Top

‘പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കാന്‍ തയ്യാര്‍, ലീഗല്ല നയിക്കുന്നത്‌’: കെ മുരളീധരന്‍, മുഖ്യമന്ത്രിക്ക് മറുപടി

കോഴിക്കോട്: തദ്ദേശത്തിലെ തിരിച്ചടികള്‍ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമാണെന്ന ആവശ്യങ്ങളോട് പ്രതികരിച്ച് എംപി കെ മുരളീധരന്‍. നേതൃമാറ്റമല്ല, കൂട്ടായ പ്രവര്‍ത്തനമാണ് പാര്‍ട്ടിക്ക് അനിവാര്യം. പാര്‍ട്ടി ഏത് ചുമതല ഏല്‍പിച്ചാലും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനും മുരളീധരന്‍ മറുപടി പറഞ്ഞു. യുഡിഎഫിനെ നയിക്കുന്നത് കോണ്‍ഗ്രസാണ്, ലീഗല്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. നേതൃമാറ്റം വേണമെന്നും മുരളീധരനെ തിരിച്ചുവിളിച്ച് കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നും അടക്കമുള്ള പോസ്റ്ററുകള്‍ വ്യാപകമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുരളീധരനെ അനുകൂലിച്ചും കൊല്ലത്ത് ശൂരനാട് […]

20 Dec 2020 3:56 AM GMT

‘പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കാന്‍ തയ്യാര്‍, ലീഗല്ല നയിക്കുന്നത്‌’: കെ മുരളീധരന്‍, മുഖ്യമന്ത്രിക്ക് മറുപടി
X

കോഴിക്കോട്: തദ്ദേശത്തിലെ തിരിച്ചടികള്‍ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമാണെന്ന ആവശ്യങ്ങളോട് പ്രതികരിച്ച് എംപി കെ മുരളീധരന്‍. നേതൃമാറ്റമല്ല, കൂട്ടായ പ്രവര്‍ത്തനമാണ് പാര്‍ട്ടിക്ക് അനിവാര്യം. പാര്‍ട്ടി ഏത് ചുമതല ഏല്‍പിച്ചാലും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനും മുരളീധരന്‍ മറുപടി പറഞ്ഞു. യുഡിഎഫിനെ നയിക്കുന്നത് കോണ്‍ഗ്രസാണ്, ലീഗല്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി.

നേതൃമാറ്റം വേണമെന്നും മുരളീധരനെ തിരിച്ചുവിളിച്ച് കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നും അടക്കമുള്ള പോസ്റ്ററുകള്‍ വ്യാപകമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുരളീധരനെ അനുകൂലിച്ചും കൊല്ലത്ത് ശൂരനാട് രാജശേഖരനെതിരെയുമാണ് പോസ്റ്റര്‍. കെ മുരളീധരനെ അനുകൂലിച്ച് തൃശൂരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘മുരളീധരനെ വിളിക്കൂ…കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നാണ് പോസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍. കോഴിക്കോട് ജില്ലയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുരളീധരന്‍ കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് വരണമെന്ന് ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്. ഒപ്പം മുല്ലപ്പള്ളി വിരുദ്ധ വികാരവും പലയിടങ്ങളിലായി ഉയര്‍ന്നു.

തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുരളീധരനും രംഗത്തെത്തിയിരുന്നു. എന്നാല് തോല്‍വിയെക്കുറിച്ച് പരസ്യ പരാമര്‍ശങ്ങള്‍ വേണ്ടെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം.

Next Story