Top

വിമർശനങ്ങൾ സ്വാഭാവികം, പരാജയ കാരണങ്ങൾ ചർച്ച ചെയ്യും; കെ മുരളീധരൻ

അടുത്ത രാഷ്ട്രീയകാര്യ സമിതിയിൽ പരാജയ കാരണങ്ങൾ ചർച്ച ചെയ്യുമെന്ന് പറഞ്ഞ മുരളീധരൻ തുടർന്ന് ഭാവിപരിപാടികൾ നിശ്ചയിക്കുമെന്നും സൂചിപ്പിച്ചു.

18 Dec 2020 1:47 AM GMT

വിമർശനങ്ങൾ സ്വാഭാവികം, പരാജയ കാരണങ്ങൾ ചർച്ച ചെയ്യും; കെ മുരളീധരൻ
X

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാർട്ടിക്കുണ്ടായ പരാജയത്തിൽ എന്തെല്ലാമാണ് പരാജയഘടകങ്ങളായി വർത്തിച്ചതെന്ന് പരിശോധിക്കുമെന്ന് കെ മുരളീധരൻ. പാർട്ടിയിൽ ഇനിയും എല്ലാം നല്ല രീതിയിൽ തന്നെ നടക്കുമെന്ന ശുഭപ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

അടുത്ത രാഷ്ട്രീയകാര്യ സമിതിയിൽ പരാജയ കാരണങ്ങൾ ചർച്ച ചെയ്യുമെന്ന് പറഞ്ഞ മുരളീധരൻ തുടർന്ന് ഭാവിപരിപാടികൾ നിശ്ചയിക്കുമെന്നും സൂചിപ്പിച്ചു. വിമർശനങ്ങൾ സ്വാഭാവികമാണെന്നും വിമർശനങ്ങളാണ് പാർട്ടിയെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Next Story