‘വെല്‍ഫെയര്‍ നീക്കുപോക്കില്‍ മറച്ചുവെയ്ക്കാന്‍ ഒന്നുമില്ല’; ധാരണ ഗുണകരമാകുമെന്ന് കെ മുരളീധരന്
യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മിലുള്ള ധാരണയേച്ചൊല്ലി വിവാദം തുടരവെ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടെന്ന് മുരളധീരന് പറഞ്ഞു. അത് മറച്ചുവെയ്ക്കേണ്ട ആവശ്യമില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് സഹായം ലഭിച്ചിരുന്നു. മതേതര നിലപാട് എടുക്കുന്നതുകൊണ്ടാണ് ധാരണയെന്നും മുരളീധരന് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. മുരളീധരന് പറഞ്ഞത് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് പലയിടത്തും നീക്കുപോക്കുണ്ടാക്കിയിട്ടുണ്ട്. അതില്‍ മറച്ചുവെയ്ക്കാന്‍ ഒന്നുമില്ലല്ലോ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ […]

യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മിലുള്ള ധാരണയേച്ചൊല്ലി വിവാദം തുടരവെ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടെന്ന് മുരളധീരന് പറഞ്ഞു. അത് മറച്ചുവെയ്ക്കേണ്ട ആവശ്യമില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് സഹായം ലഭിച്ചിരുന്നു. മതേതര നിലപാട് എടുക്കുന്നതുകൊണ്ടാണ് ധാരണയെന്നും മുരളീധരന് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
മുരളീധരന് പറഞ്ഞത്
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് പലയിടത്തും നീക്കുപോക്കുണ്ടാക്കിയിട്ടുണ്ട്. അതില്‍ മറച്ചുവെയ്ക്കാന്‍ ഒന്നുമില്ലല്ലോ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ സഹായിച്ചതാണ്. അവരുമായി പ്രാദേശികമായി ചിലയിടത്ത് നീക്കുപോക്കുണ്ട്. ആ നീക്കുപോക്ക് തീര്‍ച്ചയായും ഗുണകരമാകും. കഴിഞ്ഞ തവണ സഹായിച്ചതാണ്. ഗുണവും ദോഷവും നോക്കിയിട്ടില്ല. അവര്‍ മതേതരമായ ഒരു നിലപാട് എടുത്തതുകൊണ്ട് അവരുമായി പ്രാദേശിക തലത്തില്‍ നീക്കുപോക്കുണ്ട്.
ആര്‍എംപി യുഡിഎഫിനോടൊപ്പം പരസ്യമായിത്തന്നെയുണ്ട്. വടകരയില്‍ ആര്‍എംപിയുടെ സ്ഥാനാര്‍ത്ഥികള്‍ യുഡിഎഫിന്റെ കൂടെ ജനകീയ മുന്നണിയായാണ് വടകര താലൂക്കിലൊക്കെ മത്സരിക്കുന്നത്.
യുഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ സീറ്റ് ഇത്തവണ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നിന്ന് ലഭിക്കും. അമിത ആത്മവിശ്വാസം കൊണ്ട് കഴിഞ്ഞ തവണ സീറ്റ് കുറഞ്ഞുപോയി. ഇത്തവണ അത് പരിഹരിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി സീറ്റുകള്‍ ഇത്തവണ ലഭിക്കും. സംസ്ഥാനത്തൊട്ടാകെ യുഡിഎഫിന് മുന്‍തൂക്കമുണ്ട്. 2010 ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ ഏറ്റവും വലിയ കക്ഷി യുഡിഎഫാകും എന്നതില്‍ സംശയമില്ല. എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് ബന്ധമെന്ന് ഇവിടുത്തെ പല വാര്‍ഡുകളും പരിശോധിച്ചാല്‍ മനസ്സിലാക്കാം. അന്തര്‍ധാര രൂപപ്പെട്ടുവന്നിരിക്കുന്നത് അവര്‍ തമ്മിലാണ്.
ലാവ്ലിന് കേസ് ചവിട്ടാന്‍ വേണ്ടി തിരുവനന്തപുരം ബിജെപിയ്ക്ക് കൊടുക്കാം എന്ന രഹസ്യമായ ചില സന്ദേശങ്ങള്‍ സംസ്ഥാന സിപിഐഎം തന്നെ ബിജെപിയെ അറിയിച്ചെന്നാണ് വിവരം. അത് ഞങ്ങള്‍ കവര്‍ ചെയ്യും.
കെ മുരളീധരന്