ജനം നില്‍ക്കൂയെന്നും കെ മുരളീധരന്‍ പറഞ്ഞു. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണെന്നും ചിരിക്കുന്നവരെല്ലാം സ്‌നേഹിതരാണെന്ന് കരുതരുതെന്ന് മാത്രമാണ് പറയാനുള്ളതെന്ന് രമേശ് ചെന്നിത്തല നടത്തിയ പരാമാര്‍ശത്തിലും കെ മുരളീധരന്‍ വേദിയില്‍ വെച്ച് തന്നെ പ്രതികരണം നടത്തി.

‘രമേശ് ചെന്നിത്തല പറഞ്ഞ വികാരങ്ങളോടെല്ലാം ഞാന്‍ യോജിക്കുന്നു. പക്ഷെ അദ്ദേഹത്തിന് ഇപ്പോഴാണ് മനസ്സിലായത് എനിക്ക് നേരത്തെ മനസ്സിലായി. ഞാന്‍ നേരത്തെ അനുഭവിച്ചയാളായതു കൊണ്ടാണ് ഇപ്പോള്‍ എനിക്കൊരു നിസംഗ ഭാവം. ഒന്നും വേണ്ട എന്നു പറയുന്നതിന്റെ കാര്യമതാണ്. കിട്ടിയിട്ടും വലിയ കാര്യമൊന്നുമില്ല. അതു കൊണ്ട് നമുക്കെല്ലാം ഒരുമിച്ച് പോയാല്‍ നമുക്കെല്ലാം നല്ലതാണ്. ആ രീതിയില്‍ സുധാകരന് നമ്മളൊക്കെ പിന്തുണ കൊടുത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ അനുവദിക്കുക,’ കെ മുരളീധരന്‍ പറഞ്ഞു.

ഒപ്പം കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന വീഴ്ചയെന്താണെന്നും കെ മുരളീധരന്‍ തുറന്നു പറഞ്ഞു.

‘താഴെത്തട്ടില്‍ പ്രവര്‍ത്തകരുണ്ടാവണം. ആരുടെ മുന്നിലും നോ എന്‍ട്രി വെക്കരുത്. ഒരു ബൂത്തില്‍ നാലു പേരുണ്ടെങ്കില്‍ ഒരാള്‍ കെപിസിസി ജനറല്‍ സെക്രട്ടറി, രണ്ടാമത്തെയാള്‍ ഡിസിസി ജനറല്‍ സെക്രട്ടറി മൂന്നാമത്തെ ആള്‍ നിര്‍വാഹക സമിതി അംഗം നാലാമത്തെ ആള്‍ ബ്ലോക്ക് പ്രസിഡന്റ് പിന്നെ അതിന്റെ താഴേക്ക് ആരുമില്ല. അവസാനം ഇലക്ഷന്‍ കഴിയുന്നതു വരെ ആരെയെങ്കിലും ദിവസക്കൂലിക്ക് നിര്‍ത്തും. പലയിടത്തും കമ്മിറ്റികളില്ല. കഴിഞ്ഞ തവണ ഒരു പ്രത്യേക സാഹചര്യത്തില്‍ എനിക്ക് മത്സരിക്കേണ്ടി വന്നു. അവിടെ ചെല്ലുമ്പോളുള്ള സ്ഥിതി അവിടെ ഒന്നുമില്ല. മാര്‍ച്ച് 163ം തിയ്യതി വന്നിറങ്ങി. ഏപ്രില്‍ ആറാം തിയ്യതി വരെയുണ്ട് സമയം. അതിനിടയ്ക്ക് പാര്‍ട്ടി ഉണ്ടാക്കി. യുഡുഎഫ് ഉണ്ടാക്കി. ഇലക്ഷന്‍ കമ്മിറ്റി ഉണ്ടാക്കി. അത് കഴിയുമ്പോഴേക്ക് ഇലക്ഷനും വന്നു. ഇത്രയൊക്കെ കിട്ടിയല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സന്തോഷം. അതാണ് ഇന്നത്തെ അവസ്ഥ. ഒരു സ്ഥാനാര്‍ത്ഥി വന്നാല്‍ എങ്ങനെ ജയിപ്പിക്കാമെന്നല്ല എങ്ങനെ ശരിയാക്കാമെന്നാണ് ആലോചിക്കുന്നത്. ഇപ്പുറത്ത് നിന്ന അപ്പുറത്തേക്ക് ് വാരുക. സ്വാഭാവികമായും അപ്പുറത്ത് നിന്ന് ഇപ്പുറത്തേക്ക് വാരുക. അവസാനം സുഖസുന്ദരമായി തോല്‍ക്കും. ഇതൊക്കെ മാറ്റിയാലേ വിജയിക്കാന്‍ പറ്റൂ’ കെ മുരളീധരന്‍ പറഞ്ഞു.

സുധാകരന്‍ വന്നതില്‍ ആവേശമുണ്ട്. അത് വോട്ടാക്കി മാറ്റിയാലേ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പറ്റൂ. ഇന്ത്യയിലെ ബിജെപിയുടെ കാര്‍ബണ്‍ കോപ്പിയാണ് കേരളത്തിലെ സിപിഐഎം. നരേന്ദ്ര മോദി ചെയ്യുന്നത് തന്നെയാണ് പിണറായി വിജയനും ചെയ്യുന്നത്. അതേസമയം ബിജെപിക്ക് സൂചി കുത്താന്‍ ഇടം കൊടുക്കാത്ത പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ കോണ്‍ഗ്രസ് എല്ലാ കാലത്തും സ്വീകരിച്ചിട്ടുണ്ട്. ബിജെപി വന്നാലും കുഴപ്പമില്ല കോണ്‍ഗ്രസ് വേണ്ട എന്ന സമീപനമാണ് സിപിഐഎമ്മിനെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.

Next Story