‘ബംഗാളിലും ഇത് തന്നെയാ നടന്നത്, അവിടെ ആരും പണം അടിച്ചുമാറ്റാത്തത് കൊണ്ട് പുറത്ത് അറിഞ്ഞില്ല’; സുരേന്ദ്രനെ പരിഹസിച്ച് മുരളീധരന്
ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടി തന്നെ സംസ്ഥാനങ്ങളിലേക്ക് കുഴല്‍പ്പണം ഒഴുക്കുകയാണെന്ന് കെ മുരളീധരന് എംപി. കൊടകര കുഴല്‍പണ കേസിലൂടെ ഇത് കൂടുതല്‍ വ്യക്തമാവുകയാണെന്നും ഒടുവില്‍ അന്വേഷണം എത്തിനില്‍ക്കുന്നത് കൃത്രിമ അപകടം ഉണ്ടാക്കി അതേ കുഴല്‍പണം അടിച്ചുമാറ്റാന്‍ നോക്കിയ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനിലേക്ക് തന്നെയാണെന്നും മുരളീധരന് പറഞ്ഞു. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായ സുരേന്ദ്രന് കോന്നിയില്‍ മത്സരിച്ചതിനെകുറിച്ച് ചര്‍ച്ച ചെയ്യേണ്ടിയിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് സുരേന്ദ്രന് സബ്മിറ്റ് ചെയ്ത തെരഞ്ഞെടുപ്പ് ചെലവില്‍ ഹെലികോപ്റ്ററിന്റെ ചെലവ് ഉള്‍പ്പെടുത്തിയിട്ടുണ്ടോ, എവിടെ മുതല്‍ എവിടെ […]
5 Jun 2021 12:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടി തന്നെ സംസ്ഥാനങ്ങളിലേക്ക് കുഴല്‍പ്പണം ഒഴുക്കുകയാണെന്ന് കെ മുരളീധരന് എംപി. കൊടകര കുഴല്‍പണ കേസിലൂടെ ഇത് കൂടുതല്‍ വ്യക്തമാവുകയാണെന്നും ഒടുവില്‍ അന്വേഷണം എത്തിനില്‍ക്കുന്നത് കൃത്രിമ അപകടം ഉണ്ടാക്കി അതേ കുഴല്‍പണം അടിച്ചുമാറ്റാന്‍ നോക്കിയ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനിലേക്ക് തന്നെയാണെന്നും മുരളീധരന് പറഞ്ഞു.
മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായ സുരേന്ദ്രന് കോന്നിയില്‍ മത്സരിച്ചതിനെകുറിച്ച് ചര്‍ച്ച ചെയ്യേണ്ടിയിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് സുരേന്ദ്രന് സബ്മിറ്റ് ചെയ്ത തെരഞ്ഞെടുപ്പ് ചെലവില്‍ ഹെലികോപ്റ്ററിന്റെ ചെലവ് ഉള്‍പ്പെടുത്തിയിട്ടുണ്ടോ, എവിടെ മുതല്‍ എവിടെ വരെ സഞ്ചരിച്ചു, അതിന്റെ വാടക, അത് സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കണക്കാക്കിയിട്ടുണ്ടോ എന്നതെല്ലാം കണ്ടെത്തണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ഒപ്പം സുരേന്ദ്രനെ കൂടാതെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപിയുടെ ഹെലികോപ്റ്റര്‍ യാത്രയില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മുരളീധരന് ആവശ്യപ്പെട്ടു.
