Top

‘അങ്ങനെ വിളിച്ചത് ആ സാഹചര്യത്തില്‍’; ‘അലൂമിനിയം പട്ടേല്‍’ പരാമര്‍ശത്തേക്കുറിച്ച് കെ മുരളീധരന്‍

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ മുന്‍പൊരിക്കല്‍ ‘അലൂമിനിയം പട്ടേല്‍’ എന്ന് വിളിച്ചതിനേക്കുറിച്ച് കെ മുരളീധരന്‍. ‘അലൂമിനിയം പട്ടേല്‍’ എന്ന് വിശേഷിപ്പിച്ചത് അന്നത്തെ കാലഘട്ടത്തിലെ സാഹചര്യം അനുസരിച്ചായിരുന്നെന്ന് കെ മുരളീധരന്‍ പറഞ്ഞു. പിന്നീടുള്ള സൗഹൃദത്തിന് അതൊന്നും തടസ്സമായില്ല. അഹമ്മദ് പട്ടേലുമായി സൗഹൃദം തുടര്‍ന്നു. രാഷ്ട്രീയത്തില്‍ ഇണക്കങ്ങളും പിണക്കങ്ങളും സ്വാഭാവികമാണെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി. മലയാള മനോരമയോടായിരുന്നു മുരളീധരന്റെ പ്രതികരണം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മടങ്ങിയെത്തിയപ്പോള്‍ മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയത്തില്‍ ഇതൊക്കെ പതിവാണ് […]

25 Nov 2020 6:46 AM GMT

‘അങ്ങനെ വിളിച്ചത് ആ സാഹചര്യത്തില്‍’; ‘അലൂമിനിയം പട്ടേല്‍’ പരാമര്‍ശത്തേക്കുറിച്ച് കെ മുരളീധരന്‍
X

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ മുന്‍പൊരിക്കല്‍ ‘അലൂമിനിയം പട്ടേല്‍’ എന്ന് വിളിച്ചതിനേക്കുറിച്ച് കെ മുരളീധരന്‍. ‘അലൂമിനിയം പട്ടേല്‍’ എന്ന് വിശേഷിപ്പിച്ചത് അന്നത്തെ കാലഘട്ടത്തിലെ സാഹചര്യം അനുസരിച്ചായിരുന്നെന്ന് കെ മുരളീധരന്‍ പറഞ്ഞു. പിന്നീടുള്ള സൗഹൃദത്തിന് അതൊന്നും തടസ്സമായില്ല. അഹമ്മദ് പട്ടേലുമായി സൗഹൃദം തുടര്‍ന്നു. രാഷ്ട്രീയത്തില്‍ ഇണക്കങ്ങളും പിണക്കങ്ങളും സ്വാഭാവികമാണെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി. മലയാള മനോരമയോടായിരുന്നു മുരളീധരന്റെ പ്രതികരണം.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മടങ്ങിയെത്തിയപ്പോള്‍ മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയത്തില്‍ ഇതൊക്കെ പതിവാണ് എന്നായിരുന്നു അഹമ്മദ് പട്ടേലിന്റെ പ്രതികരണം.

കെ മുരളീധരന്‍

പാര്‍ട്ടിയില്‍ തിരിച്ചെത്തിയപ്പോള്‍ സൗഹാര്‍ദ്ദപരമായാണ് പെരുമാറിയത്. എപ്പോള്‍ വേണമെങ്കിലും കാണാന്‍ തനിക്ക് അനുവാദമുണ്ടായിരുന്നു.

New Delhi, Sep 20 (ANI): Congress MP Ahmed Patel along with party leaders addresses a press conference outside Parliament House in New Delhi on Sunday. (ANI Photo)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് സോണിയാ ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. സോണിയയെ നേതൃസ്ഥാനത്തേക്ക് പിന്താങ്ങണം എന്ന് തന്നോട് ആവശ്യപ്പെട്ടത് അഹമ്മദ് പട്ടേലാണ്. അഹമ്മദ് പട്ടേലിനെ 1992 മുതല്‍ അറിയാം. പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ശക്തമായ കാലത്താണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്ന കാലഘട്ടത്തില്‍ വര്‍ഗീയതയ്‌ക്കെതിരെ പോരാടുന്ന പടനായകനെയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Next Story