‘കെഎം മാണി യുഡിഎഫിന്റെ അഭിമാനം’; സര്‍ക്കാരിന്റേത് നാണംകെട്ട സമീപനമെന്ന് കെ മുരളീധരന്
നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് നാണം കെട്ട സമീപനമാണെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്. കെ എം മാണിയെ ദേഹോപദ്രവം ഏല്‍പ്പിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും കയ്യാങ്കളി നടത്തിയവര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാന്‍ യുഡിഎഫ് ഒറ്റകെട്ടായി നില്‍ക്കുമെന്നും കെ മുരളീധരന് പറഞ്ഞു. ‘കെ എം മാണി യുഡിഎഫിന്റെ അഭിമാനമാണ്. സ്പീക്കറുടെ കസേര വലിച്ചെറിയുന്നതാണോ എംഎല്‍എയുടെ മൗലീകാവകാശം. മാണി സര് കള്ളമാണെന്ന് പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന കേള്‍ക്കാന്‍ താല്പര്യമുണ്ട്’ എന്നും കെ മുരളീധരന് പറഞ്ഞു. ‘കോടതിയില്‍ […]
6 July 2021 1:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് നാണം കെട്ട സമീപനമാണെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്. കെ എം മാണിയെ ദേഹോപദ്രവം ഏല്‍പ്പിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും കയ്യാങ്കളി നടത്തിയവര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാന്‍ യുഡിഎഫ് ഒറ്റകെട്ടായി നില്‍ക്കുമെന്നും കെ മുരളീധരന് പറഞ്ഞു.
‘കെ എം മാണി യുഡിഎഫിന്റെ അഭിമാനമാണ്. സ്പീക്കറുടെ കസേര വലിച്ചെറിയുന്നതാണോ എംഎല്‍എയുടെ മൗലീകാവകാശം. മാണി സര് കള്ളമാണെന്ന് പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന കേള്‍ക്കാന്‍ താല്പര്യമുണ്ട്’ എന്നും കെ മുരളീധരന് പറഞ്ഞു.
അവകാശങ്ങളല്ല, അവകാശധ്വസംനമാണ് നടന്നത്, മൗലീകാവകാശം ലംഘിച്ചവര്‍ക്കെതിരെ കേസെടുക്കണം. യുഡിഎഫ് ശക്തമായ നിലപാട് തുടരുമെന്നും കെ മുരളീധരന് പറഞ്ഞു.
ഇന്നലെയാണ് അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ കെ എം മാണി അഴിമതിക്കാരന് ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സംബന്ധിച്ച വാദത്തിനിടെയാണ് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസ്റ്റര്‍ ജനറലുമായിരുന്ന രഞ്ജിത്ത് കുമാര്‍ കെ എം മാണിയ്ക്കെതിരെ നിലപാട് എടുത്തത്.
എംഎല്‍എമാര്‍ കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയത് അദ്ദേഹം അഴിമതിക്കാരന് ആയതിനാലാണ്. ഈ പ്രതിഷേധമാണ് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. സുപ്രധാനമായ ബജറ്റ്, ധന ബില്‍ അവതരണമാണ് കേരള നിയമ സഭയില്‍ തടസപ്പെട്ടത്. കേരള നിയമസഭയില്‍ നടന്ന കൈയ്യങ്കാളി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേസ് പരിഗണിക്കവെ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കണമെന്നും കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കി. എംഎല്‍എമാര്‍ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് ശ്രമിച്ചത്. പാര്‍ലമെന്റിലും ഇത്തരം നടപടികള്‍ ഉണ്ടാവുന്നുണ്ട്. ഇതിനോട് യോജിക്കാന്‍ കഴിയില്ല. സഭയില്‍ എംഎല്‍എമാരുടെ ഭാഗത്ത് നിന്നും ഉണ്ടായത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണ്. മൈക്ക് വലിച്ചൂരി തറയിലെറിഞ്ഞ എംഎല്‍എ വിചാരണ നേരിടുക തന്നെ വേണമെന്നും കേസ് പരിഗണിക്കവേ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പരാമര്‍ശിച്ചു.
ഇതിന് പിന്നാലെ അക്രമം എന്ത് സന്ദേശമാണ് നല്‍കിയതെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എം ആര് ഷായും ചോദിച്ചിരുന്നു. ഇതിന് മറുപടി ആയാണ് ‘കെ എം മാണി അഴിമതിക്കാരന് ആയിരുന്നു. അതിനാല്‍ ആണ് എംഎല്‍എ മാര്‍ നിയമസഭയില്‍ പ്രതിഷേധിച്ചത് എന്ന് അഭിഭാഷകന് നിലപാട് എടുത്തത്. അതിനിടെ നിയസഭയിലുണ്ടായ കയ്യാങ്കളി സംബന്ധിച്ച കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്ന സര്‍ക്കാരിന്റെ ഹര്‍ജി പരിണിക്കുന്നത് സുപ്രീം കോടതി പതിനഞ്ചിലേക്ക് മാറ്റി.
- TAGS:
- K Muraleedharan
- KM Mani