കെ മുരളീധരന്റെ പ്രതികരണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍-
കൊടകര പണത്തിന്റെ ഉറവിടം വലിയ വിവാദമാണ്. ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കുഴല്‍പണം വിതരണം ചെയ്യുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബിജെപി ഇതര സര്‍ക്കാരുടെ അട്ടിമറിക്കാന്‍ കോടികള്‍ നല്‍കുകയും പലജനഹിതത്തേയും അട്ടിമറിച്ച് സ്വന്തം സര്‍ക്കാരിനെ സ്ഥാപിക്കാന്‍ ശ്രമിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച പണം പോലും കുഴല്‍പണമെന്ന് തെളിഞ്ഞു. അതേ പണം അടിച്ചുമാറ്റാന്‍ ബിജെപിയിലെ ചിലര്‍ കൃത്രികമായ ആക്സിഡന്റ് ഉണ്ടാക്കി. അന്വേഷണം എത്തിനില്‍ക്കുന്നത് സംസ്ഥാന പ്രസിഡന്റിലേക്കാണ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുരേന്ദ്രന് രണ്ടിടത്ത് മത്സരിക്കുകയും അതിനായി ഹെലികോപ്റ്റര്‍ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ ആ ഹെലികോപ്റ്ററും പണം കടത്താന്‍ ഉപയോഗിച്ചുവെന്നാണ് പുറത്ത് വരുന്നത്.
എത്രയിടത്ത് മത്സരിക്കുന്നുവെന്നതെല്ലാം അതിന്റെ ആഭ്യന്തര കാര്യമാണ്. പലരും ഒന്നില്‍ കൂടുതലിടങ്ങളില്‍ മത്സരിക്കാറുണ്ട്. ബിജെപി ഏറ്റവും ദുര്‍ബലമായ സംസ്ഥാനം കേരളമാണ്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഒരു എംഎല്‍എയെ 2016 ല്‍ കിട്ടിയത്.
മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായ സുരേന്ദ്രന് കോന്നിയില്‍ മത്സരിച്ചതിനെകുറിച്ച് ചര്‍ച്ചചെയ്തില്ല. പണം കടത്തിയെങ്കില്‍ പ്രധാനവിഷയമാണ്. ഒരു സ്ഥാനാര്‍ത്ഥിക്ക് 30 ലക്ഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തുക. ഹെലികോപ്റ്ററിന്റെ വാടക സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കൂട്ടേണ്ട തുകയാണ്. സുരേന്ദ്രന് സബ്മിറ്റ് ചെയ്ത തെരഞ്ഞെടുപ്പ് ചെലവില്‍ ഹെലികോപ്റ്ററിന്റെ ചെലവ് ഉള്‍പ്പെടുത്തിയിട്ടുണ്ടോ, എവിടെ മുതല്‍ എവിടെ വരെ സഞ്ചരിച്ചു, അതിന്റെ വാടക, അത് സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കണക്കാക്കിയിട്ടുണ്ടോ എന്നതെല്ലാം കണ്ടെത്തണം.
3 കോടി വരെ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും കൊടുത്തിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ പലര്‍ക്കും കിട്ടിയത് 25-30 ലക്ഷം വരെയെ കയ്യില്‍ കിട്ടിയിട്ടുള്ളൂ. ഇതില്‍ കേന്ദ്രവും ഉത്തരവാദിയാണ്. കൊവിഡിന്റെ രണ്ടാം തരംഗം പരാജയപ്പെട്ടതിന്റെ മുഖ്യകാരണം നരേന്ദ്രമോദിക്കും അമിത്ഷാക്കും കൊവിഡ് തടയുകയെന്നതല്ല ലക്ഷ്യം, എന്ത് വൃത്തികെട്ട മാര്‍ഗവും ഉപയോഗിച്ച് ബംഗാള്‍ പിടിക്കുകയെന്നതാണ്. അവിടേയും കോടികളാണ് ഒഴുക്കിയത്. എന്നാല്‍ അവിടെ ആരും അടിച്ചുമാറ്റാത്തത് കൊണ്ട് ഒന്നും പുറത്ത് വന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കേണ്ടത് ഹെലികോപ്റ്റര്‍ ഉപയോഗത്തെ കുറിച്ചാണ്, സുരേന്ദ്രന് മാത്രമല്ല, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ട്. പാര്‍ട്ടി മൊത്തം സംശയത്തിന്റെ നിഴലിലാണ്. അന്വേഷണം എത്തേണ്ടിടത്തേക്ക് എത്തുമോയെന്നതും സംശയിക്കണം.