
തദ്ദേശതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വെല്‍ഫയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ പ്രാദേശിക നീക്കുപോക്ക് യുഡിഎഫിന് നേട്ടമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ജമാഅത്തെ ഇസ്ലാമി മതേതര പാര്‍ട്ടിയാണെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെ അവര്‍ നയം മാറ്റിയെന്നും മുരളീധരന് കോഴിക്കോട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുമുതല്‍ അവര്‍ മതരാഷ്ട്രവാദം ഉപേക്ഷിച്ചിരുന്നതായും മുരളീധരന് അഭിപ്രായപ്പെട്ടു.
പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അത് അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. അത് അനുസരിച്ചില്ലെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കും. മുക്കത്തെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഉള്ളവയാണെന്നും മുരളീധരന് അറിയിച്ചു.
കണ്ണൂരിലും കോഴിക്കോട്ടെ ഉള്ദേശക്കളിലും സി പി എം, യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ചു. ഇടതുമുന്നണി ഇതെല്ലാം പരാജയഭീതിയില്‍ ചെയ്യുന്നതാണെന്നും മുരളീധരന് ആരോപണം ഉന്നയിച്ചു. വടകരയില്‍ മികച്ച വിജയം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒളിച്ചുംപാത്തുമുള്ള സഖ്യമല്ല കോണ്‍ഗ്രസ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുരളീധരന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്ന നിലപാടാണ് ഇന്നലെയും അദ്ദേഹം ആവര്‍ത്തിച്ചിരുന്നത്.