Top

‘ഉയര്‍ത്തിപ്പിടിച്ച മഴുവുമായി പിണറായി കാട് വെട്ടിത്തെളിക്കുന്നു’; ആരോപണങ്ങള്‍ മറയ്ക്കാനാണ് ബ്രണ്ണന്‍ വിവാദമെന്ന് കെ മുരളീധരന്‍

ബ്രണ്ണന്‍ കോളേജ് വിവാദം പിണറായി വിജയന്‍ സജീവ ചര്‍ച്ചയാക്കുന്നത് സര്‍ക്കാറിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ മറച്ച് പിടിക്കാനെന്ന് കെ മുരളീധരന്‍ എംപി. ഈ വിവാദം മുന്നോട്ട് കൊണ്ട് പോവാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. എന്നാല്‍ ഇങ്ങോട്ട് ചൊറിയാന്‍ വന്നാല്‍ പത്ത് വര്‍ത്തമാനം തിരിച്ചു പറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബ്രണ്ണന്‍ കോളേജ് വിവാദങ്ങളോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്രമം കോണ്‍ഗ്രസ് ശൈലിയല്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ബ്രണ്ണന്‍ കോളേജിലെ പഴയകാലം പങ്കുവയ്ക്കുന്നതിനിടെ മുഖ്യമന്ത്രി പങ്കിവച്ച ചില ഓര്‍മ്മകളെയും കെ മുരളീധരന്‍ […]

20 Jun 2021 1:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഉയര്‍ത്തിപ്പിടിച്ച മഴുവുമായി പിണറായി കാട് വെട്ടിത്തെളിക്കുന്നു’; ആരോപണങ്ങള്‍ മറയ്ക്കാനാണ് ബ്രണ്ണന്‍ വിവാദമെന്ന് കെ മുരളീധരന്‍
X

ബ്രണ്ണന്‍ കോളേജ് വിവാദം പിണറായി വിജയന്‍ സജീവ ചര്‍ച്ചയാക്കുന്നത് സര്‍ക്കാറിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ മറച്ച് പിടിക്കാനെന്ന് കെ മുരളീധരന്‍ എംപി. ഈ വിവാദം മുന്നോട്ട് കൊണ്ട് പോവാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. എന്നാല്‍ ഇങ്ങോട്ട് ചൊറിയാന്‍ വന്നാല്‍ പത്ത് വര്‍ത്തമാനം തിരിച്ചു പറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബ്രണ്ണന്‍ കോളേജ് വിവാദങ്ങളോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അക്രമം കോണ്‍ഗ്രസ് ശൈലിയല്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ബ്രണ്ണന്‍ കോളേജിലെ പഴയകാലം പങ്കുവയ്ക്കുന്നതിനിടെ മുഖ്യമന്ത്രി പങ്കിവച്ച ചില ഓര്‍മ്മകളെയും കെ മുരളീധരന്‍ പരിഹസിച്ചു. മുഖ്യമന്ത്രി പറഞ്ഞപോലെ താന്‍ കൈകള്‍ കൂട്ടിയിടിച്ച് നോക്കിയപ്പോള്‍ പ്രത്യേക ശബ്ദമൊന്നും കേട്ടില്ലെന്നായിരുന്നു പ്രതികരണം. വിവാദങ്ങളുണ്ടാക്കി സര്‍ക്കാറിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ മറച്ച് പിടിക്കാനാണ് ശ്രമം. ഊരിപ്പിച്ചിടിച്ച വാളുകള്‍ക്ക് നടുവിലൂടെ നടന്ന പിണറായി വിജയന്‍ ഉയര്‍ത്തിപ്പിടിച്ച മഴുവുമായി കാട് വെട്ടിത്തെളിക്കുകയാണെന്നും കുറ്റപ്പെടുത്തി.

അതിനിടെ, പാര്‍ട്ടിയ്ക്കുള്ളിലെ പുതിയ നേതൃമാറ്റങ്ങളെ കുറിച്ചും മുരളീധരന്‍ പ്രതികരിച്ചു. രമേശ് ചെന്നിത്തലക്ക് ഹിന്ദി ഭാഷ നല്ലപോലെ വശമുള്ളത് കൊണ്ട് ദേശീയ രാഷ്ട്രീയത്തില്‍ ശോഭിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്ക് ഹിന്ദി അത്ര വശമില്ലാത്തതിനാല്‍ ദേശീയ രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.

Next Story